slider

ആശമാരുടെ സമരം അവസാനിപ്പിക്കുന്നു; നടപടി ഓണറേറിയം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്‍പില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിക്കുന്നു. ഓണറേറിയത്തില്‍ 1000 രൂപ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നത്. കേരളപ്പിറവി ദിനമായ നാളെ രാവിലെ നടത്തുന്ന സമരപ്രതിജ്ഞാ റാലിയോടെയാണ് സമരം അവസാനിപ്പിക്കുക. പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍ റാലി ഉദ്ഘാടനം ചെയ്യും. 266 ദിവസമായി 2026 ഫെബ്രുവരി 10ന് സമരം ഒരു വര്‍ഷം തികയ്ക്കുകയാണ്. അന്നേദിവസം മഹാ പ്രതിഷേധ സംഗമം നടത്തും. ഓണറേറിയം …

Read More »

വൈക്കത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒറ്റപ്പാലം സ്വദേശിയായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം സ്വദേശി ഡോക്ടര്‍ അമല്‍ സൂരജാണ് (33) മരിച്ചത്. ഒറ്റപ്പാലം അനുഗ്രഹയില്‍ ടി.കെ അനിത- ഡോ.സി.വി ഷണ്‍മുഖന്‍ ദമ്പതികളുടെ മകനാണ്. കൊട്ടാരക്കര ചെന്നമനാട് സ്വകാര്യ ആശുപത്രിയില്‍ കോസ്മറ്റോളജി വിഭാഗം ഡോക്ടറായി ജോലി ചെയ്ത് വരികായിരുന്നു. വേമ്പനാട്ടു കായലുമായി ബന്ധിപ്പിക്കുന്ന കെവി കനാലിന്റെ ഭാഗമായ വൈക്കം തോട്ടുവക്കും തോട്ടിലേക്കാണ് കാര്‍ മറിഞ്ഞത്. ഗൂഗിള്‍ മാപ്പ് നോക്കിയാണോ അമല്‍ യാത്ര …

Read More »

ഹോക്കി ഇതിഹാസം മാനുവല്‍ ഫ്രെഡറിക് വിടവാങ്ങി; കേരളത്തില്‍ നിന്നും ഒളിമ്പിക് മെഡല്‍ നേടിയ ആദ്യതാരം

ബെംഗളൂരു: ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസ താരവും ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ആദ്യ മലയാളി താരവുമായ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 8:10ന് ബംഗളുരുവിലായിരുന്നു അന്ത്യം. 1972ലെ മ്യൂണിക് ഒളിംപിക്‌സില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പിച്ച് വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു ഫ്രെഡറിക്. എട്ട് ഗോളുകള്‍ മാത്രമാണ് ഫ്രെഡറിക് ഒളിംപിക്‌സില്‍ വഴങ്ങിയത്. 1971ല്‍ ഇന്ത്യന്‍ ടീമിലെത്തിയ അദ്ദേഹം 7 വര്‍ഷത്തോളം ദേശീയ ടീമിലെ അംഗമായിരുന്നു. ഇന്ത്യന്‍ ഹോക്കിയിലെ ടൈഗര്‍ …

Read More »

ഷൊർണൂർ ക്വാറിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

പാലക്കാട് : ഷൊർണൂർ ത്രാങ്ങാലിയിലെ കരിങ്കൽ ക്വാറിയിൽ 19 ദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റൂർ ഭഗവതിക്കുന്നിൽ താമസിക്കുന്ന യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചെറുതുരുത്തി പൊലീസ് കേസെടുത്തു. ഗർഭിണിയായ യുവതി ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ കരിങ്കൽക്വാറിയിൽ ഉപേക്ഷിച്ചുവെന്നാണു വിവരം. പ്രസവശേഷം ശിശുവിനെ ബാഗിലാക്കി സൂക്ഷിക്കുകയും ആർത്തവസമയത്തെ അമിത രക്തസ്രാവമാണെന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടർന്നു മൃതദേഹം അടങ്ങിയ ബാഗുമായി ആറ്റൂരിലെ ഭർതൃവീട്ടിൽ …

Read More »

അഞ്ചര വയസ്സുകാരിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസ്; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്

പാലക്കാട്: അഞ്ചര വയസ്സുകാരി അദിതി എസ് നമ്പൂതരിയെ ശാരീരികമായി പീഡിപ്പിക്കുകയും പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. അദിതിയുടെ അച്ഛന്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയും ഇയാളുടെ രണ്ടാം ഭാര്യ ദേവിക അന്തര്‍ജനവുമാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. തടവ് ശിക്ഷയ്ക്ക് പുറമേ രണ്ട്‌ലക്ഷം രൂപ പിഴയും ഒടുക്കണം. വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. പ്രതികളെ ഇന്നലെ രാത്രി …

Read More »

വ്യാജവാര്‍ത്ത: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖരന്റെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്

തിരുവനന്തപുരം: വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ ടി.വി.യ്ക്ക് എതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എല്‍ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാര്‍ത്തകള്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തെന്നാണ് ആരോപണം റിപ്പോര്‍ട്ടര്‍ ഉടമ ആന്റോ അഗസ്റ്റിന്‍, കണ്‍സല്‍റ്റിംഗ് എഡിറ്റര്‍ അരുണ്‍ കുമാര്‍, കോര്‍ഡിനേറ്റിംഗ് …

Read More »

സംസ്ഥാന സ്‌കൂള്‍ കായികമേള: ഖൊഖൊയിലെ മിന്നുംതാരം അശ്വിനിമോള്‍ക്ക് നാടിന്റെ ആദരം

എലപ്പുള്ളി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ഖൊഖൊ മത്സരത്തില്‍ സ്വര്‍ണം നേടിയ പാലക്കാട് ടീമംഗം അശ്വനിമോള്‍ക്ക് നാടിന്റെ ആദരം. നാടിന്റെ അഭിമാനമായി മാറിയ അശ്വിനിമോളെ ഐശ്വര്യ ക്ലബ്ല് ആലമ്പള്ളവും ഡിവൈഎഫ്‌ഐയും മറ്റു യുവജന-സാംസ്‌കാരിക സംഘടനകളും അനുമോദിച്ചു. എലപ്പുള്ളി ജി.എ.പി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് അശ്വിനിമോള്‍. കഴിഞ്ഞ മൂന്നുവര്‍ഷമായി ചിറ്റൂര്‍ ഉപജില്ല ഖൊഖൊ മത്സരത്തിലെ ജേതാക്കളായ ടീമിലെ അംഗമാണ്. പുതുശ്ശേരി ആലംപള്ളം സ്വദേശികളായ ഗോപി-രജിത ദമ്പതികളുടെ മകളാണ്.

Read More »

‘അര്‍ഹതയുണ്ടായിട്ടും വീട് ലഭിച്ചില്ല’; പഞ്ചായത്തിന് മുമ്പില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് കുടുംബം

പാലക്കാട്: അര്‍ഹതയുണ്ടായിട്ടും ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചില്ലെന്ന പരാതിയുമായി യുവതിയും കുടുംബവും. പാലക്കാട് നാഗലശ്ശേരി പഞ്ചായത്തില്‍ 7ാം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ മേനാത്ത് വീട്ടില്‍ പ്രബിതയും ഭര്‍ത്താവ് വിജയനുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സുരക്ഷിത ഭവനമൊരുക്കാന്‍ പഞ്ചായത്ത് സഹായിച്ചില്ലെങ്കില്‍ രണ്ട് മക്കളേയും ചേര്‍ത്ത് ആത്മഹത്യ ചെയ്യുമെന്നും കുടുംബം പത്രസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. ഇടിഞ്ഞു പൊളിഞ്ഞ വീട്ടിലാണ് പ്രബിതയും രണ്ടുമക്കളും താമസിക്കുന്നത്. 2018ല്‍ വീടിന് അപേക്ഷ നല്‍കുകയും ഏറ്റവും മുന്‍ഗണനയുള്ള കുടുംബം എന്ന നിലയില്‍ …

Read More »

മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി; ചോദ്യം ചെയ്ത അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: നേമത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. നേമം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കല്ലിയൂര്‍ മന്നം മെമ്മോറിയല്‍ റോഡില്‍ വിജയകുമാരി (74) ആണ് കൊല്ലപ്പെട്ടത്. റിട്ടയേര്‍ഡ് കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥനായ മകന്‍ അജയകുമാര്‍ ആണ് ക്രൂരകൃത്യം നടത്തിയത്. ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് അമ്മ ചോദ്യം ചെയ്തപ്പോള്‍ ആദ്യം കത്തികൊണ്ട് വയറില്‍ കുത്തുകയും രക്ഷപ്പെടാനായി പുറത്തേക്കോടിയ വിജയകുമാരിയെ പിന്തുടര്‍ന്ന് …

Read More »

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 5 മുതല്‍; ഫലപ്രഖ്യാപനം മെയ് 8ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 5 മുതല്‍ തുടങ്ങുമെന്ന് പൊതുവിദ്യഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. പരീക്ഷയ്ക്കായി സംസ്ഥാനത്തുടനീളം 3000 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കുക. ഫലപ്രഖ്യാപനം മെയ് 8നായിരിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാംവര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷ മാര്‍ച്ച് ആറുമുതല്‍ 28 വരെയും നടക്കും.

Read More »