പരസ്യങ്ങളുടെ വലിയ തടസമില്ലാതെ യൂട്യൂബില്‍ വീഡിയോകള്‍ ആസ്വദിക്കാനാകുക എന്നത് പലരും കൊതിക്കുന്ന ഒരു കാര്യം തന്നെയാണ്. പ്രീമിയം പ്ലാനുകള്‍ സബ്‌സ്‌ക്രൈബ് ചെയ്ത ഉപഭോക്താക്കള്‍ക്കാണ് ഇത്തരം സൗകര്യങ്ങള്‍ യൂട്യൂബ് ചെയ്തു കൊടുക്കാറ്. ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്കായി യൂട്യൂബ് ചിലവു കുറഞ്ഞ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചിരിക്കയാണ്. മാസം 89 രൂപ വിലവരുന്ന പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തേ ചില രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചിരുന്നു. വരും ആഴ്ചകളില്‍ പ്രീമിയം ലൈറ്റ് …
Read More »പാലക്കാട് പബ്ലിക് ലൈബ്രറി പൊളിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; പ്രതിഷേധ ജ്വാലയുമായി ട്രാപ് നാടകവേദി പ്രവര്‍ത്തകര്‍
പാലക്കാട്: 75 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് ലൈബ്രറി കെട്ടിടം പൊളിച്ചു മാറ്റാനുള്ള നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു. ലൈബ്രറി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്രാപ് നാടകവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല നടത്തി. മുതിര്‍ന്ന നാടക പ്രവര്‍ത്തകന്‍ പുത്തൂര്‍ രവി പരിപാടി ഉദ്ഘാടനം ചെയ്തു. 70000 പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ഉണ്ടെന്നാണ് കണക്ക്. പുസ്തകങ്ങള്‍ വരും തലമുറയ്ക്ക് വേണ്ടി കൂടി സംരക്ഷിച്ച് നിര്‍ത്തണമെന്നും ലൈബ്രറി സംരക്ഷിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. രവി തൈക്കാട് രചനയും സംവിധാനവും നിര്‍വഹിച്ച് …
Read More »പട്ടാമ്പി ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനസജ്ജമായി
പട്ടാമ്പി: ജനങ്ങളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം പട്ടാമ്പിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനസജ്ജമായി. അടുത്ത ശനിയാഴ്ച കേന്ദ്രത്തിന്റെ അവസാനഘട്ട പരിശോധനകള്‍ക്കായി വിദഗ്ദ സംഘമെത്തും. പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയില്ലെങ്കില്‍ ഉടന്‍തന്നെ കേന്ദ്രം രോഗികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ പറഞ്ഞു. യൂണിറ്റിന്റെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായിരുന്നു എന്ന് എംഎല്‍എ അറിയിച്ചിട്ടുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്നു 1.23 കോടി രൂപ ചിലവഴിച്ചാണ് കേന്ദ്രം നിര്‍മ്മിച്ചത്. ഡയാലിസിസിന് രണ്ട് ഷിഫ്റ്റുകളാണ് ആദ്യഘട്ടത്തിലുണ്ടാകുക. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ …
Read More »കരൂര്‍ സന്ദര്‍ശിക്കാന്‍ വിജയ്ക്ക് അനുമതി നിഷേധിച്ച് പോലീസ്; മരണസംഖ്യ 41 ആയി ഉയര്‍ന്നു
കരൂര്‍: കരൂര്‍ സന്ദര്‍ശിക്കാന്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയിന് അനുമതി നിഷേധിച്ച് പോലീസ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ മുന്നില്‍ക്കണ്ടാണ് അനുമതി നിഷേധിച്ചത്. വിജയുടെ ചെന്നൈയിലെ വീടിനു നേരേ കഴിഞ്ഞ ദിവസം ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇതില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. അതേസമയം ടിവികെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. 50ഓളം പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 55 …
Read More »വിളവെടുക്കാന്‍ ഒരാഴ്ച ബാക്കി; പന്നിമടയില്‍ നെല്‍കൃഷി നശിപ്പിച്ച് കാട്ടാന ആക്രമണം
മലമ്പുഴ: കൊയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നെല്‍പ്പാടത്തിറങ്ങി കാട്ടാനയുടെ വിളയാട്ടം. കൊട്ടേക്കാട് കിഴക്കേത്തറ സ്വദേശി എം.ജി അജിത്ത് കുമാറിന്റെ മലമ്പുഴ പന്നിമടയിലുള്ള മൂന്നേക്കാര്‍ പാടമാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ കാട്ടാന ആക്രമണത്തില്‍ നശിച്ചത്. ടസ്‌കര്‍ 5 (പി.ടി 5) എന്ന കാഴ്ചക്കുറവുള്ള കാട്ടാനയാണ് കൃഷി നശിപ്പിച്ചതെന്നാണ് അജിത് കുമാര്‍ പറയുന്നത്. ജലസേചനത്തിനുള്ള പൈപ്പും വരമ്പുകളും ആന നശിപ്പിച്ചു. പ്രദേശത്ത് കാട്ടാന ശല്യം കൂടുതലാണെന്നും ഇത് നെല്‍കൃഷിയെ സാരമായി ബാധിച്ചതായും …
Read More »ന്യൂജനും ഹൈജീനുമാണ് കുന്നുംപുറം അങ്കണവാടി; ക്ലാസില്‍ എസിയും
കുന്നുംപുറം/മണ്ണാര്‍ക്കാട്: പൂര്‍ണമായും ശീതീകരിച്ച ഹാള്‍, മനോഹരമായ അടുക്കള, വര്‍ണാഭമായ പ്രവേശന കവാടം. ആരേയും ഞെട്ടിപ്പിക്കുന്ന രീതിയിലൊരു മേയ്‌ക്കോവറാണ് കുന്നുംപുറം അങ്കണവാടിയുടേത്. എസി കൂടി എത്തിയതോടെ ജില്ലയിലെ ആദ്യത്തെ ശീതീകരിച്ച അങ്കണവാടിയായി കുന്നുംപുറം അങ്കണവാടി മാറി കുട്ടികള്‍ക്ക് കൈ കഴുകാന്‍ പ്രത്യേകം വാഷ്‌ബെയ്‌സിനും വൃത്തിയുള്ള ശുചിമുറിയുമെല്ലാമായി ഹൈടെക്കും ഹൈജീനുമാണ് ഈ അങ്കണവാടി. പരമ്പരാഗത രീതിയില്‍ മഞ്ഞ ബോര്‍ഡില്‍ അങ്കണവാടി എന്നെഴുതുന്നതിന് പകരം പല നിറങ്ങളിലാണ് അങ്കണവാടിയുടെ പേരെഴുതിയത്. തെങ്കര ഗ്രാമപഞ്ചായത്തിലെ പതിനാലാം …
Read More »നടന്‍ വിജയ് നയിച്ച ടിവികെ റാലിക്കിടെ തിക്കും തിരക്കും; 39 മരണം
കരൂര്‍: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് കരൂരില്‍ നയിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 മരണം. മരിച്ചവരില്‍ 2 വയസ്സുകാരന്‍ ഉള്‍പ്പെടെ 8 കുട്ടികളുണ്ട്. രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 17 സ്ത്രീകള്‍ക്കും ജീവന്‍ നഷ്ടമായി. സംസ്ഥാന വ്യാപകമായി വിജയ് നടത്തുന്ന പ്രചരണ പരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച കരൂരില്‍ റാലി സംഘടിപ്പിച്ചത്. 10000 പേര്‍ പങ്കെടുക്കുന്ന റാലിക്കാണ് ടിവികെ അനുമതി തേടിയത്. എന്നാല്‍ ഒന്നര ലക്ഷത്തിലധികം പേര്‍ …
Read More »പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം; കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് അഗളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍
പാലക്കാട്: അട്ടപ്പാടിയില്‍ പെരുമ്പാമ്പിനെ പിടികൂടി കഴുത്തിലിട്ട് പ്രദര്‍ശിപ്പിക്കുകയും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയും ചെയ്തവര്‍ക്കെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ്. രണ്ടുദിവസം മുന്‍പാണ് അട്ടപ്പാടിയിലെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അഗളി മേട്ടുവഴിയിലെ ഒരു യുവാവ് പെരുമ്പാമ്പിനെ കഴുത്തിലിട്ട് നില്‍ക്കുന്ന വീഡിയോ പ്രചരിച്ചത്. ഇത് വനംവകുപ്പിന്റേയും ആര്‍.ആര്‍.ടിയുടെ ഗ്രൂപ്പുകളിലടക്കം പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് അഗളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചത്. പാമ്പുകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളെ പിടികൂടി പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ …
Read More »സംസ്ഥാനത്ത് ആശങ്കയായി എലിപ്പനി മരണങ്ങള്‍; സെപ്തംബറില്‍ മാത്രം ജീവന്‍ നഷ്ടപ്പെട്ടത് 30 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഈ മാസം ഇതുവരെ രോഗബാധമൂലം ജീവന്‍ നഷ്ടപ്പെട്ടത് 30 പേര്‍ക്കാണ്. 26 മരണങ്ങളില്‍ എലിപ്പനി സംശയിക്കുന്നുണ്ട്. ബുധനാഴ്ച മാത്രം സംസ്ഥാനത്ത് 23 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്തംബര്‍ 24വരെയുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മാത്രം എലിപ്പനി മൂലം സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത് 156 പേര്‍ക്കാണ്. ഇതിനു പുറമെ 122 മരണങ്ങള്‍ എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നുമുണ്ട്. 2455 പേര്‍ക്ക് രോഗബാധ …
Read More »‘ബിന്ദുവിനെ കൊന്നു’ ബിന്ദു പത്മാനാഭനെ കൊലപ്പെടുത്തിയെന്ന് പ്രതി സെബാസ്റ്റ്യന്റെ കുറ്റസമ്മതം
ആലപ്പുഴ: ചേര്‍ത്തല സ്വദേശിയായിരുന്ന ബിന്ദു പത്മനാഭന്റെ കൊലപാതകത്തില്‍ പ്രതി സി.എം സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയതായി ക്രൈംബ്രാഞ്ച്. ബിന്ദുവിനെ കൊലപ്പെടുത്തിയത് താനാണെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയതായി അന്വേഷണസംഘം കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജൈനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് ബിന്ദുവിനേയും കൊന്നത് താനാണെന്ന് കുറ്റസമ്മതം നടത്തിയത്. ഇതോടെ ബിന്ദു പത്മനാഭന്‍ കൊലക്കേസില്‍ സെബാസ്റ്റ്യനെ പ്രതി ചേര്‍ത്തു. ജൈനമ്മ കൊലപാതകക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് …
Read More »
Prathinidhi Online