slider

കോഴിക്കോട്ട് ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 20 പവനോളം സ്വര്‍ണം കാണാനില്ല; അന്വേഷണം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറിലേക്ക്

കോഴിക്കോട്: ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 20 പവനോളം സ്വര്‍ണം കാണാനില്ലെന്ന് പരാതി. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ സ്വര്‍ണമാണ് കാണാതായത്. മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന വിനോദിന്റെ കയ്യിലാണ് സ്വര്‍ണമെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നാല് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരാണ് ക്ഷേത്ര ചുമതല ഏറ്റെടുത്തത്. മുന്‍ ഓഫീസറായിരുന്ന സജീവന്‍ നടത്തിയ കണക്കെടുപ്പില്‍ 20 പവനോളം സ്വര്‍ണ ഉരുപ്പടികളില്‍ കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നേരത്തേ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന വിനോദിന് …

Read More »

ശബരിമലയിലെ സ്വർണ്ണക്കൊള്ള; ഒക്ടോബർ 9ന് കെ പി സി സി വിശ്വാസ സംഗമം സംഘടിപ്പിക്കും

പത്തനംതിട്ട:സ്വർണക്കൊള്ളയും തട്ടിപ്പും നടത്തി വിശ്വാസികളെ വഞ്ചിച്ചു ശബരിമലയുടെ പവിത്രത നശിപ്പിക്കുന്ന സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ വിശ്വാസ സംഗമം സംഘടിപ്പിക്കും. 2025 ഒക്ടോബർ 9-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാൻഡിലായിരിക്കും വിശ്വാസ സംഗമം നടക്കുക. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി …

Read More »

ഗവിയിൽ പെരിയാർ ടൈഗർ റിസർവിലെ വാച്ചറെ കടുവ കൊന്നു

കോന്നി: ഗവിയിൽ പെരിയാർ ടൈഗർ റിസർവിലെ വാച്ചറെ കടുവ കൊന്നു. ഗവിയിൽ താമസക്കാരനായ അനിൽ കുമാറാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പൊന്നമ്പലമേട് എ പോയിന്‍റിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലെ മാംസം ഭക്ഷിച്ച നിലയിലാണ്. മൃതദേഹം കൊണ്ടുവരാൻ ബന്ധുക്കൾ പൊന്നമ്പലമേട്ടിലേക്ക് പോയി.

Read More »

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വീണ്ടും തട്ടിപ്പ്; വാട്‌സ്ആപ്പില്‍ മെസേജ് അയച്ച് തട്ടിയത് 10ലക്ഷത്തിലേറെ

കൊച്ചി: മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ സംസ്ഥാനത്ത് വീണ്ടും സാമ്പത്തിക തട്ടിപ്പ്. എം പരിവാഹന്റെ പേരില്‍ വാട്‌സ്ആപ് വഴി വ്യാജ സന്ദേശമയച്ച് ദമ്പതികളുടെ 10.54 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമാണ് സൈബര്‍ തട്ടിപ്പ് സംഘം കൈക്കലാക്കിയത്. ഇടപ്പള്ളി അഞ്ചുമന സ്വദേശി ടി.ആര്‍ അപ്പുക്കുട്ടന്‍ നായര്‍, ഭാര്യ ആശാദേവി എന്നിവര്‍ക്കാണ് പണം നഷ്ടമായത്. സെപ്തംബര്‍ 13നായിരുന്നു തട്ടിപ്പ്. സ്വകാര്യ ബാങ്കിന്റെ മാമംഗലം ശാഖയില്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് സ്ഥിരനിക്ഷേപമുണ്ടാിയിരുന്നു. നിയമലംഘനം നടത്തിയെന്നും പിഴയടയ്ക്കണമെന്നും കാണിച്ച് …

Read More »

തമിഴ്നാട്ടിൽ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരിച്ചെത്തി

തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരിച്ചെത്തി. അല്പംമുൻപാണ് കൂട്ടിൽ തിരിച്ചെത്തിയത്. രണ്ട്‌ ദിവസമായി സിംഹത്തിനായുള്ള തെരച്ചിൽ നടത്തുകയായിരുന്നു. സിംഹത്തെ പാർപ്പിച്ചിരുന്ന 50 ഏക്കർ പരിധിയിൽ തെർമൽ ഇമേജിങ് ഡ്രോണും ക്യാമറകളും സ്ഥാപിച്ച് പരിശോധന നടത്തിവരുകയായിരുന്നു. ഷേർയാർ എന്ന് വിളിക്കുന്ന അഞ്ച് വയസ്സുള്ള ആൺ സിംഹത്തെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ കാണാതായത്. വൈകിട്ട് കൂടിനടുത്തേക്ക് മടങ്ങിയെത്താറുള്ള സിംഹം സന്ധ്യകഴിഞ്ഞിട്ടും എത്തിയില്ല. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന സിംഹമാണിത്. സാധാരണ …

Read More »

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറത്തെ ആറു വയസുകാരിക്ക് രോഗബാധ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം ഒന്‍പതായി. അപൂര്‍വമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് എന്‍സെഫലൈറ്റിസ്). നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, …

Read More »

മാസപ്പടിയിൽ വിജിലൻസ് അന്വേഷണമില്ല: കുഴൽനാടന്‍റെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി :മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ തുടങ്ങിയവർക്കെതിരേ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു മാത്യു കുഴൽനാടന്‍റെ ആവശ്യം. തിരുവനന്തപുരം വിജിലൻസ് കോടതിയും കേരള ഹൈക്കോടതിയും നേരത്തെ മാത്യുവിന്‍റെ ഹർജി …

Read More »

തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടനെ തെരുവുനായ കടിച്ചു

കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ നാടകം കളിക്കുന്നതിനിടെ കലാകാരനു നേരെ തെരുവുനായയുടെ ആക്രമണം. കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി രാധാകൃഷ്ണനാണ് കടിയേറ്റത്. കണ്ണൂരിലെ വായനശാലയില്‍ നടന്ന ബോധവത്കരണ ഏകാംഗ നാടകാ അവതരണത്തിനിടെയായിരുന്നു സംഭവം. രാധാകൃഷ്ണന്റെ ഏഴാമത്തെ വേദിയായിരുന്നു ഇത്. വായനശാലയുടെ വരാന്തയില്‍ ഒരുക്കിയ വേദിയില്‍ നാടകം അവതരിപ്പിക്കുന്നതിനിടെ അവിടേക്ക് എത്തിയ തെരുവുനായ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. കുട്ടിക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്ന ഭാഗം അഭിനയിക്കുന്നതിനിടെയാണ് സംഭവം. രാധാകൃഷ്ണന്റെ കാലിനാണ് കടിയേറ്റത്. നാടകത്തിന്റെ ഭാഗമാണെന്നാണ് …

Read More »

പൊന്നുംവില തന്നെ; പവന് 88000 കടന്നു

പാലക്കാട്: പൊന്നും വില എന്ന് പറയുന്നത് വെറുതെയല്ല. റെക്കോര്‍ഡ് കുതിപ്പിലാണ് സംസ്ഥാനത്ത് സ്വര്‍ണവില. പവന് ഇന്ന് 1000 രൂപ വര്‍ധിച്ച് 88000 രൂപയിലെത്തി. ശനിയാഴ്ച 640 രൂപയോളം വര്‍ദ്ധിച്ചിച്ച് ഞായറാഴ്ച വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. അവിടെ നിന്നാണ് പവന് 1000 രൂപ വര്‍ധിച്ച് റെക്കോര്‍ഡ് വിലയിലെത്തിയത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 88,560 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവന്‍ …

Read More »

ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: ഒന്‍പത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പന്‍ഷന്‍. പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോ. മുസ്തഫ, ഡോ. സര്‍ഫറാസ് എന്നിവര്‍ക്കെതിരെയാണ് നടപടി. ചികിത്സാ പിഴവ് മൂലമാണ് കുട്ടിയുെട കൈ മുറിച്ച് മാറ്റേണ്ടി വന്നതെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുകയും കലക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ചികിത്സാ പിഴവ് ഇല്ലെന്ന് പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചിരുന്നു. ഡിഎംഒ …

Read More »