മാലി: യുവതലമുറയെ പുകയില ഉല്‍പ്പന്നങ്ങളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കര്‍ശന നടപടിയുമായി മാലിദ്വീപ് സര്‍ക്കാര്‍. 2007ലോ അതിനു ശേഷമോ ജനിച്ച വ്യക്തികള്‍ക്ക് നവംബര്‍ 1 മുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നു. അനാരോഗ്യകരമായ ജീവിത ശൈലിയാണ് മാലിദ്വീപില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തിയാണ് സര്‍ക്കാര്‍ നടപടി. ഇതാദ്യമായാണ് ഒരു രാജ്യം …
Read More »പാലക്കാട് കാണാതായ ഇരട്ടക്കുട്ടികളെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: അണിക്കോടു നിന്ന് ഇന്നലെ കാണാതായ ഇരട്ടക്കുട്ടികളെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ലക്ഷ്മണന്‍, രാമന്‍ എന്നിവരാണ് മരിച്ചത്. ലങ്കേശ്വരം ശിവക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ശനിയാഴ്ച വൈകുന്നേരം മുതല്‍ കുട്ടികളെ കാണാനില്ലായിരുന്നു. ഇലക്ട്രിക് സ്‌കൂട്ടറില്‍ വീട്ടില്‍ നിന്നും ഇരുവരും പുറത്തേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് കുട്ടികളുടെ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണം നടക്കുന്നതിനിടെ …
Read More »കൊച്ചിയില്‍ ലക്ഷദ്വീപ് സ്വദേശിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം; ഒക്ടോബറില്‍ മരണപ്പെട്ടത് 12 പേര്‍
പാലക്കാട്: കൊച്ചിയില്‍ ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കൊല്ലം പാലത്തറ സ്വദേശിയായ 65കാരന്‍ അമീബിക് രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഒക്ടോബറില്‍ 12 പേരാണ് അമീബിക്ക് മസ്തിഷ്‌കജ്വരം മൂലം സംസ്ഥാനത്തൊട്ടാകെ മരിച്ചത്. 65 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെയുള്ളതില്‍ ഏറ്റവും …
Read More »ഷൊര്‍ണൂര്‍ നഗരസഭ ടൗണ്‍ഹാള്‍ ഉദ്ഘാടനം നവംബര്‍ മൂന്നിന്
പാലക്കാട്: ഷൊർണൂർ നഗരസഭ ടൗൺ ഹാൾ നവംബര്‍ മൂന്നിന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. നഗരസഭയുടെ ചിരകാല സ്വപ്നമായിരുന്നു ടൗണ്‍ഹാള്‍. നഗരസഭയുടെ ആദ്യ ചെയര്‍മാനായിരുന്ന പി പി കൃഷ്ണനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പേരിലാണ് ടൗൺ ഹാൾ കെട്ടിടം. നവംബര്‍ 3 ന് വൈകിട്ട് 7 മണിക്ക് സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും. പി മമ്മിക്കുട്ടി …
Read More »തൊഴിൽ സുരക്ഷിത്വമില്ല; പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ AKLWA യുടെ പ്രതിഷേധം
പാലക്കാട്: സർക്കാർ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നില്ലെന്ന് ആരോപിച്ച് പാലക്കാട് പോസ്റ്റ് ഓഫീസിന് മുൻപിൽ AKLWA (ഓൾ കേരള ലൈസൻസ്ഡ് ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസർ കോൺട്രാക്ടേഴ്സ്) അംഗങ്ങൾ പ്രതിഷേധിക്കുന്നു. തൊഴിൽ സുരക്ഷ ഉറപ്പാക്കാമെന്ന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വാഗ്ദാന ലംഘനത്തിൽ പ്രതിഷേധിച്ചുകൊണ്ടാാണ് പ്രതിഷേധമെന്ന് ഭാരവാഹികൾ പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള 5000 പ്രതിഷേധ കത്തുകൾ മുഖ്യമന്ത്രിക്ക് അയക്കുന്നതിൻ്റെ സംസ്ഥാനതല ഉദ്ഘാടനവും നടന്നു. ”വാക്ക് പാലിക്കാത്ത വകുപ്പ് മന്ത്രി രാജിവെക്കുക!” എന്നെഴുതിയ …
Read More »കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് സർക്കാർ; നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: കേരളത്തെ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് സർക്കാർ. കേരള പിറവി ദിനത്തിൽ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. കേരളം പുതുയുഗ പിറവിയിലാണെന്ന് പ്രഖ്യാപന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം അതി ദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്നത്. അതേസമയം പ്രഖ്യാപനം തട്ടിപ്പാണെന്നാരോപിച്ച് പ്രതിപക്ഷം പ്രത്യേക നിയമസഭ സമ്മേളനം ബഹിഷ്കരിച്ചു. കേരളം അതീവ ദാരിദ്ര്യരില്ലാത്ത സംസ്ഥാനമാാണെന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. …
Read More »വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻ്റെ വില കുറച്ചു
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിൻ്റെ വില 4 രൂപ കുറച്ചു. 19 കിലോ സിലിണ്ടറിന് 1599 രൂപയാണ് വില. കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന് 16 രൂപ കൂട്ടിയിരുന്നു. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനായിരുന്നു.
Read More »ബിരിയാണിക്ക് 978, സലാഡിന് 748, റൊട്ടിക്ക് 118; ക്രിക്കറ്റ് താരം കോലിയുടെ റെസ്‌റ്റോറന്റ് വേറെ ലെവല്‍
വിരാട് കോലി ക്രിക്കറ്റ് ലോകത്തിനപ്പുറം ആരാധകരുള്ള താരമാണ്. ക്രിക്കറ്റിനു പുറമേ അറിയപ്പെടുന്ന ബിസിനസ്സ് മാന്‍ കൂടിയാണ് കോലി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കയാണ് കോലിയും അദ്ദേഹത്തിന്റെ റസ്‌റ്റോറന്റുകളും. വണ്‍8 കമ്മ്യൂണ്‍ എന്ന കോലിയുടെ റസ്‌റ്റോറന്റിലെ മെനുവാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ജുഹു ഔട്ട്‌ലെറ്റിലെ മെനു പ്രകാരം ചോറിന് 318 രൂപയാണ് വില. ലഖ്‌നൗവി ദം ലാംബ് ബിരിയാണിയുടെ വില 978 രൂപ. സൂപ്പര്‍ ഫുഡ് സലാഡിന് 748, …
Read More »ജില്ലയിലെ ഭൂരഹിതരായ 2303 കുടുംബങ്ങള്‍ക്ക് കൂടി ആശ്വാസം; പട്ടയമേളയില്‍ ഭൂമിയുടെ രേഖകള്‍ കൈമാറി
പാലക്കാട്: ജില്ലയിലെ ഭൂരഹിതരായ 2303 കുടുംബങ്ങള്‍ക്ക് കൂടി പട്ടയങ്ങള്‍ വിതരണം ചെയ്തു. റവന്യു വകുപ്പിന്റെ പട്ടയം നല്‍കുന്നതിനായി രൂപീകരിച്ച പട്ടയ മിഷനും പട്ടയ അസംബ്ലികളും സംയുക്തമായി ചേര്‍ന്നാണ് ഓരോ മണ്ഡലത്തിലെയും ഭൂരഹിതരെ കണ്ടെത്തിയത്. പട്ടയമേളയുടെ ഉദ്ഘാടനം ഓണ്‍ലൈനായി റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ 46643 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി അധ്യക്ഷനായിരുന്നു. …
Read More »സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത 4 ശതമാനം വര്‍ധിപ്പിച്ച് ഉത്തരവായി; ആനുകൂല്യം ഒക്ടോബറിലെ ശമ്പളത്തിനൊപ്പം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം വര്‍ധിപ്പിച്ച് ധന വകുപ്പ് ഉത്തരവ് പുറത്തിറക്കി. വര്‍ധിപ്പിച്ച ഡിഎ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നല്‍കും. ക്ഷാമബത്ത നേരത്തേ 18 ശതമാനമായിരുന്നു. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ വളരെക്കാലമായുള്ള ആവശ്യമാണ് ഡിഎ വര്‍ധനവും കുടിശ്ശിക കൊടുത്തുതീര്‍ക്കലും. ഏപ്രില്‍, സെപ്തംബര്‍ മാസങ്ങളില്‍ ഡിഎ കുടിശ്ശികയുടെ ഓരോ ഗഡുക്കള്‍ അനുവദിച്ചിരുന്നു. അതേസമയം ഒരു മാസത്തെ കുടിശ്ശിക ഉള്‍പ്പെടെയുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം …
Read More »
Prathinidhi Online