പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ല പഞ്ചായത്തിലെ സംവരണ ഡിവിഷനുകളില്‍ തീരുമാനമായി. 31 ഡിവിഷനുകളില്‍ ജനറല്‍ വിഭാഗത്തില്‍ 13 സീറ്റുകളും എസ്.സി, എസ്.ടി വിഭാഗത്തില്‍ ഓരോ സീറ്റുകള്‍ വീതമാണുള്ളത്. വനിത സംവരണ വിഭാഗത്തില്‍ ജനറല്‍ വിഭാഗത്തില്‍ 13 സീറ്റുകളും എസ്.സി വനിത സംവരണ വിഭാഗത്തില്‍ മൂന്നു സീറ്റുകളുമാണുള്ളത്. അലനല്ലൂര്‍ – ജനറല്‍ തെങ്കര – വനിത അട്ടപ്പാടി – ജനറല്‍ കാഞ്ഞിരപ്പുഴ – വനിത കടമ്പഴിപ്പുറം – വനിതാ എസ്.സി കോങ്ങാട് – …
Read More »പുതുശ്ശേരി പഞ്ചായത്തിലെ ലൈഫ് മിഷനില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം ഇന്ന്
പാലക്കാട്: ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതുശ്ശേരി പഞ്ചായത്തിലെ വീടുകളുടെ താക്കോല്‍ ദാനവും കുടുംബ സംഗമവും ഇന്ന് നടക്കും. വൈകീട്ട് 4 മണിക്ക് ഇ.കെ നായനാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്യും. മലമ്പുഴ എംഎല്‍എ ചടങ്ങില്‍ എ.പ്രഭാകരന്‍ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Read More »ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കസ്റ്റഡിയില്‍
തിരുവനന്തപുരം: സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ അഡിമിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കസ്റ്റഡിയില്‍. ഇന്നലെ രാത്രി 10 മണിയോടെയാണ് പെരുന്നയിലെ വീട്ടില്‍ വെച്ച് ബാബുവിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായാണ് വിവരം. ദ്വാരപാക ശില്‍പ പാളികളും കട്ടിളയും കടത്തിയ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ മുരാരി ബാബു സസ്‌പെന്‍ഷനിലാണ്. ആരോപണങ്ങളില്‍ ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനാണ് മുരാരി ബാബു. 2019 മുതല്‍ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി …
Read More »റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ 28 വരെ നീട്ടി
പാലക്കാട്: മുന്‍ഗണന(പി.എച്ച്.എച്ച്-പിങ്ക്) കാര്‍ഡിന് അര്‍ഹതയുള്ള റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള തിയ്യതി നീട്ടി. ഒക്ടോബര്‍ 28 ന് വൈകീട്ട് അഞ്ചു മണി വരെ അക്ഷയ കേന്ദ്രം വഴിയോ സിവില്‍ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. പിങ്ക് വിഭാഗത്തില്‍ ഒരുലക്ഷത്തിലധികം ഒഴിവുകളുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറി നല്‍കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍, മാരക രോഗമുള്ളവര്‍, പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, നിര്‍ധന ഭൂരഹിത-ഭവനരഹിതര്‍, സര്‍ക്കാര്‍ …
Read More »പാലക്കാട് ജില്ലയിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു; 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
പാലക്കാട്: ജില്ലയിലെ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലായിരുന്നു നേരത്തേ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും ബാക്കിയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മലപ്പുറം, ഇടുക്കി, പാലക്കാട് ജില്ലകളിലെ …
Read More »രാഷ്ട്രപതി ശബരിമല ദര്‍ശനം നടത്തി; സന്നിധാനത്തുള്‍പ്പെടെ നിയന്ത്രണം
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തി. സന്നിധാനവും മാളികപ്പുറവും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് രാഷ്ട്രപതി ശബരിമലയില്‍ നിന്നും പുറത്തിറങ്ങിയത്. ഇരുമുടി കെട്ടു ചുമന്നാണ് രാഷ്ട്രപതി ശബരിമലയിലെത്തിയത്. ശബരിമല സന്ദര്‍ശിക്കുന്ന ആദ്യത്തെ വനിത രാഷ്ട്രപതിയാണ് ദ്രൗപതി മുര്‍മു. 1983ല്‍ വി.വി ഗിരിയാണ് ഇതിന് മുന്‍പ് ശബരിമല സന്ദര്‍ശിച്ച രാഷ്ട്രപതി. ആചാരപരമായി മാലയിട്ട് വ്രതമെടുത്തായിരുന്നു രാഷ്ട്രപതിയുടെ മലകയറ്റം. ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ ഉള്‍പ്പെടെയുള്ളവര്‍ സന്നിധാനത്ത് രാഷ്ട്രപതിയെ …
Read More »വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണം
മലപ്പുറം : വീട്ടില്‍ കിടുന്നുറങ്ങുന്നതിനിടെ എട്ടുവയസ്സുകാരന് നേരെ തെരുവുനായയുടെ ആക്രമണം. കോട്ടക്കല്‍ പുത്തൂര്‍ ബൈപ്പാസില്‍ ആമപ്പാറഭാഗത്തെ വളപ്പില്‍ ലുക്മാന്റെ മകന്‍ മിസ്ഹാബിനു നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ കയറിയായിരുന്നു നായയുടെ ആക്രമണം. കുട്ടിയുടെ കാല്പാദത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കോട്ടക്കലിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. വീട്ടില്‍ വിരുന്നുകാരുണ്ടായിരുന്നതിനാല്‍ മുന്‍വശത്തെ വാതില്‍ തുറന്നിരുന്നു. അകത്തേക്ക് ഓടിക്കയറിയ നായ ഉറങ്ങുന്ന മിസ്ബാഹിനെ കടിക്കുകയായിരുന്നു. …
Read More »സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് ; പവന് 2480 രൂപ കുറഞ്ഞു
പാലക്കാട്: കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് തുടരുന്നു. ബുധനാഴ്ച പവന്റെ വില 2480 രൂപ കുറഞ്ഞ് 93280 രൂപയിലെത്തി. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11660 രൂപയിലെത്തി. 95760 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. രണ്ട് ദിവസത്തിനിടെ പവന് 4080 രൂപയാണ് കുറഞ്ഞത്. പവന് 97360 രൂപയിലെത്തിയ ശേഷമാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 4,113.54 ഡോളറിലേക്ക് താഴ്ന്നതാണ് സ്വര്‍ണവില …
Read More »കാഞ്ഞിരപ്പുഴയില്‍ വളര്‍ത്തുനായയെ പുലി കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ സിസിടിവിയില്‍
പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ വളര്‍ത്തുനായയെ പുലി പിടിച്ചു. വാക്കോടന്‍ അംബികയുടെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുലി കടിച്ചെടുത്ത് കൊണ്ടുപോയത്. നായയെ കാണാതായതോടെ സിസിടിവി പരിശോധിച്ചപ്പോഴാണ് കുടുംബം വീട്ടില്‍ പുലിയെത്തിയതും വളര്‍ത്തുനായയെ പുലി കടിച്ചെടുത്ത് ഓടുന്നതും കണ്ടത്. വീട്ടിനു മുന്നില്‍ നടന്ന സംഭവം പക്ഷേ വീട്ടുകാര്‍ അറിഞ്ഞത് സിസിടിവി കണ്ടപ്പോള്‍ മാത്രമാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. പതുങ്ങിയെത്തിയ പുലി വീട്ടുമുറ്റത്ത് കിടക്കുകയായിരുന്ന വളര്‍ത്തുനായക്ക് നേരെ ചാടിവീണു നിമിഷങ്ങള്‍ക്കകം കടിച്ചെടുത്ത് ഇരുട്ടിലേക്ക് മറഞ്ഞുപോകുന്ന ദൃശ്യങ്ങളാണ് …
Read More »മഴ :പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പാലക്കാട്: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 22) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.റെസിഡൻസ് സ്ക്കൂളുകൾ, കോളെജുകൾ, നവോദയ വിദ്യാലയങ്ങൾക്കും അവധി ബാധകമല്ല.
Read More »
Prathinidhi Online