ആലപ്പുഴ: ഫാല്‍ക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കുന്ന ചടങ്ങിന് ‘മലയാളം വാനോളം ലാല്‍സലാം’ എന്ന് പേര് നൽകിയതിനെ വിമർശിച്ച് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്‍റ് ജയന്‍ ചേര്‍ത്തല. ലാല്‍സലാം എന്ന് പേരിട്ടാല്‍ അതിനെ പാര്‍ട്ടിയുടെ തത്വങ്ങളുമായി ചേര്‍ത്ത് കൊണ്ടുപോകാമെന്ന അതിബുദ്ധിയോടെയാണ് പേര് നല്‍കിയതെന്നായിരുന്നു ജയന്‍ ചേര്‍ത്തലയുടെ വിമർശനം. ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര സാഹിതിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More »അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ഗ്ലൈക്കോൾ; കേരളത്തിലും കോൾഡ്രിഫ് നിരോധിച്ചു
തിരുവനന്തപുരം: മധ്യപ്രദേശിൽ 11 കുട്ടികളുടെ മരണത്തിനിടയാക്കിയ കോൾഡ്രിഫ് കഫ്സിറപ്പ് കേരളത്തിലും നിരോധിച്ചു. കഫ്സിറപ്പിൽ അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ഗ്ലൈക്കോൾ കേന്ദ്ര സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. അപകടമുണ്ടാക്കിയതായി കരുതുന്ന എസ്ആർ 13 എന്ന ബാച്ച് കേരളത്തിൽ വില്പനയ്ക്ക് എത്തിയിട്ടില്ലെന്നാണ് നിഗമനം. എങ്കിലും ഈ ബ്രാൻഡിന്‍റെ വിൽപ്പന നിരോധിച്ചതായി ഡ്രഗ് കൺട്രോളർ അറിയിച്ചു. ഈ ബ്രാൻഡിന്‍റെ വിൽപന തടയാനായി ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും വ്യാപക പരിശോധന നടത്തുന്നുണ്ട്. കഫ് …
Read More »ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം: സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് സംസ്ഥാനങ്ങളിലെ പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചത്. ഞായറാഴ്ച വൈകീട്ടാണ് യോഗം ചേരുക. ചുമ മരുന്നുകള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് നേരത്തെ സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശം പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും പ്രചാരണം ശക്തമാക്കുന്നതിലും തീരുമാനം ഉണ്ടായേക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന കമ്പനിക്കെതിരെ കടുത്ത …
Read More »സ്വര്‍ണ പണയ വായ്പയിന്മേല്‍ പലിശയടച്ച് ഇനി പുതുക്കാനാകില്ല; 2026 ഏപ്രില്‍ മുതല്‍ നടപ്പിലാക്കും
മുംബൈ: സ്വര്‍ണ ഉരുപ്പടികളില്‍ പലിശ മാത്രം അടച്ച് പുതുക്കുന്ന സംവിധാനം നിര്‍ത്തലാക്കി ആര്‍ബിഐ. സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകളിലാണ് മാറ്റം വരുത്തിയത്. പണയ വായ്പയില്‍ നിയന്ത്രണം കൊണ്ടുവരുന്ന നിരവധി വ്യവസ്ഥകള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കാനും സുതാര്യത ഉറപ്പ് വരുത്തുക, തിരിച്ചടവില്‍ അച്ചടക്കം പാലിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്‌കരണം നടപ്പാക്കുന്നത്. രണ്ട് ഘട്ടമായാണ് പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്നു. രണ്ടാംഘട്ടം 2026 …
Read More »ബാങ്കുകളിലെ അവകാശികളില്ലാത്ത പണം തിരികെ നല്‍കുന്നു; നിങ്ങള്‍ക്ക് അവകാശപ്പെട്ട പണമുണ്ടോ എന്നറിയാം
ന്യൂഡല്‍ഹി: രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ അവകാശികളില്ലാതെ കിടക്കുന്ന കോടിക്കണക്കിന് രൂപ അര്‍ഹരുടെ കൈകളിലേക്കെത്തിക്കാന്‍ നടപടി തുടങ്ങി കേന്ദ്രം. 1.82 ലക്ഷം കോടി രൂപയാണ് അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളില്‍ കുന്നുകൂടി കിടക്കുന്നത്. കൃത്യമായ രേഖകളുമായി ചെന്നാല്‍ ഉടനടി പണം കൈമാറുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിട്ടുണ്ട്. അവകാശികള്‍ ഇല്ലാതെ ബാങ്കുകളില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി 75000 കോടിയാണുള്ളത്. നമുക്ക് അവകാശപ്പെട്ട പണം വല്ലതും നിക്ഷേപമായി കിടക്കുന്നുണ്ടോ എന്നറിയാന്‍ വെബ്‌സൈറ്റുകള്‍ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും …
Read More »മുണ്ടൂരിൽ വന്യജീവി ആക്രമണം; പുലിയെന്ന് സംശയം
പാലക്കാട്: മുണ്ടൂരിന് സമീപം ഒടുവങ്ങാടിൽ വന്യജീവി ആക്രമണമുണ്ടായി. പുലിയാണെന്നാണ് നാട്ടുകാരുടെ നിഗമനം. വിവരം നാട്ടുകാർ വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തും. ഇന്ന് പുലർച്ചെയാണ് ഒടുമങ്ങാട് സ്വദേശിയായ ബേബിയുടെ വളർത്തുനായയെ പുരയിടത്തോട് ചേർന്ന് ചത്ത നിലയിൽ കണ്ടെത്തിയത്. രാവിലെ പതിവ് പോലെ നായയെ കാണാതെ വന്നതോടെ വീട്ടുകാർ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കുറച്ചുഭാഗം ഭക്ഷിച്ച നിലയിൽ നായയുടെ ജഡം കണ്ടെത്തിയത്. മുണ്ടൂർ പ്രദേശത്ത് വ്യാപകമായി വന്യജീവി ആക്രമണങ്ങൾ …
Read More »കുരുമുളക് വില വീണ്ടും ഉയര്‍ന്നു; വെളിച്ചെണ്ണ വിലയില്‍ നേരിയ കുറവ്
പാലക്കാട്: കുരുമുളക് കര്‍ഷകര്‍ക്ക് ആശ്വാസമായി കുരുമുളക് വില വീണ്ടും ഉയര്‍ന്നു. രണ്ടാഴ്ചയിലേറെയായി ഉയര്‍ന്നു തന്നെയാണ് കുരുമുളക് വില. ഉത്തരേന്ത്യയില്‍ ഉത്സവ സീസണിന് തുടക്കം കുറിക്കാനിരിക്കെ വിലയില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് കണക്കു കൂട്ടല്‍. അണ്‍ ഗാര്‍ബിള്‍ഡ് മുളകിന് ഇന്ന് 100 രൂപ ഉയര്‍ന്ന് 66,700 രൂപയിലെത്തി. അതേസമയം കേരളത്തിലും തമിഴ്‌നാട്ടിലും വെളിച്ചെണ്ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയില്‍ വെളിച്ചെണ്ണ വില ക്വിന്റലിന് 300 രൂപയും തമിഴ്‌നാട്ടില്‍ 675 രൂപയും ഇടിഞ്ഞു. …
Read More »തിരുവോണം ബംപർ – ഒന്നാം സമ്മാനം പാലക്കാടിന് TH.577825
തിരുവോണം ബംപർ നറുക്കെടുത്തു- ഒന്നാം സമ്മാനം പാലക്കാടിന്. TH. 577825. ഗോർക്കി ഭവനിൽ നടന്ന നറുക്കെടുപ്പ് നിർവ്വഹിച്ചത് ധനകാര്യമന്ത്രി കെ എൻ ബാലഗോപാലാണ്. സെപ്റ്റംബർ 27ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് പിന്നീട് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഓണം ബമ്പർ നറുക്കെടുപ്പിന് മുന്നോടിയായി പൂജാ ബമ്പർ ടിക്കറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ചടങ്ങിൽ പുറത്തിറക്കി. എംഎൽഎ ആന്റണി രാജു, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് എന്നിവരും സന്നിഹിതരായിരുന്നു.
Read More »ശബരിമല ദ്വാരപാലക ശില്‍പത്തില്‍ 1999ല്‍ തന്നെ സ്വര്‍ണം പൊതിഞ്ഞെന്ന് ദേവസ്വം രേഖകള്‍
കൊച്ചി: ശബരിമല ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിര്‍ണായകമായി ദേവസ്വം രേഖകള്‍. 1999 മെയ് 4ന് ശില്‍പത്തില്‍ സ്വര്‍ണം പൂശിയിരുന്നെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തു വന്നത്. 1997 മാര്‍ച്ച് 27ന് ദേവസ്വം കമ്മീഷ്ണറുടെ ഉത്തരവനുസരിച്ചാണ് സ്വര്‍ണം പൊതിഞ്ഞത്. എന്നാല്‍ വീണ്ടും സ്വര്‍ണം പൂശാന്‍ 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാണ്. ദേവസ്വം വിജിലന്‍സ് കണ്ടെത്തിയ രേഖകളിലാണ് ഇക്കാര്യങ്ങളുള്ളത്. ദ്വാരപാലക ശില്‍പത്തിലുള്ളത് ചെമ്പാണെന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ …
Read More »സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധ മരണം; പത്തനംതിട്ട സ്വദേശിനിക്ക് ദാരുണാന്ത്യം
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് (65) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സെപ്തംബര്‍ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. വാക്‌സീന്‍ സ്വീകരിച്ചിട്ടും പേവിഷ ബാധയേല്‍ക്കുകയായിരുന്നു. തെരുവുനായ ആക്രമണത്തില്‍ കൃഷ്ണമ്മയ്ക്ക് മുഖത്തും കടിയേറ്റിരുന്നു. തെരുവു നായ ആക്രമണത്തില്‍ കൃഷ്ണമ്മ നിലത്തു വീണതിനെ തുടര്‍ന്നാണ് മുഖത്ത് കടിയേറ്റത്.
Read More »
Prathinidhi Online