പാലക്കാട്: ഇത്തവണ മലയാളികള്‍ ക്രിസ്തുമസ് ‘കുടിച്ച്’ പൊളിച്ചെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. ക്രിസ്തുമസിന്റെ ഒരാഴ്ചക്കാലയളവില്‍ 332.62 കോടിയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം അധിക വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 279.54 കോടിയുടെ മദ്യമാണ് വിറ്റത്. ഡിസംബര്‍ 22 മുതല്‍ 25 വരെയുള്ള കണക്കുകളാണിത്. ഡിസംബര്‍ 24ന് 100 കോടിക്കു മുകളിലാണ് മദ്യ വില്‍പ്പന. ഡിസംബര്‍ 22ന് 77.62 കോടിയും 23ന് …
Read More »ഹൈസ്‌കൂള്‍ വരെ അധ്യാപകരാകാം; കെ-ടെറ്റ് പരീക്ഷയ്ക്ക് 30 വരെ അപേക്ഷിക്കാം
പാലക്കാട്: പ്രൈമറി സ്‌കൂള്‍ മുതല്‍ ഹൈസ്‌കൂള്‍ വരെ അധ്യാപകരാകാനുള്ള യോഗ്യത പരീക്ഷ കെ-ടെറ്റിനുള്ള (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഡിസംബര്‍ 30വരെയാണ് അപേക്ഷിക്കാനാവുക. https://ktet.kerala.gov.in വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസവകുപ്പ് അംഗീകാരമുള്ള വിദ്യാലയങ്ങളില്‍ അധ്യാപകരാകാന്‍ കെ-ടെറ്റ് യോഗ്യത നേടണം. വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഹാള്‍ ടിക്കറ്റ് ഫെബ്രുവരി 11 ന് ഡൗണ്‍ലോഡ് ചെയ്യാം. കാറ്റഗറി …
Read More »എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയില്‍ പഞ്ചായത്ത് പിടിച്ചു; പിന്നാലെ രാജിവയ്ക്കാന്‍ വിസമ്മതിച്ച പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും കോണ്‍ഗ്രസ് പുറത്താക്കി
തൃശൂര്‍: ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചതിനു പിന്നാലെ നാടകീയ രംഗങ്ങള്‍ തുടരുന്നു. 2 എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയില്‍ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ് പിടിച്ചിരുന്നു. പിന്നാലെ പ്രസിഡന്റിനോടും വൈസ് പ്രസിഡന്റിനോടും രാജി വയ്ക്കാന്‍ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിവയ്ക്കാന്‍ ഇരുവരും തയ്യാറായില്ല. തുടര്‍ന്നാണ് പ്രസിഡന്റ് നിധീഷിനെയും വൈസ് പ്രസിഡന്റായ സബേറ്റ വര്‍ഗീസിനേയും കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റിന്റേതാണ് നടപടി. …
Read More »നിയമസഭ തിരഞ്ഞെടുപ്പില്‍ 50% സീറ്റ് സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും; സുപ്രധാന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ്
പാലക്കാട്: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 50 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വി.ഡിയുടെ പ്രഖ്യാപനം. ഫെബ്രുവരി ആദ്യഘട്ടത്തോടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം കെപിസിസി നേതൃയോഗം ചേരുമെന്നും അതിനു പിന്നാലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടക്കാനുമാണ് പാര്‍ട്ടിയില്‍ ആലോചന. പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയുടെ സമാപനത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക …
Read More »അമ്പാട്ടുപാളയത്ത് നിന്ന് കാണാതായ 6 വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി
പാലക്കാട്: ചിറ്റൂര്‍ അമ്പാട്ടുപാളയത്ത് നിന്ന് ഇന്നലെ കാണാതായ 6 വയസ്സുകാരന്‍ സുഹാനെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ വീടിന്റെ 100 മീറ്റര്‍ അകലെയുള്ള കുളത്തില്‍ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 20 മണിക്കൂര്‍ നീണ്ട തിരച്ചിലിനു ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അമ്പാട്ടുപാളയം എരുമന്‍കോട് സ്വദേശികളായ മുഹമ്മദ് അനസ്-തൗഹിത ദമ്പദികളുടെ ഇളയ മകനാണ് സുഹാന്‍. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതലാണ് കുട്ടിയെ കാണാതായത്. വീട്ടുമുറ്റത്ത് …
Read More »മണിക്കൂറില്‍ 700 കിലോമീറ്റര്‍ സ്പീഡിലോടുന്ന ട്രെയിന്‍; റെക്കോര്‍ഡുമായി ചൈന
കണ്ണ് ചിമ്മിത്തുറന്ന വേഗത എന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കുകയാണ് ചൈനക്കാര്‍. രണ്ട് സെക്കന്റു കൊണ്ട് 700 കിലോമീറ്റര്‍ (മണിക്കൂറില്‍) വേഗത കൈവരിക്കാന്‍ കഴിയുന്ന ട്രെയിനെന്ന അത്ഭുത നേട്ടം കൈവരിച്ചിരിക്കയാണ് മാഗ്‌ലേവ് എന്ന് പേരിട്ടിരിക്കുന്ന ട്രെയിന്‍. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പരീക്ഷണമാണ് ഇത്തരമൊരു നേട്ടത്തിലെത്തിച്ചത്. ഏകദേശം 1000 കിലോഗ്രാം (ഒരു ടണ്‍) ഭാരമുള്ള ട്രെയിനാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 400 മീറ്റര്‍ നീളമുള്ള പ്രത്യേക ട്രാക്കിലായിരുന്നു പരീക്ഷണ ഓട്ടം. 700 …
Read More »അട്ടപ്പള്ളം ആള്‍ക്കൂട്ട കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍
വാളയാര്‍: അട്ടപ്പള്ളം ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കിഴക്കേ അട്ടപ്പള്ളം മാകാളിക്കാട് സ്വദേശി എം.ഷാജി (38) ആണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. കേസില്‍ ഇതുവരെ 8 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇനി 7 പേര്‍കൂടി അറസ്റ്റിലാകാനുണ്ടെന്നും മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞതായും അന്വേഷണ സംഘം പറഞ്ഞു. ഡിസംബര്‍ 17ന് ഉച്ചയോടെയാണ് മോഷണക്കുറ്റം ആരോപിച്ച് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണ്‍ ഭാഗേലിനെ ആള്‍ക്കൂട്ടം ആക്രമിക്കുന്നത്. ക്രൂരമായി മര്‍ദ്ദനമേറ്റ …
Read More »മുഹമ്മദ് സിദാന്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് രണ്ട് കൂട്ടുകാരെ; രാഷ്ട്രീയ ബാല്‍ പുരസ്‌കാരം നല്‍കി രാജ്യത്തിന്റെ ആദരം
പാലക്കാട്: ഈ വര്‍ഷത്തെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും നേടി മുഹമ്മദ് സിദാന്‍ നില്‍ക്കുമ്പോള്‍ അത് കണ്ട് ആഹ്ലാദിക്കുന്നവരില്‍ അവന്റെ രണ്ട് കൊച്ചു കൂട്ടുകാരുമുണ്ട്. തന്റെ രണ്ട് കൂട്ടുകാരുടെ ജീവന്‍ രക്ഷിച്ചതിനാണ് ഇത്തവണ രാജ്യം രാഷ്ട്രീയ ബാല്‍ പുരസ്‌കാരം നല്‍കി സിദാനെ ആദരിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18നായിരുന്നു സിദാന് പുരസ്‌കാരം നേടിക്കൊടുക്കാനിടയായ സംഭവം നടന്നത്. കൂട്ടുകാരുമൊത്ത് സ്‌കൂളിലേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുന്നതിനിടെ സുഹൃത്ത് മുഹമ്മദ് …
Read More »മണ്ഡലപൂജയോടെ ശബരിമല നടയടച്ചു; നിയന്ത്രണങ്ങളോടെ ദര്‍ശനം നടത്താം
പത്തനംതിട്ട: 41 ദിവസം നീണ്ട മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനമായി. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മ്മികത്വത്തില്‍ മണ്ഡല പൂജയോടെയാണ് നടയടച്ചത്. രാവിലെ 10.10 നും 11.30 നും ഇടയിലായിരുന്നു മണ്ഡല പൂജ. രാത്രി 10 വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് …
Read More »പുതുശ്ശേരി പഞ്ചായത്തിനെ വി.ബിജോയ് നയിക്കും
പുതുശ്ശേരി: പുതുശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റായി എൽഡിഎഫിൻ്റെ വി. ബിജോയ് തിരഞ്ഞെടുക്കപ്പെട്ടു. കൊളയക്കോട് വാർഡ് 21 ൽ നിന്നുള്ള ജനപ്രതിനിധിയാണ് ബിജോയ്.
Read More »
Prathinidhi Online