മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ചിറക്കല്‍ പടിയിലുണ്ടായ വാഹനാപകടത്തില്‍ സബ് ജില്ല കലോത്സവത്തിനെത്തിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് പാറപ്പാടം രാജേഷ്-ദിവ്യ ദമ്പതികളുടെ മകന്‍ ദില്‍ജിത്ത് (17) ആണ് മരിച്ചത്. പള്ളിക്കുറുപ്പ് ശബരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. മണ്ണാര്‍ക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നടക്കുന്ന സബ് ജില്ല കലോത്സവത്തില്‍ നാടന്‍പാട്ടില്‍ മത്സരിക്കാന്‍ പോകുന്നതിനിടെയാണ് അപകടം. ബുധനാഴ്ച രാവിലെ 11 മണിക്കാണ് അപകടം. കൂട്ടുകാരനായ മുഹമ്മദ് സിനാനുമൊത്ത് ബൈക്കില്‍ മണ്ണാര്‍ക്കാടേക്ക് വരുമ്പോള്‍ ഓമ്‌നി …
Read More »അങ്കമാലിയില്‍ ആറുമാസം പ്രായമായ കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമായ പെണ്‍കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡല്‍ന മരിയ സാറയാണ് മരിച്ചത്. കുട്ടിയുടെ മുത്തശ്ശി റോസിയെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടുപേര്‍ക്കും എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ ഇതുവരേയും വ്യക്തത വന്നിട്ടില്ല. ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. കുഞ്ഞിന്റെ കഴുത്തില്‍ പരിക്കുകളേറ്റ പാടുണ്ട്. വീട്ടില്‍ ദമ്പതികളും കുഞ്ഞും അമ്മൂമ്മയുമാണ് താമസം. കുട്ടിയെ അമ്മൂമ്മയുടെ അടുത്താക്കി വീട്ടുജോലികളിലായിരുന്നു …
Read More »സ്വര്‍ണവില താഴേക്ക് തന്നെ; വില 89000 ത്തിലെത്തി
പാലക്കാട്: സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക് തന്നെ. ബുധനാഴ്ച രാവിലെ തന്നെ പവന് 720 രൂപ കുറഞ്ഞ് 89080 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,135 രൂപയായി. തിങ്കളാഴ്ച പവന് 90320 രൂപയായിരുന്നു. ചൊവ്വാഴ്ച വീണ്ടും വില കുറഞ്ഞ് 89800 രൂപയിലേക്ക് ഇടിയുകയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ …
Read More »കേരള തീരത്ത് തിരമാലകള്‍ ഉയരും; കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം
പാലക്കാട്: സംസ്ഥാനത്ത് കളഅളക്കടല്‍ ജാഗ്രത നിര്‍ദേശം നല്‍കി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS). തിരുവനന്തപുരത്ത് കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും കൊല്ലം ആലപ്പാട്ട് മുതല്‍ ഇടവ വരെയും കോഴിക്കോട് ചോമ്പാല മുതല്‍ രാമനാട്ടുകര വരെയുമാണ് കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശമുള്ളത്. തീരങ്ങളില്‍ 0.7 മുതല്‍ 1.0 മീറ്റര്‍ വരെയും കന്യാകുമാരി ജില്ലയിലെ (നീരോടി മുതല്‍ ആരോക്യപുരം വരെ) തീരങ്ങളില്‍ 1.0 മുതല്‍ 1.1 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ക്ക് …
Read More »രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ‘സ്‌മൈല്‍ ഭവന’ പദ്ധതി: 8ാമത് വീടിന്റെ തറക്കല്ലിട്ടു; മുഖ്യാതിഥിയായി നടി തന്‍വി റാം
പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന എംഎല്‍എയുടെ ‘സ്‌മൈല്‍ ഭവന’ പദ്ധതിയിലെ 8ാമത് വീടിന്റെ തറക്കല്ലിട്ടു. നടി തന്‍വി റാം ചടങ്ങില്‍ മുഖ്യാതിഥിയായി. കണ്ണാടി പഞ്ചായത്തിലെ സുന്ദരനാണ് 8ാമത് ഭവനം ലഭിക്കുക. സ്വന്തമായി വീട് ഇല്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ താന്‍ അതീവ സന്തുഷ്ടയാണെന്ന് തന്‍വി റാം പറഞ്ഞു. പാലക്കാട് മണ്ഡലത്തിലെ ഒട്ടേറെ കുടുംബങ്ങളുടെ വളരെക്കാലമായുള്ള ആഗ്രഹങ്ങളാണ് സ്‌മൈല്‍ ഭവന …
Read More »എസ്‌ഐആറില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം; എങ്ങനെ വിവരങ്ങള്‍ നല്‍കാം
പാലക്കാട്: Special Intensive Revision (SIR) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുകയും, കേരളത്തില്‍ 2025 നവംബര്‍ 4 മുതല്‍ 2025 ഡിസംബര്‍ 4 വരെയായി നടപ്പാക്കുകയും ആണ്. ഇതുമായി ബന്ധപ്പെട്ട് എല്ലാ വീടുകളിലും അതാത് ഏരിയ ചാര്‍ജ്ജുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (BLO) വിവരശേഖരണത്തിനെത്തും. 2025 ഒക്ടോബര്‍ 27 തിയ്യതിയില്‍ പ്രാബല്ല്യത്തില്‍ വോട്ടുള്ള എല്ലാ വോട്ടര്‍മാര്‍ക്കും 2 വീതം Enumeration Form നല്‍കും. അത് രണ്ടും പൂരിപ്പിച്ചു ഒന്ന് ബൂത്ത് …
Read More »ഒറ്റപ്പാലം മുനിസിപ്പല്‍ ടൗണ്‍ നവീകരണത്തിന് തുടക്കമായി
പാലക്കാട്: ഒറ്റപ്പാലം മുനിസിപ്പല്‍ ടൗണ്‍ നവീകരണത്തിന്റെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 2025-26 വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപ വിനിയോഗിച്ചാണ് ടൗണ്‍ നവീകരിക്കുന്നത്. ഒറ്റപ്പാലം എംഎല്‍എ പ്രേംകുമാറിന്റെ ശ്രമഫലമായാണ് ഫണ്ട് ലഭ്യമായത്. പദ്ധതിയുടെ ഭാഗമായി പാലക്കാട് പൊന്നാനി റോഡിലെ കിഴക്കേ തോട്ടുപാലം മുതല്‍ ഒറ്റപ്പാലം ബസ്റ്റാന്‍ഡ് വരെ നടപ്പാത നവീകരിക്കും. റോഡിലെ അരികുചാല്‍ നിര്‍മ്മാണം, ഇന്റര്‍ലോക്ക് ടൈല്‍ വിരിച്ച് …
Read More »9 വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: നീതി തേടി കുടുംബം; പോലീസില്‍ പരാതി നല്‍കി
പാലക്കാട്: പല്ലശ്ശനയില്‍ 9 വയസ്സുകാരി വിനോദിനിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ നീതി തേടി കുടുംബം. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുത്തശ്ശി ഓമന പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നീതി കിട്ടുംവരെ നിയമപോരാട്ടം തുടരുമെന്നും കുടുംബം പറഞ്ഞു. ഒരുമാസം മുന്‍പാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്. കുട്ടി ഇപ്പോഴും കോഴിക്കോട് മെഡി.കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും …
Read More »തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: ജില്ലയില്‍ നിന്നുള്ള ആദ്യ അപേക്ഷ ഗായിക നഞ്ചിയമ്മയുടേത്
പാലക്കാട്: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം 2025 ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാലക്കാട് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയുടെ വീട്ടിലെത്തി ഫോം നല്‍കിക്കൊണ്ട് ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍വഹിച്ചു. എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച ശേഷം നഞ്ചിയമ്മ അപേക്ഷ ബി.എല്‍. ഒയ്ക്ക് കൈമാറി. അപേക്ഷയുടെ പകര്‍പ്പ് നഞ്ചിയമ്മയ്ക്ക് കൈമാറി. ഇതോടെ ജില്ലയിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ നിന്നുള്ള ആദ്യ പങ്കാളിയായി നഞ്ചിയമ്മ. …
Read More »കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇന്ന് എസ്‌ഐആറിന് തുടക്കം
പാലക്കാട്: ബീഹാറിനു പിന്നാലെ കേരളമടക്കമുള്ള 9 സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ (തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം) ഇന്ന് തുടക്കമാകും. സംസ്ഥാനങ്ങള്‍ക്ക് പുറമേ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐആറിന് ഇന്ന് തുടക്കമാകും. 51 കോടി വോട്ടര്‍മാരാണ് ഇവിടങ്ങളിലുള്ളത്. മൂന്നുമാസം നീളുന്ന വോട്ടര്‍പട്ടിക ശുദ്ധീകരണ പ്രക്രിയ 2026 ഫെബ്രുവരി 7ന് പൂര്‍ത്തിയാകും. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ സംസ്ഥാനങ്ങളിലും പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ …
Read More »
Prathinidhi Online