മലപ്പുറം : വീട്ടില്‍ കിടുന്നുറങ്ങുന്നതിനിടെ എട്ടുവയസ്സുകാരന് നേരെ തെരുവുനായയുടെ ആക്രമണം. കോട്ടക്കല്‍ പുത്തൂര്‍ ബൈപ്പാസില്‍ ആമപ്പാറഭാഗത്തെ വളപ്പില്‍ ലുക്മാന്റെ മകന്‍ മിസ്ഹാബിനു നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ കയറിയായിരുന്നു നായയുടെ ആക്രമണം. കുട്ടിയുടെ കാല്പാദത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കോട്ടക്കലിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. വീട്ടില്‍ വിരുന്നുകാരുണ്ടായിരുന്നതിനാല്‍ മുന്‍വശത്തെ വാതില്‍ തുറന്നിരുന്നു. അകത്തേക്ക് ഓടിക്കയറിയ നായ ഉറങ്ങുന്ന മിസ്ബാഹിനെ കടിക്കുകയായിരുന്നു. …
Read More »സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് ; പവന് 2480 രൂപ കുറഞ്ഞു
പാലക്കാട്: കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് തുടരുന്നു. ബുധനാഴ്ച പവന്റെ വില 2480 രൂപ കുറഞ്ഞ് 93280 രൂപയിലെത്തി. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11660 രൂപയിലെത്തി. 95760 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. രണ്ട് ദിവസത്തിനിടെ പവന് 4080 രൂപയാണ് കുറഞ്ഞത്. പവന് 97360 രൂപയിലെത്തിയ ശേഷമാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 4,113.54 ഡോളറിലേക്ക് താഴ്ന്നതാണ് സ്വര്‍ണവില …
Read More »കാഞ്ഞിരപ്പുഴയില്‍ വളര്‍ത്തുനായയെ പുലി കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ സിസിടിവിയില്‍
പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ വളര്‍ത്തുനായയെ പുലി പിടിച്ചു. വാക്കോടന്‍ അംബികയുടെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുലി കടിച്ചെടുത്ത് കൊണ്ടുപോയത്. നായയെ കാണാതായതോടെ സിസിടിവി പരിശോധിച്ചപ്പോഴാണ് കുടുംബം വീട്ടില്‍ പുലിയെത്തിയതും വളര്‍ത്തുനായയെ പുലി കടിച്ചെടുത്ത് ഓടുന്നതും കണ്ടത്. വീട്ടിനു മുന്നില്‍ നടന്ന സംഭവം പക്ഷേ വീട്ടുകാര്‍ അറിഞ്ഞത് സിസിടിവി കണ്ടപ്പോള്‍ മാത്രമാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. പതുങ്ങിയെത്തിയ പുലി വീട്ടുമുറ്റത്ത് കിടക്കുകയായിരുന്ന വളര്‍ത്തുനായക്ക് നേരെ ചാടിവീണു നിമിഷങ്ങള്‍ക്കകം കടിച്ചെടുത്ത് ഇരുട്ടിലേക്ക് മറഞ്ഞുപോകുന്ന ദൃശ്യങ്ങളാണ് …
Read More »മഴ :പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പാലക്കാട്: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 22) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.റെസിഡൻസ് സ്ക്കൂളുകൾ, കോളെജുകൾ, നവോദയ വിദ്യാലയങ്ങൾക്കും അവധി ബാധകമല്ല.
Read More »രാഷ്ട്രപതി ഇന്ന് കേരളത്തിൽ; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം
പാലക്കാട്: നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 6.20ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു സ്വീകരിക്കും. ശബരിമല ദർശനം ഉൾപെടെ, ഒക്ടോബർ 24 വരെ നീളുന്ന നാലു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തുന്നത്. നാളെ ഉച്ചയോടെയാകും രാഷ്ട്രപതിയുടെ ശബരിമല ദർശനം. രാവിലെ 9.35ന് തിരുവനന്തപുരത്തു നിന്ന് വ്യോമസേനാ ഹെലികോപ്റ്ററിലാകും രാഷ്ട്രപതി നിലയ്ക്കലിലേക്ക് …
Read More »പല്ലശ്ശന വാമലകയറ്റം ഇന്ന്
പാലക്കാട് : പല്ലശ്ശന വാമലക്കോവിൽ, എലവഞ്ചേരി, കുമ്പളക്കോട്, എലുക്കഞ്ചേരി, പല്ലാവൂർ വാമല എന്നിവിടങ്ങളിൽ തുലാംവാവുത്സവ ഭാഗമായുള്ള വിശ്വാസികളുടെ മലകയറ്റവും വഴിപാട് സമർപ്പണവും ചൊവ്വാഴ്ച നടക്കും. പല്ലശ്ശന വാമലയിൽ പഴയകാവ് ദേവസ്വത്തിന്റെ്റെ മേൽനോട്ടത്തിലും എലുക്കഞ്ചേരി വാമലയിൽ ശ്രീധർമശാസ്താ വിഷ്ണുക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തിലുമാണ് ഉത്സവപരിപാടികൾ നടക്കുന്നത്. പല്ലശ്ശനയിൽ രാവിലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പഴയകാവിൽനിന്ന് വാമല മുകളിലേക്ക് സ്വാമിരഥം എഴുന്നള്ളത്ത് നടക്കും. എലുക്കഞ്ചേരി ക്ഷേത്രത്തിൽ രാവിലെമുതൽ പ്രത്യേകപൂജകൾ നടക്കും. …
Read More »പാളയം മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നു; മുഖ്യമന്ത്രി എത്തുന്നതിന് മുൻപ് പ്രതിഷേധം
കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. ന്യൂ പാളയം മാർക്കറ്റ് എന്ന് പേരിട്ട കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിൻ്റെ തൊട്ടുമുൻപാണ് സംഘർഷമുണ്ടായത്. ഒരു വിഭാഗം വ്യാപാരികളും തൊഴിലാളികളും മാർക്കറ്റ് പാളയത്തു നിന്ന് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ, കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവർ പ്രകടനമായി …
Read More »കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ സംവരണ വാർഡ് നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും; സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക്
തിരുവനന്തപുരം: കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും. ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോർപറേഷനുകളിലെ സംവരണ വാർഡുകളുടെയും അവസാനഘട്ട നറുക്കെടുപ്പാണ് ഇന്ന് നടക്കുക. 25 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പൂർത്തിയാകും. തിരഞ്ഞെടുപ്പിന് മുൻപ് ഒരു തവണ കൂടെ വോട്ടർ പട്ടിക പുതുക്കാനും സാധ്യതയുണ്ട്. നവംബർ തുടക്കത്തിൽ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചേക്കും. നവംബർ – ഡിസംബർ മാസത്തിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് നേരത്തേ തിരഞ്ഞെടുപ്പ് …
Read More »വില്ലേജ് ഓഫീസില്‍ നിന്ന് തണ്ടപ്പേര് ലഭിച്ചില്ല, അട്ടപ്പാടിയിൽ കര്‍ഷകന്‍ കൃഷിയിടത്തില്‍ തൂങ്ങിമരിച്ചു
പാലക്കാട്: അട്ടപ്പാടി കാവുണ്ടിക്കല്‍ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെ കൃഷി സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വില്ലേജില്‍ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ 6 മാസമായി തണ്ടപ്പേരിനായി വില്ലേജ് ഓഫീസിൽ കയറി ഇറങ്ങിയിട്ടും ഫലം ഉണ്ടാകല്ലെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്‌നങ്ങള്‍ നീക്കാനായി നടപടികള്‍ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.
Read More »മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; ജില്ലയിലെ 4 ഡാമുകള്‍ തുറന്നു
പാലക്കാട്: വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ ഞായറാഴ്ച രാത്രി മലമ്പുഴ ഡാമിന്റെ നാല് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി. 30 സെന്റിമീറ്ററായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിനായാണ് സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. മൂലത്തറ റെഗുലേറ്ററില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും. ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ, മംഗലം, മീങ്കര, ചുള്ളിയാര്‍ ഡാമുകളും തുറന്നിട്ടുണ്ട്. ജില്ലയില്‍ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്. …
Read More »
Prathinidhi Online