പാലക്കാട്: 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടിക്ക് ആദ്യം ചികിത്സ നല്‍കിയ പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ വീഴ്ചയുണ്ടായെന്ന് കുടുംബം പരാതി നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. സംഭവത്തില്‍ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതായി പാലക്കാട് ഡി.എം.ഒ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. പാലക്കാട് പല്ലശ്ശന സ്വേദേശിനി വിനോദിനിയുടെ വലതു …
Read More »പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് ആരോപണം; 9 വയസ്സുകാരിയുടെ വലതുകൈ മുറിച്ചുമാറ്റി
പാലക്കാട്: ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നതായി പരാതി. നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പല്ലശ്ശന സ്വദേശിനി വിനോദിനിയുടെ വലതു കൈയ്യാണ് നഷ്ടമായത്. 24ാം തിയ്യതിയാണ് കുട്ടിക്ക് പരിക്ക് പറ്റുന്നത്. ജില്ലാ ആശുപത്രിയില്‍ നിന്ന് കുട്ടിയുടെ മുറിവില്‍ മരുന്നുകെട്ടി അതിന്റെ മുകളില്‍ പ്ലാസ്റ്ററിട്ടെന്ന് കുടുംബം ആരോപിക്കുന്നു. പരിക്കു പറ്റിയ കൈയ്യില്‍ പഴുപ്പ് കയറിയതിനെ തുടര്‍ന്ന് കൈ മുറിച്ചു മാറ്റിയെന്നാണ് കുടുംബത്തിന്റെ പരാതി. വീട്ടില്‍ കളിക്കുന്നതിനിടെ …
Read More »ഭോപ്പാൽ ‘എയിംസി’ൽ രക്തവും പ്ലാസ്മയും മോഷണം പതിവെന്ന് പരാതി
ഭോപ്പാൽ: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ബ്ലഡ് ബാങ്കിൽനിന്ന് രക്തവും പ്ലാസ്മയും മോഷണം പോയി. രക്തത്തിന്റെ ദ്രാവക ഭാഗമായ പ്ലാസ്മയുടെ ഏതാനും യൂണിറ്റുകൾ മോഷ്ടിച്ച് അജ്ഞാതനായ ഒരാൾക്ക് കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറയുന്നു. എയിംസ് ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ. ജ്ഞാനേന്ദ്ര പ്രസാദിന്റെ പരാതിയിൽ പുറംകരാർ ജീവനക്കാരനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.ബ്ലഡ് ബാങ്കിൽനിന്ന് ഏറെ നാളായി രക്തവും പ്ലാസ്മ യൂണിറ്റുകളും കാണാതാവുന്നതായി …
Read More »ചാമ്പ്യന്‍സ് ബോട്ട് ലീഗ്; അഴിക്കോടന്‍ അച്ചാംതുരുത്തി ജേതാക്കള്‍
കണ്ണൂര്‍: ഐപിഎല്‍ മാതൃകയില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ (സിബിഎല്‍) അഴിക്കോടന്‍ അച്ചാംതുരുത്തി ബോട്ട് ക്ലബ്ബ് ജേതാക്കളായി. ധര്‍മ്മടം അഞ്ചരക്കണ്ടി പുഴയില്‍ നടന്ന മത്സരത്തില്‍ 15 ചുരുളന്‍ വള്ളങ്ങളാണ് അണിനിരന്നത്. സിബിഎലിന്റെ അഞ്ചാം പതിപ്പിലെ മലബാര്‍ മേഖലാ മത്സരമാണ് നടന്നത്. ടൂറിസം വകുപ്പ് മന്ത്രി എ.മുഹമ്മദ് റിയാസാണ് മത്സരം ഫ്‌ളാഗ് ഓഫ് ചെയ്തത്. അഴീക്കോടന്‍ അച്ചാംതുരുത്ത് 1:54.221 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്തെത്തിയ വയലക്കര …
Read More »അതിരപ്പിള്ളിയില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
അതിരപ്പിള്ളി: അതിരപ്പിള്ളി കാട്ടാനക്കൂട്ടം നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തു. എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് വാച്ചുമരത്ത് നിര്‍ത്തിയിട്ട അങ്കമാലി സ്വദേശികളുടെ കാറാണ് ആക്രമണത്തില്‍ തകര്‍ന്നത്. അങ്കമാലി സ്വദേശികള്‍ ഇന്നലെ രാത്രിയില്‍ അതിരപ്പള്ളിയില്‍ നിന്ന് മലക്കപ്പാറക്ക് പോവുന്നതിനിടയിലാണ് കാര്‍ കേടാവുന്നത്. തുടര്‍ന്ന് പ്രദേശത്ത് വാഹനം നിര്‍ത്തിയിടുകയും മറ്റൊരു വാഹനത്തില്‍ അതിരപ്പള്ളിക്ക് പോകുകയും ചെയ്തു. തുടര്‍ന്ന് വാഹനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ആളുകളെത്തിയപ്പോഴാണ് കാര്‍ തകര്‍ത്ത നിലയില്‍ കണ്ടത്. സമീപത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ …
Read More »ഇരുമ്പകച്ചോലയിൽ കാഴ്ച കാണാൻ പോകാം, കാറ്റു കൊള്ളാനും
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഭാഗമായുള്ള ഇരുമ്പകച്ചോല വിനോദസഞ്ചാരികൾക്ക് കാറ്റും , കാഴ്ചകളുമായി കാത്തിരിക്കുന്നു. കാഞ്ഞിരപ്പുഴഡാമിന്‍റെ ഇടതുവശത്തായി കൊർണക്കുന്നുനിന്നും റിസർവോയറിലേക്കുള്ള കാഴ്ചയാണ് ഏറെ ആനന്ദകരം. കാഞ്ഞിരപ്പുഴ ഡാം, പ്രദേശത്തെ പുൽമേടുകൾ, പാലക്കയം മലനിരകൾ, വാക്കോടൻമല, നീലാകാശം എന്നിവയെല്ലാം ഒത്തുചേരുന്നതാണ് മനോഹര ദൃശ്യങ്ങൾ. കാഞ്ഞിരപ്പുഴഡാം സന്ദർശിക്കാനെത്തുന്ന മിക്ക വിനോദസഞ്ചാരികളും ഇവിടെയെത്താറുണ്ട്. തണുത്ത കാറ്റും ഡാമിൽനിന്നുള്ള കാറ്റുംമൂലമുണ്ടാകുന്ന തിരയിളക്കവും കാഴ്ചക്കാർക്ക് ഏറെ ആസ്വാദ്യകരമാണ്. പെരിന്തൽമണ്ണ, മലപ്പുറം, പാലക്കാട്, ഒറ്റപ്പാലം, നിലമ്പൂർ എന്നിവിടങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളാണ് പതിവായി ഇവിടേയ്ക്കെത്തുന്നത്. …
Read More »വയനാട്ടിൽ ചെറുപുഴകളിൽ ചീങ്കണ്ണികളും മുതലകളും എണ്ണം കൂടി ; നാട്ടുകാര്‍ ഭീതിയിൽ
കൽപ്പറ്റ: പുഴയില്‍ വെള്ളം താഴ്‌ന്നതോടെ പനമരം വലിയ പുഴയുടെ കൈവഴികളായ ചെറുപുഴകളില്‍ മുതലകളുടെയും ചീങ്കണ്ണികളുടെയും എണ്ണം കൂടി. ചെറിയ പുഴകളുടെ മണല്‍ത്തിട്ടകളിലും കരകളിലും മുതലയും ചീങ്കണ്ണികളും കയറിക്കിടക്കുന്നത് പതിവായി. മാലിന്യം വ്യാപകമായി പുഴകളില്‍ തള്ളുന്ന ഭാഗങ്ങളിലാണു ചീങ്കണ്ണികള്‍ ഏറ്റവും കൂടുതല്‍ ഉള്ളത്. പനമരം, കബനി, കാവടം, വെണ്ണിയോട് പുഴകളിലാണ് മുതലകളും ചീങ്കണ്ണികളും ഏറെയുള്ളത്. ഇവയെ നിയന്ത്രിക്കാനുള്ള നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read More »14വർഷം മുൻപുള്ള നല്ല ഓർമകളുണ്ട്, ആരാധകരെ കാണാൻ കാത്തിരിക്കുന്നു; വരവ് സ്ഥിരീകരിച്ച് മെസി
14വർഷം മുൻപുള്ള നല്ല ഓർമകൾ പറഞ്ഞ് ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ച് അർജന്റീനിയൻ താരം ലയണൽ മെസി. GOAT ടൂർ ഓഫ് ഇന്ത്യ പരിപാടിയുടെ ഭാഗമായി ഡിസംബർ 13നാണ് മെസി ഇന്ത്യയിൽ എത്തുക. ഇന്ത്യയെയും ആരാധകരെയും പുകഴ്ത്താനും മെസി മറന്നില്ല. 14 വർഷം മുമ്പ് ഇന്ത്യയിൽ എത്തിയപ്പോൾ ലഭിച്ചത് നല്ല ഓർമ്മകളാണ്. മികച്ച ആരാധകരാണ് അവിടെയുള്ളത്. ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി നഗരങ്ങളിലെ …
Read More »സൈലൻറ് വാലിയിലേക്കുള്ള പാലം നിർമ്മാണം എങ്ങുമെത്തിയില്ല; ഉദ്യോഗസ്ഥർ പൂച്ചിപ്പുഴ ക്യാമ്പിലെത്തുന്നത് സാഹസികമായി
പാലക്കാട്: സൈലൻറ് വാലിയിലേക്കുള്ള പാലം നിർമ്മാണം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നു. സൈലൻ്റ് വാലിയുടെ പ്രവേശന കവാടമായ കുന്തിപ്പുഴയ്ക്ക് കുറുകെയുള്ള പ്രവേശന കവാടം 2018ലെ പ്രളയത്തിൽ നശിച്ചു പോയിരുന്നു. തുടർന്ന് 2021 ൽ പാലം പണി തുടങ്ങി. കരാർ പ്രകാരം ഒക്ടോബർ ആദ്യത്തിൽ പണി പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ 2 തൂണുകൾ മാത്രമാണ് ഇതുവരെ നിർമ്മിച്ചത്. സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഏക ആശ്രയമായിരുന്ന തൂക്കുപാലം നശിച്ചതോടെ പൂച്ചിപ്പാറ ക്യാമ്പിലടക്കം ഉദ്യോഗസ്ഥർ …
Read More »മലമ്പുഴയിലെ ഡ്രൈവിംഗ് ടെസ്റ്റും പരിശീലനവും അനിശ്ചിതത്വത്തിൽ
പാലക്കാട്: ഇരുപതുവർഷത്തോളം ഡ്രൈവിംഗ് പരിശീലനവും ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റും നടത്തിയിരുന്ന മലമ്പുഴയിലെ ഗ്രൗണ്ട് ഇനി ഉപയോഗിക്കാൻ പാടില്ലെന്ന ഇറിഗേഷൻ വകുപ്പിന്റെ അറിയിപ്പ് ലഭിച്ചതോടെ ഒട്ടേറെ ഡ്രൈവിംഗ് പഠിതാക്കളുടേയും ഡ്രൈവിംഗ് സ്കൂളുകളുടേയും ഭാവി അനിശ്ചിതത്വത്തിലായി. മറ്റൊരു സ്ഥലം കണ്ടെത്തുന്നതുവരെ ഇനി ഡ്രൈവിംഗ് ടെസ്റ്റോ പരിശീലനമോ പാലക്കാട് താലൂക്കിൽ ഉണ്ടായിരിക്കില്ലെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകളും പരിശീലകരും പറയുന്നു. ഇറിഗേഷൻ വകുപ്പിന്റെ സ്ഥലമായ ഇവിടെ സ്റ്റേഡിയം പണിയാനുള്ള നടപടികൾ ആരംഭിച്ചതിനാലാണ് ഒഴിഞ്ഞുപോകാനുള്ള കത്ത് നൽകിയിരിക്കുന്നത്. …
Read More »
Prathinidhi Online