slider

പാലക്കാട് 10ാം ക്ലാസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് കണ്ണാടി സ്‌കൂളിലെ വിദ്യാര്‍ത്ഥി

പാലക്കാട്: 10ാം ക്ലാസുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വിളയന്നൂര്‍ പാലാട്ട് വീട്ടില്‍ ഗിരീഷ്-റീത്ത ദമ്പതികളുടെ മകന്‍ അഭിനവ് ആണ്് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ രണ്ടു ദിവസമായി കുട്ടി സ്‌കൂളില്‍ പോയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ മാസം ഇതേ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുന്‍ ജീവനൊടുക്കിയിരുന്നു. മരണത്തെ തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി …

Read More »

ജനകീയ പ്രശ്‌നങ്ങളിലെ സ്ഥിര സാന്നിധ്യം; കന്നിയങ്കത്തിനിറങ്ങി നവനീത കൃഷ്ണന്‍; 23ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി

പാലക്കാട്: എലപ്പുള്ളി പഞ്ചായത്തിലേയും പരിസര പ്രദേശങ്ങളിലേയും ആളുകള്‍ക്ക് സുപരിചിതമായ പേരാണ് നവനീത കൃഷ്ണന്‍ എം.കെയെന്നത്. ജനകീയ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയം നോക്കാതെ ഇടപെടുന്ന യുവനേതാവ്. 23ാം വാര്‍ഡില്‍ ഇത്തവണ ആരു മത്സരിക്കുമെന്ന ചോദ്യത്തിന് സിപിഎം നേതൃത്വത്തിന് മുന്‍പില്‍ അധികം ആലോചിക്കേണ്ടി വന്നില്ല. വാര്‍ഡിലെ സ്വീകാര്യനായ നേതാവും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സ്ഥിര സാന്നിധ്യവുമായ നവനീത കൃഷ്ണനെ തന്നെ പാര്‍ട്ടി ആ ഉത്തരവാദിത്തം ഏല്‍പിച്ചു. ബാലസംഘം മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ഒരു നേതാവിനെ …

Read More »

ശബരിമലയില്‍ രാസ കുങ്കുമം വില്‍ക്കുന്നതിന് ഹൈക്കോടതി നിരോധനം

കൊച്ചി: ശബരിമലയുടെ പരിസരപ്രദേശങ്ങളില്‍ രാസ കുങ്കുമം വില്‍ക്കുന്നത് അനുവദിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. രാസ കുങ്കുമത്തിന് വിലക്ക് ഏര്‍പ്പെടുത്തി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി ആവശ്യമില്ലെന്നും പ്രകൃതിദത്ത കുങ്കുമം മാത്രമേ ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങളില്‍ വില്‍പ്പന നടത്താവൂ എന്നും ഹൈക്കോടതി പറഞ്ഞു. നിരോധനത്തിനെതിരെ കുത്തകപ്പാട്ടക്കാരില്‍ ഒരാള്‍ നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ലക്ഷങ്ങള്‍ മുടക്കി സ്റ്റാളുകള്‍ നിര്‍മ്മിക്കുകയും മുന്‍കൂര്‍ തുക കുങ്കുമത്തിനായി നല്‍കിയെന്നും അതിനാല്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് …

Read More »

ഡല്‍ഹി സ്‌ഫോടനം: കാര്‍ ഓടിച്ചത് ഡോ.ഉമര്‍ തന്നെയെന്ന് പോലീസ്; ഒരു ഡോക്ടര്‍ കൂടി കസറ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്്ക്ക് സമീപത്ത് പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചിരുന്നത് ഡോ.ഉമര്‍ നബി തന്നെയെയന്ന് സ്ഥിരീകരിച്ചതായി പോലീസ്. ഡോ.ഉമറിന്റെ ഉമ്മയുടെ ഡിഎന്‍എ സാമ്പിളുമായി സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സാമ്പിളുകള്‍ യോജിച്ചതായി അന്വേഷണ സംഘം അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ സ്ഥലങ്ങളില്‍ സംഘം സ്‌ഫോടനത്തിന് പദ്ധതിയിട്ടതായാണ് പോലീസ് പറയുന്നത്. ഡോ.ഉമറിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാര്‍ കൂടി ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ കാര്‍ അറസ്റ്റിലായവര്‍ ഉപയോഗിച്ചിരുന്നോ …

Read More »

ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന സംസ്‌കൃതി മിതാലിക്ക് പിറന്നാള്‍ ആശംസകളുമായി ചേട്ടന്‍ അക്ഷജും ബന്ധുക്കളും

ഇന്ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന സംസ്‌കൃതി മിതാലിക്ക് പിറന്നാള്‍ ആശംസകളുമായി ചേട്ടന്‍ അക്ഷജും ബന്ധുക്കളും സുഹൃത്തുക്കളും. പുതുശ്ശേരി സ്വദേശി അനൂപിന്റേയും ശില്‍പയുടേയും മകളാണ്.

Read More »

പാലക്കാട് ചാനല്‍ ചര്‍ച്ചയ്ക്കിടെ സംഘര്‍ഷം: ഏറ്റുമുട്ടി ആര്‍ഷോയും പ്രശാന്ത് ശിവനും

പാലക്കാട്: മനോരമ ന്യൂസ് പാലക്കാട് കോട്ട മൈതാനത്ത് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചാനല്‍ ചര്‍ച്ച സംഘര്‍ഷത്തില്‍ കലാശിച്ചു. ചര്‍ച്ചയ്ക്കിടെ പാനലിസ്്റ്റുകളായ സിപിഎം നേതാവ് പി.എം ആര്‍ഷോയും ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് സംഘര്‍ഷത്തിലെത്തുകയായിരുന്നു. മനോരമ ന്യൂസിന്റെ ‘വോട്ടുകവല’ എന്ന പരിപാടിയില്‍ വച്ചാണ് നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലേക്കും ചര്‍ച്ച വഴിമാറിയത്. സിപിഎം പാലക്കാട് നഗരസഭയില്‍ 10 സീറ്റ് നേടിയാല്‍ താന്‍ രാഷ്ട്രീയം …

Read More »

കേരളത്തില്‍ ‘തീവില’ തന്നെ; തുടര്‍ച്ചയായി 10ാം മാസവും കേരളം വിലക്കയറ്റത്തില്‍ നമ്പര്‍ വണ്‍

പാലക്കാട്: രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില ദശാബ്ദത്തിലെ ഏറ്റവും താഴ്ചയില്‍ നില്‍ക്കുമ്പോഴും കേരളത്തില്‍ വിലക്കയറ്റം രൂക്ഷമായി നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. റീട്ടെയില്‍ പണപ്പെരുപ്പം അഥവാ ചില്ലറ വിലക്കയറ്റത്തോത് (സിപിഐ ഇന്‍ഫ്‌ലേഷന്‍) 0.25 ശതമാനമായി താഴ്ന്നതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം അറിയിച്ചു. സെപ്തംബറില്‍ ഇത് 1.44 ശതമാനമായിരുന്നു. കേരളത്തില്‍ പക്ഷേ ദേശീയ ട്രെന്‍ഡിന് വിരുദ്ധമായി വിലക്കയറ്റം തുടരുകയാണ്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ സൂചികയായ 4 ശതമാനത്തിന് താഴെയാണ്. കേരളത്തില്‍ പക്ഷേ …

Read More »

കാരപ്പൊറ്റയിലും ആലത്തൂരും ഗതാഗതം നിയന്ത്രണം

പാലക്കാട്: പൊതുമരാമത്ത് പണികള്‍ നടക്കുന്നതിനാല്‍ വിവിധയിടങ്ങളില്‍ ഇന്നുമുതല്‍ ഗാതാഗത നിയന്ത്രണമേര്‍പ്പെടുത്തി. പുതുക്കോട് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കാരപ്പൊറ്റ- ചൂളിപ്പാടം (മാട്ടുവഴി സെന്റര്‍ മുതല്‍ ചൂളിപ്പാടം) ഭാഗത്ത് ടാറിങ് നടക്കുന്നതിനാല്‍ നവംബര്‍ 14 മുതല്‍ നവംബര്‍ 20 വരെ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. 20ന് ശേഷം റോഡ് പൂര്‍ണതോതില്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ആലത്തൂര്‍ പൊതുമരാമത്ത് വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു. നെന്മാറ ഒലിപ്പാറ റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ (നവംബര്‍ …

Read More »

സഞ്ജു ചെന്നൈ കിംഗ്‌സിലേക്ക്; ജഡേജ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചേക്കും

ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സ് മുന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വരുന്ന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാകും. ചെന്നൈയുമായിട്ടുള്ള ട്രേഡിന് സഞ്ജു സമ്മതം മൂളുകയും ധാരണാ പത്രത്തില്‍ ഒപ്പിടുകയും ചെയ്തിരുന്നു. താരത്തിന്റെ ക്ലബ് മാറ്റവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഉടനെ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയേയും സാം കറനേയും ചെന്നൈ റോയല്‍സിന് വിട്ടുകൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന ഐപിഎല്ലില്‍ ജഡേജയാകും റോയല്‍സിനെ നയിക്കുക എന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. …

Read More »

മലപ്പുറത്ത് മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

മലപ്പുറം: എടപ്പാളില്‍ ശാരീരിക വെല്ലുവിളി നേരിടുന്ന മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കണ്ടനകം സ്വദേശിനി അനിതാകുമാരി (57) യാണ് സെറിബ്രല്‍ പള്‍സി ബാധിച്ച മകള്‍ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. അഞ്ജനയെ വീട്ടിലെ ഡ്രമ്മിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം അനിതകുമാരി തൂങ്ങി മരിച്ചെന്നാണ് പൊലീസിന്റെ നിഗമനം. വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് അനിതകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് …

Read More »