പാലക്കാട്: കൊടുന്തിരപ്പുള്ളി ആദികേശവപുരം മഹാനവമി വിളക്കിന് ഭക്തിപൂര്‍വമായ തുടക്കം. പുലര്‍ച്ചെ നാലരയ്ക്ക് നിര്‍മാല്യ ദര്‍ശനവും നെയ് വിളക്കും നടന്നു. ശേഷം ആറരയ്ക്ക് സോപാന സംഗീതം, അയ്യപ്പന്‍ ക്ഷേത്രത്തില്‍ വിശേഷ കുംഭപൂജ, രുദ്രാഭിഷേകം, പുരുഷസൂക്ത ജപാഭിഷേകം, നവാഭിഷേകം എന്നിവയുണ്ട്. രാവിലെ ഏഴിന് ആദികേശവ പെരുമാളുടെ മുന്നില്‍ ആനയൂട്ട് ആരംഭിച്ചു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പ്രഭാത ശീവേലിക്ക് ശേഷം രാവിലെ പത്തരയ്ക്കാണ് എഴുന്നള്ളത്ത്. വൈകുന്നേരം ഗുരുവായൂര്‍ ഇന്ദ്രസേനന്‍ നയിക്കുന്ന 15 ഗജവീരന്മാര്‍ അണിനിരക്കുന്ന കുടമാറ്റം …
Read More »രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍
കൊച്ചി: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്ന് 88.80 എന്ന നിലയിലെത്തി. ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച. കഴിഞ്ഞയാഴ്ച 88.7975 എന്ന താഴ്ന്ന നിലവാരത്തിലേക്ക് രൂപയുടെ മൂല്യം എത്തിയിരുന്നു. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രഖ്യാപനം നിക്ഷേകരെ സ്വാധീനിച്ചതായാണ് വിപണി റിപ്പോര്‍ട്ടുകള്‍.
Read More »ശബരിമലയിലെ സ്വര്‍ണപാളികള്‍ ഒക്ടോബര്‍ 17ന് പുനസ്ഥാപിക്കും
ശബരിമല: ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഒക്ടോബര്‍ 17ന് പുനസ്ഥാപിക്കും. ഇതിനുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് പാളികള്‍ പുനഃസ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. അറ്റകുറ്റ പണികള്‍ക്ക് ശേഷം സന്നിധാനത്തെത്തിച്ച സ്വര്‍ണം പൂശിയ പാളികള്‍ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം ദ്വാരപാലക വിഗ്രഹത്തിന്റെ പീഠം സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്ന് …
Read More »നിലംതൊടാതെ സ്വര്‍ണവില; പവന് 86760 രൂപ
പാലക്കാട്: സര്‍വ്വ റെക്കോര്‍ഡുകളേയും ഭേദിച്ച് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 130 രൂപ വര്‍ദ്ധിച്ച് പവന് 86,760 രൂപയിലേയ്ക്ക് ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 11,831 രൂപയും, 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 10,845 രൂപയും 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 8,873 രൂപയുമാണ്. ഇന്നത്തെ വെള്ളി വില ഗ്രാമിന് ?161 രൂപയും കിലോഗ്രാമിന് ?1,61,000 രൂപയുമാണ്. കഴിഞ്ഞ ദിവസമാണ് …
Read More »ആലത്തൂരില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു
പാലക്കാട്: ആലത്തൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. കാട്ടുശ്ശേരി നരിയമ്പറമ്പ് കോരറക്കാട് സത്യഭാമയുടെയും മകന്‍ ഷിജുകുമാറിന്റേയും വീടാണ് രാത്രി 9:30 ഓടെയുണ്ടായ അപകടത്തില്‍ പൂര്‍ണ്ണമായും കത്തി നശിച്ചത്. സത്യഭാമയും മകന്‍ ഷിജുകുമാറും ബന്ധു വീട്ടില്‍ പോയതിനാല്‍ വലിയ അപകടം ഒഴിവായി. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒന്നരപ്പവന്‍ ആഭരണവും പണവും റേഷന്‍കാര്‍ഡും ഉള്‍പ്പെടെയുള്ളവയും ഉപകരണങ്ങളും വീടും പൂര്‍ണ്ണമായും കത്തി നശിച്ചു. ആലത്തൂര്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ആലത്തൂര്‍ പൊലീസ്, …
Read More »ഇന്ത്യക്കാര്‍ക്കായി 89 രൂപയുടെ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുമായി യൂട്യൂബ്
പരസ്യങ്ങളുടെ വലിയ തടസമില്ലാതെ യൂട്യൂബില്‍ വീഡിയോകള്‍ ആസ്വദിക്കാനാകുക എന്നത് പലരും കൊതിക്കുന്ന ഒരു കാര്യം തന്നെയാണ്. പ്രീമിയം പ്ലാനുകള്‍ സബ്‌സ്‌ക്രൈബ് ചെയ്ത ഉപഭോക്താക്കള്‍ക്കാണ് ഇത്തരം സൗകര്യങ്ങള്‍ യൂട്യൂബ് ചെയ്തു കൊടുക്കാറ്. ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്കായി യൂട്യൂബ് ചിലവു കുറഞ്ഞ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചിരിക്കയാണ്. മാസം 89 രൂപ വിലവരുന്ന പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തേ ചില രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചിരുന്നു. വരും ആഴ്ചകളില്‍ പ്രീമിയം ലൈറ്റ് …
Read More »പാലക്കാട് പബ്ലിക് ലൈബ്രറി പൊളിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; പ്രതിഷേധ ജ്വാലയുമായി ട്രാപ് നാടകവേദി പ്രവര്‍ത്തകര്‍
പാലക്കാട്: 75 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് ലൈബ്രറി കെട്ടിടം പൊളിച്ചു മാറ്റാനുള്ള നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു. ലൈബ്രറി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്രാപ് നാടകവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല നടത്തി. മുതിര്‍ന്ന നാടക പ്രവര്‍ത്തകന്‍ പുത്തൂര്‍ രവി പരിപാടി ഉദ്ഘാടനം ചെയ്തു. 70000 പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ഉണ്ടെന്നാണ് കണക്ക്. പുസ്തകങ്ങള്‍ വരും തലമുറയ്ക്ക് വേണ്ടി കൂടി സംരക്ഷിച്ച് നിര്‍ത്തണമെന്നും ലൈബ്രറി സംരക്ഷിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. രവി തൈക്കാട് രചനയും സംവിധാനവും നിര്‍വഹിച്ച് …
Read More »പട്ടാമ്പി ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനസജ്ജമായി
പട്ടാമ്പി: ജനങ്ങളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം പട്ടാമ്പിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനസജ്ജമായി. അടുത്ത ശനിയാഴ്ച കേന്ദ്രത്തിന്റെ അവസാനഘട്ട പരിശോധനകള്‍ക്കായി വിദഗ്ദ സംഘമെത്തും. പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയില്ലെങ്കില്‍ ഉടന്‍തന്നെ കേന്ദ്രം രോഗികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ പറഞ്ഞു. യൂണിറ്റിന്റെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായിരുന്നു എന്ന് എംഎല്‍എ അറിയിച്ചിട്ടുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്നു 1.23 കോടി രൂപ ചിലവഴിച്ചാണ് കേന്ദ്രം നിര്‍മ്മിച്ചത്. ഡയാലിസിസിന് രണ്ട് ഷിഫ്റ്റുകളാണ് ആദ്യഘട്ടത്തിലുണ്ടാകുക. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ …
Read More »കരൂര്‍ സന്ദര്‍ശിക്കാന്‍ വിജയ്ക്ക് അനുമതി നിഷേധിച്ച് പോലീസ്; മരണസംഖ്യ 41 ആയി ഉയര്‍ന്നു
കരൂര്‍: കരൂര്‍ സന്ദര്‍ശിക്കാന്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയിന് അനുമതി നിഷേധിച്ച് പോലീസ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുന്നില്‍ക്കണ്ടാണ് അനുമതി നിഷേധിച്ചത്. വിജയുടെ ചെന്നൈയിലെ വീടിനു നേരേ കഴിഞ്ഞ ദിവസം ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇതില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. അതേസമയം ടിവികെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. 50ഓളം പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 55 …
Read More »വിളവെടുക്കാന്‍ ഒരാഴ്ച ബാക്കി; പന്നിമടയില്‍ നെല്‍കൃഷി നശിപ്പിച്ച് കാട്ടാന ആക്രമണം
മലമ്പുഴ: കൊയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നെല്‍പ്പാടത്തിറങ്ങി കാട്ടാനയുടെ വിളയാട്ടം. കൊട്ടേക്കാട് കിഴക്കേത്തറ സ്വദേശി എം.ജി അജിത്ത് കുമാറിന്റെ മലമ്പുഴ പന്നിമടയിലുള്ള മൂന്നേക്കാര്‍ പാടമാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ കാട്ടാന ആക്രമണത്തില്‍ നശിച്ചത്. ടസ്‌കര്‍ 5 (പി.ടി 5) എന്ന കാഴ്ചക്കുറവുള്ള കാട്ടാനയാണ് കൃഷി നശിപ്പിച്ചതെന്നാണ് അജിത് കുമാര്‍ പറയുന്നത്. ജലസേചനത്തിനുള്ള പൈപ്പും വരമ്പുകളും ആന നശിപ്പിച്ചു. പ്രദേശത്ത് കാട്ടാന ശല്യം കൂടുതലാണെന്നും ഇത് നെല്‍കൃഷിയെ സാരമായി ബാധിച്ചതായും …
Read More »
Prathinidhi Online