slider

ശാസ്ത്രമേളയില്‍ തിളങ്ങി മുഹമ്മദ് അസീല്‍

പാലക്കാട്: കുഞ്ഞു പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള വേദികളാണ് ശാസ്ത്ര മേളകളും പ്രവൃത്തി മേളകളുമെല്ലാം. മുതിര്‍ന്നവരെപ്പോലും ഞെട്ടിച്ചു കൊണ്ടുള്ള കുട്ടികളുടെ പ്രകടനങ്ങള്‍ ഇത്തരം മേളകളുടെ ആകര്‍ഷണവുമാണ്. അത്തരത്തിലൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം സബ് ജില്ലാ ശാസ്‌ത്രോത്സവത്തില്‍ മുഹമ്മദ് അസീല്‍, എസ്. എന്ന കൊച്ചു മിടുക്കന്‍ കാഴ്ച വച്ചത്. തല്‍സമയ പ്രവൃര്‍ത്തി പരിചയ മേളയിലെ മത്സരാര്‍ത്ഥിയായിരുന്നു മുഹമ്മദ് അസീല്‍. ഫാബ്രിക്കേഷന്‍ വിഭാഗത്തില്‍ നിമിഷ നേരങ്ങള്‍ കൊണ്ട് മനോഹരമായ ഡോര്‍ നിര്‍മ്മിച്ചാണ് അസീല്‍ കയ്യടി …

Read More »

14 കാരന്റെ ആത്മഹത്യ അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് ആരോപണം; സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു

പാലക്കാട്: പല്ലന്‍ചാത്തൂരില്‍ 14 കാരന്‍ അര്‍ജുന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികക്കെതിരെ ആരോപണവുമായി കുടുംബവും വിദ്യാര്‍ത്ഥികളും. കണ്ണാടി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജ്ജുനെ കഴിഞ്ഞ ദിവസം രാത്രി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ യൂണിഫോം പോലും മാറ്റാതെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തെ തുടര്‍ന്ന് സ്‌കൂളിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന ആരോപണവുമായി കുടുംബവും ഒരുപറ്റം വിദ്യാര്‍ത്ഥികളും രംഗത്തെത്തുകയായിരുന്നു. അധ്യാപികക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സ്‌കൂളില്‍ …

Read More »

കല്ലടിക്കോട് മരണം: ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യും; ലൈസന്‍സില്ലാത്ത തോക്ക് ലഭിച്ചതിനെ കുറിച്ചും അന്വേഷണം

പാലക്കാട്: കല്ലടിക്കോട് 2 യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ച ബിനുവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. മൂന്നേക്കര്‍ മരുതുംകാട് സ്വദേശികളായ ബിനുവിന്റെ ബന്ധുക്കളെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇവര്‍ക്കു പുറമേ സുഹൃത്തുക്കളെയും ചോദ്യം ചെയ്യലിനെ വിളിച്ചുവരുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൃത്യത്തിനായി ബിനു ഉപയോഗിച്ച തോക്കുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തും. ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് ബിനുവിന് എവിടെ നിന്നും ലഭിച്ചു എന്നതാണ് പോലീസ് പരിശോധിക്കുന്നത്. …

Read More »

മഴ ചതിച്ചോ? മഹാരാഷ്ട്രയില്‍ 80ശതമാനം ഉള്ളി കൃഷിയും നശിച്ചു; വരും മാസങ്ങളില്‍ ഉള്ളി വില വര്‍ദ്ധിച്ചേക്കും

നാസിക്ക്: മഹാരാഷ്ട്രയില്‍ ഇത്തവണ പെയ്ത കനത്ത മഴയില്‍ 80 ശതമാനം ഉള്ളികൃഷിയും നശിച്ചത് ആശങ്കയാകുന്നു. രൂക്ഷമായ ഉള്ളിക്ഷാമമാണ് അടുത്ത മാസങ്ങളെ കാത്തിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. മഴ കുറഞ്ഞതിനാല്‍ കൃഷിയിറക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കര്‍ഷകര്‍ ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത് എന്നതും പ്രതിസന്ധി കൂട്ടുന്നുണ്ട്. കൃഷിയിറക്കാനുള്ള ഭാരിച്ച ചിലവും ഉള്ളിവിലയിലെ കുറവും കര്‍ഷകരെ കൃഷിയിറക്കുന്നതില്‍ നിന്ന് പിന്നോട്ടടിക്കുന്നുണ്ട്. കഴിഞ്ഞ തവണ ഈ സമയത്ത് ക്വിന്റ്‌ലിന് നാലായിരവും അയ്യായിരവും വിലയുണ്ടായിരുന്നു. എന്നാല്‍ …

Read More »

ഷൊര്‍ണൂരില്‍ 14കാരനെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ്

പാലക്കാട്: ഷൊര്‍ണൂരില്‍ 14കാരനെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ്. ചേലക്കര സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ജാസ്മിനെതിരെയാണ് പരാതി. അയല്‍വാസിയായ കുട്ടി ക്വാര്‍ട്ടേഴ്‌സിലേക്ക് കല്ലെറിഞ്ഞെന്ന് ആരോപിച്ച് ഇവര്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. മതാാവിന്റെ പരാതിയില്‍ ഷൊര്‍ണൂര്‍ പോലീസാണ് കേസെടുത്തത്. ജാസ്മിന്റെ ക്വാര്‍ട്ടേഴ്‌സിന് കല്ലെറിഞ്ഞത് തന്റെ മകനല്ലെന്നും ഇവര്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ കുട്ടി ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

Read More »

കൊല്ലത്ത് ഒമ്പതാംക്ലാസുകാരി പ്രസവിച്ചു; അമ്മയോടൊപ്പം താമസിച്ചിരുന്ന സുഹൃത്ത് അറസ്റ്റില്‍

കൊല്ലം: കടയ്ക്കലില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു. കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത് പ്രസവത്തോടെയാണ്. അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷത്തോളമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് പോലീസ് പറയുന്നത്. ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡിപ്പിച്ചത് അമ്മയുടെ സുഹൃത്താണെന്ന് അറിയുന്നത്. കുട്ടിയുടെ അച്ഛന്‍ ഇവരെ ഉപേക്ഷിച്ച് പോയതിന് ശേഷം രണ്ടു വര്‍ഷത്തോളമായി ഇയാളോടൊപ്പമാണ് കുട്ടിയുടെ അമ്മ കഴിയുന്നത്. …

Read More »

കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു

കൊച്ചി: കെനിയന്‍ മുൻ പ്രധാനമന്തി റെയ്‌ല ഒഡിങ്ക (80) അന്തരിച്ചു. കൂത്താട്ടുകുളത്ത് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മകളുടെ തുടര്‍ചികിത്സയ്‌ക്കായി കൂത്താട്ടുകുളം ശ്രീധരീയത്തില്‍ എത്തിയതായിരുന്നു അദ്ദേഹം. രാവിലെ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റെയ്‌ല ഒഡിങ്ക ആറു ദിവസം മുമ്പാണ് കൂത്താട്ടുകുളത്തെത്തിയത്. മകള്‍ റോസ്‌മേരി ഒഡിങ്കയുടെ ചികിത്സയ്ക്ക് വേണ്ടി 2019ലാണ് ആദ്യമായി അദ്ദേഹം കേരളത്തിലെത്തുന്നത്. കെനിയന്‍ രാഷ്ട്രീയ നേതാവായ റെയ്‌ല ഒഡിങ്ക 2008 മുതല്‍ 2013 …

Read More »

പഠനാവശ്യത്തിന് വാങ്ങിയ എച്ച്പി ലാപ്‌ടോപ്പ് തുടര്‍ച്ചയായി തകരാറിലായി; വിദ്യാര്‍ത്ഥിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കൊച്ചി: പഠനാവശ്യത്തിന് വാങ്ങിയ ലാപ്‌ടോപ്പ് തുടര്‍ച്ചയായി തകരാറിലായത് മൂലം പഠനം മുടങ്ങിയ വിദ്യാര്‍ത്ഥിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ലാപ്‌ടോപ്പിന്റെ തുടര്‍ച്ചയായ തകരാര്‍ പരിഹരിച്ച് നല്‍കാത്ത കമ്പനിയും ഡീലറും നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശിയും ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ എബ്രഹാം പോളാണ് കോടതിയെ സമീപിച്ചത്. ലാപ്‌ടോപ് നിര്‍മ്മാണ കമ്പനിയായ എച്ച്പി ഇന്ത്യ, വിതരണക്കാരായ കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന സിസ്മാന്‍ടെക് എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് പരാതി പരിഗണിച്ചത്. …

Read More »

പാലക്കാട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍

പാലക്കാട്: കല്ലടിക്കോട് മൂന്നേക്കറില്‍ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതുംകാട് സ്വദേശി ബിനു, മരുതുംകാട് സ്വദേശിയായ നിതിന്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് മരുതുംകാട് സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തെ വഴിയില്‍ രണ്ടുപേരുടേയും മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് നാടന്‍തോക്ക് കണ്ടെത്തിയിട്ടുണ്ട്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവച്ച് മരിച്ചതാകാമെന്നാണ് സൂചന. കല്ലടിക്കോട് പോലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read More »

നെന്മാറ സജിത കൊലക്കേസ്: ചെന്താമര കുറ്റക്കാരന്‍; ശിക്ഷാ വിധി വ്യാഴാഴ്ച

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. വ്യാഴാഴ്ച (ഒക്ടോബര്‍ 16) കേസില്‍ ശിക്ഷാ വിധി പ്രഖ്യാപിച്ചേക്കും. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി പറഞ്ഞു. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് ചെന്താമരയോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചത്. …

Read More »