slider

തെരുവുനായ നിയന്ത്രണത്തില്‍ വീഴ്ച പറ്റി; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: തെരുവുനായ ശല്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ച് സുപ്രീംകോടതി. വിഷയത്തില്‍ സംസ്ഥാനങ്ങള്‍ സത്യവാങ്മൂലം നല്‍കണമെന്നും ചീഫ് സെക്രട്ടറിമാര്‍ നവംബര്‍ 3ന് നേരിട്ട് ഹാജരാകണമെന്നുമാണ് നിര്‍ദേശം. തെരുവുനായ ശല്യം ഇല്ലാതാക്കാനുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ നടപ്പിലാക്കാനെടുത്ത നടപടിക്രമങ്ങളെ കുറിച്ച് കോടതി നേരത്തേ സംസ്ഥാനങ്ങളോട് സത്യവാങ്മൂലം തേടിയിരുന്നു. എന്നാല്‍ തെലങ്കാന, ബംഗാള്‍ സംസ്ഥാനങ്ങള്‍ മാത്രമാണ് മറുപടി നല്‍കിയത്. ഇതിനു പുറമേ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനും മറുപടി നല്‍കിയിരുന്നു. ഈ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ ഒഴികെ …

Read More »

ലോകത്തിലെ ആദ്യത്തെ ‘എഐ മന്ത്രി ഗര്‍ഭിണി; കുട്ടികള്‍ 83’; വിചിത്ര പ്രഖ്യാപനവുമായി അല്‍ബേനിയന്‍ പ്രധാനമന്ത്രി

ബെര്‍ലിന്‍: ലോകത്തില്‍ ആദ്യമായി ഒരു രാജ്യത്ത് എഐ മന്ത്രി ഭരണസിരാകേന്ദ്രത്തില്‍ എത്തിയെന്ന വാര്‍ത്ത ഏറെ കൗതുകത്തോടെയും അതിലേറെ ആകാംക്ഷയോടെയുമാണ് ലോകം കേട്ടത്. അല്‍ബേനിയന്‍ മന്ത്രിസഭയിലെ മനുഷ്യനല്ലാത്ത മന്ത്രിയായി ‘ഡിയേല’ എന്ന് പേരിട്ട എഐ മോഡല്‍ എത്തിയതിലെ അത്ഭുതം ഇപ്പോഴും പലര്‍ക്കും മാറിയിട്ടില്ല. ഇപ്പോഴിതാ ഡിയേല ഗര്‍ഭിണിയാണെന്നും 83 കുട്ടികളെ സൃഷ്ടിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി എഡി റാമ. ബെര്‍ലിനില്‍ നടന്ന ഗ്ലോബല്‍ ഡയലോഗില്‍ (ബിജിഡി) സംസാരിക്കുന്നതിനിടെയാണ് റാമയുടെ വിചിത്ര പ്രഖ്യാപനം. ‘ഡിയെല്ലയുടെ …

Read More »

21കാരി അണ്ടര്‍ 19 വിഭാഗത്തില്‍ മത്സരിച്ചു? സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ് വിവാദം; പരാതി നല്‍കി പാലക്കാടിന്റെ താരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ് വിവാദം. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 100 , 200 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിമെഡല്‍ നേടിയ കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജ്യോതി ഉപാധ്യായയ്ക്ക് എതിരെയാണ് ആരോപണം. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ജ്യോതിയുടെ പ്രായം 21 വയസ്സാണ്. എന്നാല്‍ വിദ്യാര്‍ത്ഥിനി മത്സരിച്ചത് അണ്ടര്‍ 19 സീനിയര്‍ വിഭാഗത്തിലും. ഇതോടെ മത്സരത്തില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയ പാലക്കാടിന്റെ താരങ്ങള്‍ പരാതിയുമായി മുന്നോട്ട് വന്നു. …

Read More »

വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ധനസഹായം; ഇപ്പോള്‍ അപേക്ഷിക്കാം

പാലക്കാട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകള്‍, പ്രൊഫഷണല്‍ കോഴ്സുകള്‍, ഡിപ്ലോമ കോഴ്സുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 8, 9, 10 എന്നീ ക്ലാസുകളിലൊഴികെയുള്ള ഉയര്‍ന്ന ക്ലാസുകളിലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ യോഗ്യത പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. അവസാന തീയതി നവംബര്‍ 30. …

Read More »

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ‘മോന്‍ ന്ത’ ചുഴലിക്കാറ്റ് നാളെ കരതൊടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റിനൊപ്പം ഇടിയോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജീല്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 28വരെയും കര്‍ണാടക, ലക്ഷ്ദ്വീപ് തീരങ്ങളില്‍ 29 വരെയും മത്സ്യബന്ധനത്തിന് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെയും ഏഴ് ജില്ലകളില്‍ യെല്ലോ …

Read More »

പാലക്കാട് സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട 18 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട 18 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് മാത്തൂര്‍ കുന്നംപറമ്പ് തണ്ണിക്കോട് സവിതയുടെ മകന്‍ സുഗുണേശ്വരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എട്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 19 നാണ് സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ പാലക്കാട് കോട്ടായി മുട്ടിക്കടവ് ഭാരതപ്പുഴയില്‍ സുഗുണേശ്വരന്‍ ഒഴുക്കില്‍പ്പെട്ടത്. പെരിങ്ങോട്ടുകുറിശ്ശിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  

Read More »

സംസ്ഥാന സ്‌കൂള്‍ കായികമേള: ഓവറോള്‍ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം; അത്‌ലറ്റിക്‌സില്‍ പാലക്കാട് ഒന്നാമത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല. 1491 പോയിന്റുമായി മെഡല്‍ പട്ടികയില്‍ ബഹുദൂരം മുന്നിലാണ് തിരുവനന്തപുരം. രണ്ടാംസ്ഥാനത്തുള്ള തൃശൂരിന് 721 പോയിന്റും മൂന്നാം സ്ഥാനത്തുള്ള പാലക്കാടിന് 623 പോയിന്റുമാണുള്ളത്. അത്‌ലറ്റിക്‌സിലെ മികവാണ് പാലക്കാടിനെ മൂന്നാം സ്ഥാനത്തെത്തിച്ചത്. ഗെയിംസിലും അത്‌ലറ്റിക്‌സിലും മിന്നുന്ന പ്രകടനം കാഴ്ച വച്ചതോടെയാണ് തിരുവനന്തപുരം മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ പാലക്കാടും മലപ്പുറവും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 16 സ്വര്‍ണമടക്കം 134 പോയിന്റാണ് …

Read More »

കുടുംബശ്രീ ജില്ലാ മിഷനില്‍ ഒഴിവുകള്‍; മൂന്ന് വര്‍ഷത്തേക്ക് കരാര്‍ നിയമനം

പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സി ആര്‍ പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വെള്ളിനേഴി, നാഗലശ്ശേരി, മലമ്പുഴ എന്നീ സിഡിഎസ്സുകള്‍ക്ക് കീഴില്‍ മൂന്നു ക്ലസ്റ്ററുകളാണ് ആരംഭിക്കുന്നത്. ഈ തസ്തികകളിലേക്കുള്ള നിയമനം മൂന്ന് വര്‍ഷത്തേക്കായിരിക്കും. എല്ലാ വര്‍ഷവും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് തുടര്‍ നിയമനം നല്‍കും. ഐ.എഫ്.സി ആങ്കര്‍ തസ്തികയിലേക്ക് വി.എച്ച്.എസ്.സി (അഗ്രി)/ …

Read More »

സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി വായ്പമേളയും ശില്‍പ്പശാലയുമായി നോര്‍ക്ക റൂട്ട്‌സ്; പരിപാടി 29ന്

പാലക്കാട്: സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സഹായവുമായി നോര്‍ക്ക് റൂട്ട്‌സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി.എം.ഡിയും. പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായുളള എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 29ന് ഒറ്റപ്പാലത്ത് സംരംഭകത്വ ശില്പശാലയും വായ്പാ നിര്‍ണ്ണയക്യാമ്പും സംഘടിപ്പിക്കും. ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് വായ്പാ നിര്‍ണ്ണയക്യാമ്പ് സംഘടിപ്പിക്കുന്നത്. ബാങ്കിന്റെ ഹെഡ് ഓഫീസ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ (മുന്‍സിപ്പല്‍ സ്റ്റാന്റിനു സമീപം) വച്ച് സംഘടിപ്പിക്കുന്ന പരിപാടി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. …

Read More »

അടിമാലിയില്‍ ദേശീയപാതയ്ക്കായി മണ്ണെടുത്ത പ്രദേശത്ത് മണ്ണിടിച്ചില്‍; പ്രദേശവാസിക്ക് ദാരുണാന്ത്യം

അടിമാലി: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയ്ക്കായി മണ്ണെടുത്ത കൂമ്പന്‍പാറയില്‍ ലക്ഷം വീട് കോളനി ഭാഗത്ത് ശനിയാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. വീട് തകര്‍ന്ന് സിമന്റ് സ്ലാബുകള്‍ക്കടിയില്‍പ്പെട്ട ദമ്പതിമാരില്‍ ബിജുവാണ് മരിച്ചത്. ബിജുവിന്റെ ഭാര്യ സന്ധ്യയെ ഗുരുതര പരിക്കുകളോടെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരേയും മണ്ണിനടിയില്‍ നിന്ന് പുറത്തെത്തിക്കാനായത്. ദേശീയപാതയ്ക്കായി മണ്ണെടുത്തതാണ് ദുരന്തത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ആദ്യം സന്ധ്യയെ ആണ് പുറത്തെത്തിക്കാനായത്. സന്ധ്യയുടെ …

Read More »