slider

നടന്‍ വിജയ് നയിച്ച ടിവികെ റാലിക്കിടെ തിക്കും തിരക്കും; 39 മരണം

കരൂര്‍: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് കരൂരില്‍ നയിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 മരണം. മരിച്ചവരില്‍ 2 വയസ്സുകാരന്‍ ഉള്‍പ്പെടെ 8 കുട്ടികളുണ്ട്. രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 17 സ്ത്രീകള്‍ക്കും ജീവന്‍ നഷ്ടമായി. സംസ്ഥാന വ്യാപകമായി വിജയ് നടത്തുന്ന പ്രചരണ പരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച കരൂരില്‍ റാലി സംഘടിപ്പിച്ചത്. 10000 പേര്‍ പങ്കെടുക്കുന്ന റാലിക്കാണ് ടിവികെ അനുമതി തേടിയത്. എന്നാല്‍ ഒന്നര ലക്ഷത്തിലധികം പേര്‍ …

Read More »

പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം; കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് അഗളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍

പാലക്കാട്: അട്ടപ്പാടിയില്‍ പെരുമ്പാമ്പിനെ പിടികൂടി കഴുത്തിലിട്ട് പ്രദര്‍ശിപ്പിക്കുകയും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയും ചെയ്തവര്‍ക്കെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ്. രണ്ടുദിവസം മുന്‍പാണ് അട്ടപ്പാടിയിലെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അഗളി മേട്ടുവഴിയിലെ ഒരു യുവാവ് പെരുമ്പാമ്പിനെ കഴുത്തിലിട്ട് നില്‍ക്കുന്ന വീഡിയോ പ്രചരിച്ചത്. ഇത് വനംവകുപ്പിന്റേയും ആര്‍.ആര്‍.ടിയുടെ ഗ്രൂപ്പുകളിലടക്കം പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് അഗളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചത്. പാമ്പുകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളെ പിടികൂടി പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ …

Read More »

സംസ്ഥാനത്ത് ആശങ്കയായി എലിപ്പനി മരണങ്ങള്‍; സെപ്തംബറില്‍ മാത്രം ജീവന്‍ നഷ്ടപ്പെട്ടത് 30 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഈ മാസം ഇതുവരെ രോഗബാധമൂലം ജീവന്‍ നഷ്ടപ്പെട്ടത് 30 പേര്‍ക്കാണ്. 26 മരണങ്ങളില്‍ എലിപ്പനി സംശയിക്കുന്നുണ്ട്. ബുധനാഴ്ച മാത്രം സംസ്ഥാനത്ത് 23 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്തംബര്‍ 24വരെയുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മാത്രം എലിപ്പനി മൂലം സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത് 156 പേര്‍ക്കാണ്. ഇതിനു പുറമെ 122 മരണങ്ങള്‍ എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നുമുണ്ട്. 2455 പേര്‍ക്ക് രോഗബാധ …

Read More »

‘ബിന്ദുവിനെ കൊന്നു’ ബിന്ദു പത്മാനാഭനെ കൊലപ്പെടുത്തിയെന്ന് പ്രതി സെബാസ്റ്റ്യന്റെ കുറ്റസമ്മതം

ആലപ്പുഴ: ചേര്‍ത്തല സ്വദേശിയായിരുന്ന ബിന്ദു പത്മനാഭന്റെ കൊലപാതകത്തില്‍ പ്രതി സി.എം സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയതായി ക്രൈംബ്രാഞ്ച്. ബിന്ദുവിനെ കൊലപ്പെടുത്തിയത് താനാണെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയതായി അന്വേഷണസംഘം കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജൈനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് ബിന്ദുവിനേയും കൊന്നത് താനാണെന്ന് കുറ്റസമ്മതം നടത്തിയത്. ഇതോടെ ബിന്ദു പത്മനാഭന്‍ കൊലക്കേസില്‍ സെബാസ്റ്റ്യനെ പ്രതി ചേര്‍ത്തു. ജൈനമ്മ കൊലപാതകക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് …

Read More »

റെയില്‍വേ സ്റ്റേഷന്‍ നവീകരണം: ഷൊര്‍ണൂരിലെ 100 വര്‍ഷം പഴക്കമുള്ള നടപ്പാലം പൊളിച്ചു നീക്കുന്നു

ഷൊര്‍ണൂര്‍: റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന പഴയ നടപ്പാലം പൊളിച്ചു നീക്കുന്ന പണികള്‍ പുരോഗമിക്കുന്നു. 100 വര്‍ഷത്തെ പഴക്കമുള്ള പാലം റെയില്‍വേ ബ്രിജസ് നടത്തിയ പരിശോധനയില്‍ കാലപ്പഴക്കത്താല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പഴയ പാലത്തിന്റെ ചില ഭാഗങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ പൊളിച്ചു മാറ്റിയിരുന്നു. അവശേഷിച്ച ഇരുമ്പ് തൂണുകളില്‍ പുതിയ നടപ്പാത നിര്‍മ്മിക്കാമെന്ന് ആദ്യം തീരുമാനിച്ചെങ്കിലും തൂണുകള്‍ക്ക് ബലക്ഷയം കണ്ടെത്തി. തുടര്‍ന്നാണ് പാലം പൊളിക്കാന്‍ തീരുമാനമായത്. പഴയതിനേക്കാള്‍ വീതിയിലാണ് …

Read More »

10ാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ ഗവര്‍ണറുടെ അധികാരപരിധിയും

തിരുവനന്തപുരം: ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി എസ്.സി.ഇ.ആര്‍.ടി. പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിലാണ് ‘ജനാധിപത്യം; ഒരു ഇന്ത്യന്‍ അനുഭവം’ എന്ന ഭാഗത്തില്‍ ഗവര്‍ണറുടെ അധികാര പരിധിയെ കുറിച്ച് പരാമര്‍ശിക്കുന്നത്. ‘സംസ്ഥാനത്തിന്റെ നാമമാത്ര തലവനാണ് ഗവര്‍ണര്‍’ എന്ന് പാഠഭാഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. യഥാര്‍ത്ഥ കാര്യനിര്‍വഹണ അധികാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലാണ്. ആയതിനാല്‍ ഗവര്‍ണര്‍ അധികാരങ്ങള്‍ നിര്‍വഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണമെന്ന് പാഠഭാഗത്തില്‍ പറയുന്നു. ഗവര്‍ണര്‍ എന്നത് തിരഞ്ഞെടുക്കപ്പെട്ട ഒരു …

Read More »