ഒറ്റപ്പാലം: ഒറ്റപ്പാലം കാര്‍ഷിക മഹോത്സവം കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ ‘നാട്ടുപച്ച’യുടെ ഭാഗമായാണ് കാര്‍ഷിക മഹോത്സവം സംഘടിപ്പിച്ചത്. വിഷരഹിതമായ ഭക്ഷണത്തില്‍ നിന്ന് ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിലേക്ക് എല്ലാവരും മാറണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണം ഭക്ഷണമാണ്. ഭക്ഷണ സംസ്‌കാരം മാറിയത് രോഗാതുരമായ ഒരു ജനതയെ സൃഷ്ടിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷരഹിതമായ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കി അത്തരം …
Read More »എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സിഡിഎസ് ഓഫീസിന് ISO സര്‍ട്ടിഫിക്കറ്റ്; ആഘോഷം സംഘടിപ്പിച്ചു
എലപ്പുള്ളി: എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സി. ഡി. എസ് ഒഫീസിന് പ്രവര്‍ത്തന സംവിധാനത്തിന്റെ ഗുണമേന്മയ്ക്കുള്ള ഐ.എസ്.ഒ (ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍) സര്‍ട്ടിഫിക്കറ്റ്. സി.ഡി.എസുകളുടെ പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ ഗുണമേന്മ ഉറപ്പു വരുത്തിക്കൊണ്ട് പൊജുജനങ്ങള്‍ക്ക് സംതൃപ്തിയോടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കിയതിനാണ് അംഗീകാരം. ഈ വര്‍ഷം സെപ്തംബറില്‍ സംസ്ഥാനത്തെ 607 സിഡിഎസുകകള്‍ക്ക് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ബാക്കിയുള്ള 463 സിഡിഎസുകള്‍ക്കും കൂടി ഐഎസ്ഒ അംഗീകാരം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ …
Read More »സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം; സ്വര്‍ണപ്പണയ വായ്പകളില്‍ നിബന്ധനകള്‍ കടുപ്പിച്ച് ബാങ്കുകള്‍
പാലക്കാട്: സ്വര്‍ണവില ഏറിയും കുറഞ്ഞും നില്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണപ്പണയ വായ്പയില്‍ നിബന്ധനകള്‍ കടുപ്പിച്ച് ബാങ്കുകള്‍. വായ്പ അനുപാതം കുറയ്ക്കുകയും വായ്പ കാലാവധി കുറയ്ക്കുകയും ഉള്‍പ്പെടെയുള്ള നടപടികല്‍ ബാങ്കുകള്‍ സ്വീകരിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണത്തിന്റെ മൂല്യത്തിന്മേല്‍ 85 ശതമാനം വരെ വായ്പ അനുവദിക്കാന്‍ റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഉയര്‍ന്ന അനുപാതത്തില്‍ വായ്പ അനുവദിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ബാങ്കിങ് മേഖലയിലുള്ളവരുടെ കണ്ടെത്തല്‍. നിലവില്‍ സ്വര്‍ണത്തിന്റെ മൂല്യത്തിന്റ …
Read More »കെ.എസ്.ആര്‍.ടിസി ബഡ്ജറ്റ് ടൂറിസം; നവംബറില്‍ പാലക്കാട് നിന്ന് കൂടുതല്‍ ടൂര്‍ പാക്കേജുകള്‍
പാലക്കാട്: നവംബറില്‍ പാലക്കാട് ഡിപ്പോയില്‍ നിന്ന് കൂടുതല്‍ ഉല്ലാസ യാത്രകള്‍ സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍. നവംബര്‍ 1ന് ഗവി യാത്രയോടെയാണ് ഉല്ലാസ യാത്രകള്‍ക്ക് തുടക്കമാകുക. 1, 9, 15, 22 തീയതികളില്‍ രാത്രി 10 മണിയ്ക്ക് ആരംഭിക്കുന്ന രീതിയില്‍ ഗവി യാത്രകള്‍ സംഘടിപ്പിക്കും. ഒരു പകലും രണ്ട് രാത്രികളും നീണ്ടുനില്‍ക്കുന്ന ട്രിപ്പിന് ഒരാള്‍ക്ക് 2,800 രൂപയാണ് ഈടാക്കുന്നത്. നവംബര്‍ 2, 8, 9, 16, 22, 23, …
Read More »പാലക്കാട് പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കും ആണ്‍സുഹൃത്തിനും ജീവപര്യന്തം ശിക്ഷ
പാലക്കാട്: പതിനാറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കും ആണ്‍സുഹൃത്തിനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തടവു ശിക്ഷയ്ക്ക് പുറമെ രണ്ടു ലക്ഷം രൂപ പ്രതികള്‍ പെണ്‍കുട്ടിക്ക് നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. പട്ടാമ്പി പോക്‌സോ കോടതി ജഡ്ജി ദേനേശന്‍ പിള്ളയാണ് വിധി പറഞ്ഞത്. കൊപ്പം പോലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. കേസില്‍ 26 സാക്ഷികളെ വിസ്തരിക്കുകയും 52 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാര്‍, …
Read More »അച്ചടക്കത്തിനും വിദ്യാര്‍ത്ഥികളെ തിരുത്താനും ‘ചൂരലെടുക്കാം’: ഹൈക്കോടതി
കൊച്ചി: കുട്ടികളെ തിരുത്താനും സ്‌കൂളിലെ പൊതു അച്ചടക്കം കാത്തുസൂക്ഷിക്കാനും അധ്യാപകര്‍ ചൂരല്‍ പ്രയോഗം നടത്തുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. കുട്ടികള്‍ തമ്മിലുള്ള വഴക്കിനിടെ കുട്ടിയുടെ കാലില്‍ ചൂരല്‍ കൊണ്ട് അടിച്ച അധ്യാപകനെതിരായി നല്‍കിയ കേസ് റദ്ദാക്കിയുള്ള ഉത്തരവു പുറപ്പെടുവിക്കുന്നതിനിടെ ജസ്റ്റിസ് സി.പ്രതീപ് കുമാറിന്റേതാണ് നിരീക്ഷണം. കുട്ടികളെ തിരുത്താന്‍ അധ്യാപകര്‍ക്ക് പങ്കുണ്ടെന്ന ധാരണ അംഗീകരിച്ചു കൊണ്ടാണ് ഓരോ മാതാപിതാക്കളും കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കുന്നത്. ഇത്തരം കേസുകളില്‍ അധ്യാപകരുടെ ഉദ്ദേശ ശുദ്ധി കൂടി പരിഗണിക്കേണ്ടതുണ്ടെന്നും …
Read More »ലൈസന്‍സിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി; ഇനി എച്ചും റോഡ് ടെസ്റ്റും മാത്രം പോര
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന ലൈസന്‍സിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി. എച്ചും റോഡ് ടെസ്റ്റും മാത്രം പാസായാല്‍ ഇനി പഴയത്പോലെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കില്ല. കാല്‍നട യാത്രക്കാരെ പരിഗണിച്ച് അതീവ ശ്രദ്ധയോടെ വാഹനമോടിക്കുന്നവര്‍ക്കും റോഡിന്റെ വശങ്ങളില്‍ വാഹനങ്ങള്‍ കൃത്യമായി പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നവര്‍ക്കും മാത്രമേ ഇനി മുതല്‍ ഡ്രൈവിംങ് ലൈസന്‍സ് ലഭിക്കുകയുള്ളൂ. ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷ്ണര്‍ സി.എച്ച് നാഗരാജു ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ലൈസന്‍സ് ടെസ്റ്റുകള്‍ നടക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും …
Read More »ഒക്ടോബറിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം 27 മുതല്‍; 812 കോടി അനുവദിച്ചു
തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒക്ടോബര്‍ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. 1600 രൂപ വീതം 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിയും പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. …
Read More »കേരളത്തില്‍ മഴ കനക്കും, മലയോര മേഖലയില്‍ ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളില്‍ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലുള്ളവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. നാളെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ …
Read More »18 മണിക്കൂര്‍ ദൗത്യം: ഓങ്ങല്ലൂരില്‍ വെടിവച്ചു കൊന്നത് 87 കാട്ടുപന്നികളെ
ഓങ്ങല്ലൂര്‍: സ്വസ്ഥമായ ജനജീവിതത്തെ താറുമാറാക്കുന്ന കാട്ടു പന്നികളെ കൂട്ടത്തോടെ വെടിവച്ച് കൊന്ന് ഓങ്ങല്ലൂര്‍ പഞ്ചായത്തും ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും. 18 മണിക്കൂര്‍ നീണ്ട ദൗത്യത്തില്‍ ഉപദ്രവകാരികളായ 87 കാട്ടുപന്നികളെയാണ് വെടിവച്ചു കൊന്നത്. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും, ഓങ്ങല്ലൂര്‍ പഞ്ചായത്തും ചേര്‍ന്നായിരുന്നു നടപടികള്‍ സ്വീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒന്‍പത് ഷൂട്ടര്‍മാരും 20 ഓളം സഹായികളും ആറ് വേട്ടനായ്ക്കളും ചേര്‍ന്നുള്ള ദൗത്യമാണ് നടന്നത്. പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലിറങ്ങിയ പന്നികളെയാണ് വെടിവച്ചു കൊന്നത്. …
Read More »
Prathinidhi Online