പാലക്കാട്: ഉപജില്ലാ സ്‌കൂള്‍ കായികമേളയില്‍ പ്രതിഷേധിച്ച് കായികാധ്യാപകര്‍. ഉപജില്ലയിലെ കായികാധ്യാപകരുടെ സംയുക്ത സംഘടനയുടെ നേതൃത്വത്തില്‍ ഔദ്യോഗിക ചുമതലകളില്‍ നിന്നും സംഘാടനത്തില്‍ നിന്നും അധ്യാപകര്‍ വിട്ടുനിന്നതോടെ മത്സരങ്ങള്‍ വൈകി. എല്ലാ സ്‌കൂളുകളിലും കായികാധ്യാപകരെ നിയമിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. മത്സരങ്ങള്‍ക്കിടെ അധ്യാപകര്‍ കറുത്ത വസ്ത്രങ്ങളും മാസ്‌കും ധരിച്ച് അധ്യാപകര്‍ സിന്തറ്റിക് ട്രാക്കിലൂടെ പ്രതിശേധ മാര്‍ച്ച് നടത്തി. അധ്യാപകര്‍ പ്രതിഷേധിച്ചതോടെ മത്സരങ്ങള്‍ വൈകിയാണ് തുടങ്ങിയത്. 8 മണിക്കായിരുന്നു മത്സരങ്ങള്‍ തുടങ്ങേണ്ടിയിരുന്നത്.
Read More »വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക് സമാധാന നൊബേല്‍
സ്‌റ്റോക്ക്‌ഹോം: വെനസ്വേലന്‍ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറിന മചാഡോയ്ക്ക് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. രാജ്യത്തെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും ജനാധിപത്യ ഭരണം നിലവില്‍ വരുന്നതിനും നടത്തിയ സുപ്രധാന ഇടപെടലുകള്‍ക്കാണ് പുരസ്‌കാരം. ലാറ്റിനമേരിക്കയില്‍ അടുത്ത കാലത്തുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ നേതൃനിരയിലുള്ള നേതാക്കളിലൊരാളാണ് മരിയ. വെനസ്വേലയിലെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിലും മരിയയുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു. അതേസമയം ഇസ്രയേലിനെ അംഗീകരിക്കുന്ന നേതാവ് കൂടിയാണ് മരിയ എന്നതും ശ്രദ്ധേയമാണ്. …
Read More »സഞ്ചാരികള്‍ക്ക് ടൂറിസം പാക്കേജുമായി ഇന്ത്യന്‍ ആര്‍മി; ടെന്റ് ഹോംസ്‌റ്റേകള്‍ 1000 രൂപ മുതല്‍
സഞ്ചാരികള്‍ക്ക് ടൂറിസം പാക്കേജുമായി ഇന്ത്യന്‍ ആര്‍മിയും. ടെന്റുകളില്‍ ഹോംസ്‌റ്റേ ഒരുക്കുന്ന പദ്ധതി ഉത്തരാഖണ്ഡിലെ ഗാര്‍ബ്യാങ് ഗ്രാമത്തിലാണ് തുടങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് പ്രദേശത്തിന്റെ സംസ്‌കാരവും പ്രകൃതി സൗന്ദര്യവും അനുഭവിക്കാന്‍ അവസരം ലഭിക്കുന്നതിനോടൊപ്പം പ്രാദേശിക ജനവിഭാഗങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിയുടെ പിന്നിലെന്നാണ് അധികൃതര്‍ പറയുന്നത്. ഓപ്പറേഷന്‍ സദ്ഭാവനയുടെ ഭാഗമായി വികസിപ്പിച്ച ടെന്റ് അധിഷ്ഠിത ഹോംസ്റ്റേ നടപ്പിലാക്കുന്നത് പ്രദേശവാസികള്‍ തന്നെയാണ്. …
Read More »കല്ലടി കോളജില്‍ കെ.എസ്.യു കൂട്ടത്തോടെ എസ്.എഫ്.ഐക്ക് വോട്ട് ചെയ്‌തെന്ന് ആരോപണം; യൂണിറ്റ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍
പാലക്കാട്: മണ്ണാര്‍ക്കാട് കല്ലടി കോളേജില്‍ കെ.എസ്.യു കൂട്ടത്തോടെ എസ്.എഫ്.ഐക്ക് വോട്ട് ചെയ്‌തെന്ന ആരോപണത്തില്‍ നടപടിയുമായി നേതൃത്വം. ആരോപണത്തിന് പിന്നാലെ കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു മുന്നണി മര്യാദ ലംഘിച്ചെന്നും സംഘടനയുടെ പിന്തുണയോടെ എസ്.എഫ്.ഐ വിജയിച്ചെന്നും എംഎസ്എഫ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ അന്വേഷണത്തിന് രണ്ടംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് നേതൃത്വം അറിയിക്കുന്നത്. പത്തു വര്‍ഷങ്ങള്‍ക്ക് …
Read More »ദ്വരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശലില്‍ തിരിമറി നടന്നു; 2019ല്‍ 474.9 ഗ്രാം സ്വര്‍ണം കാണാതായി: ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശിയതില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. 2019ല്‍ സ്വര്‍ണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വര്‍ണം കാണാതായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം വിജിലന്‍സ് ചീഫ് ഓഫീസറുടെ കണ്ടെത്തലുകളില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് പറഞ്ഞ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. ദേവസ്വം കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. മഹസറില്‍ രേഖപെടുത്തിയത് ചെമ്പു പാളി എന്നാണ്, …
Read More »മംഗള എക്‌സ്പ്രസിന് എഞ്ചിന്‍ തകരാര്‍; തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകിയോടുന്നു
ഷൊര്‍ണൂര്‍: എഞ്ചിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മംഗള എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ പിടിച്ചിട്ടു. ഷൊര്‍ണൂരിന് സമീപം മുള്ളൂര്‍ക്കരയില്‍ വച്ച് പുലര്‍ച്ചെ 6 മണിയോടെയാണ് എഞ്ചിന്‍ തകരാര്‍ മൂലം ട്രെയിന്‍ പ്രവര്‍ത്തനം നിലച്ചത്. പിന്നീട് ഷൊര്‍ണൂരില്‍ നിന്ന് എഞ്ചിന്‍ എത്തിച്ച് ട്രെയിന്‍ വള്ളത്തോള്‍ നഗറിലേക്ക് മാറ്റി ട്രെയിനുകള്‍ കടത്തി വിടുകയായിരുന്നു. ഇതേത്തുടര്‍ന്ന ട്രെയിനുകള്‍ 3 മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. തകരാര്‍ പരിഹരിച്ചതിനു ശേഷം മംഗള എക്‌സ്പ്രസ് യാത്ര തുടര്‍ന്നിട്ടുണ്ട്. രാവിലെ 8 മണിക്ക് …
Read More »അടിമുടി ഹൈടെക്ക് ആകാന്‍ റെയില്‍വേ; സ്‌റ്റേഷനോട് ചേര്‍ന്ന് പലചരക്കു കടകളും ഫാന്‍സി കടകളും തുറക്കും
പാലക്കാട്: അടിമുടി മാറ്റത്തിന്റെ പാതയിലാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും റെയില്‍വേയ്ക്ക് കൂടുതല്‍ വരുമാനവും ലഭിക്കുന്ന പദ്ധതികള്‍ കൂടുതലായി ആവിഷ്‌കരിക്കുന്ന തിടുക്കത്തിലാണ് റെയില്‍വേ ഇപ്പോള്‍. ഇപ്പോഴിതാ സ്‌റ്റേഷനോട് ചേര്‍ന്നുള്ള ഒഴുവുള്ള സ്ഥലങ്ങള്‍ കച്ചവടത്തിന് നല്‍കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ട്രെയിനിറങ്ങി വീട്ടിലേക്കു പോകുന്നതിന് മുന്‍പ് പലചരക്കു സാധനങ്ങളും പച്ചക്കറികളുമെല്ലാം റെയില്‍വേ സ്റ്റേഷനില്‍ തന്നെ കിട്ടും. സ്‌റ്റേഷനുകളില്‍ കൂടുതലുള്ള സ്ഥലങ്ങള്‍ ഇത്തരത്തില്‍ കച്ചവടത്തിന് നല്‍കി വരുമാനം വര്‍ദ്ധിപ്പിക്കാനാണ് പുതിയ നടപടി. …
Read More »ഷൊര്‍ണൂരില്‍ എട്ടാം ക്ലാസുകാരി ഗര്‍ഭിണി; സഹപാഠി അറസ്റ്റില്‍
ഷൊര്‍ണൂര്‍: എട്ടാം ക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 13കാരനായ സഹപാഠി അറസ്റ്റില്‍. പെണ്‍കുട്ടിക്കും 13വയസാണ് പ്രായം. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പിന്നാലെ രക്ഷിതാക്കള്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാര്‍ കേസന്വേഷിക്കുകയും ആണ്‍കുട്ടിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയുമായിരുന്നു. ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി.
Read More »എ ബ്ലഡ് ഗ്രൂപ്പുകാര്‍ക്ക് പക്ഷാഘാത സാധ്യത അധികമെന്ന് പഠനം; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
മറ്റു രക്ത ഗ്രൂപ്പില്‍ പെട്ടവരെ അപേക്ഷിച്ച് എ ഗ്രൂപ്പ് രക്ത ഗ്രൂപ്പുകാര്‍ക്ക് പക്ഷാഘാതം (സ്‌ട്രോക്ക്) വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്റ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പക്ഷാഘാതം സംഭവിച്ച 60 വയസ്സിന് താഴെയുള്ള 17,000 രോഗികളിലായി 48 ജനിതക പഠനങ്ങളാണ് സംഘം നടത്തിയത്. എ ഗ്രൂപ്പുകാര്‍ക്ക് 60 വയസ്സിന് മുന്‍പേ തന്നെ പക്ഷാഘാതം വരാനുള്ള സാധ്യത 16 ശതമാനം അധികമാണെന്ന് …
Read More »കഫ് സിറപ്പ് ദുരന്തം: 2 കുട്ടികള്‍ കൂടി മരിച്ചു; ഫാര്‍മ ഉടമ അറസ്റ്റില്‍
ഭോപ്പാല്‍: ചുമയ്ക്കുള്ള മരുന്ന് കഴിച്ച് മധ്യപ്രദേശില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശിലെ കഫ് സിറപ്പ് ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം 21 ആയി ഉയര്‍ന്നു. ചിന്ദ്വാര ജില്ലയില്‍ മാത്രം 18 കുട്ടികളാണ് മരിച്ചത്. കഫ് സിറപ്പ് കഴിച്ച് നാഗ്പൂരില്‍ ചികിത്സയില്‍ കഴിയുന്ന 5 കുട്ടികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അതേസമയം ശ്രീശന്‍ ഫാര്‍മ ഉടമ രംഗനാഥനെ മധ്യപ്രദേശ് പോലീസ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തു. കുട്ടികള്‍ മരിച്ചതിന് …
Read More »
Prathinidhi Online