തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്. ശുചിത്വവുമായി ബന്ധപ്പെട്ട വകുപ്പ് നിർദ്ദേശിക്കുന്ന പ്രവൃത്തികൾ വിജയകരമായി പൂര്‍ത്തിയാക്കുന്ന അന്‍പതിനായിരം കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. സ്വന്തം വീട്ടിലെ മാലിന്യ സംസ്‌കരണം നിരീക്ഷിക്കലിലും മെച്ചപ്പെടുത്തലിലും തുടങ്ങി സമീപപ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യ സംസ്‌കരണ രീതികള്‍ മനസ്സിലാക്കലും നിര്‍ദ്ദേശങ്ങള്‍ നല്‍കലുമെല്ലാം സ്കോളർഷിപ്പിനായി പരിഗണിക്കും. എങ്ങനെ ഗ്രീന്‍ പ്രോട്ടോകോള്‍ …
Read More »തിരക്ക് നിയന്ത്രിക്കുക ലക്ഷ്യം: 15 സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റുകൾ നൽകുന്നത് താൽക്കാലികമായി നിർത്തി
ന്യൂഡൽഹി: ദീപാവലി ഉൾപ്പെടെയുള്ള ഉത്സവങ്ങൾ പടി വാതിൽക്കൽ എത്തി നിൽക്കേ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികളുമായി റെയിൽവേ. 15 റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പന ഇന്ത്യൻ റെയിൽവേ താൽക്കാലികമായി നിർത്തിവെച്ചു. ദീപാവലി, ഛത് പൂജ ഉത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിത്ത് ഗണ്യമായി വർദ്ധിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നടപടി. തിരക്കേറിയ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുഗമമായ സഞ്ചാരവും സുരക്ഷിതമായ യാത്രയും ഉറപ്പാക്കുകയാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഒക്ടോബർ 28 വരെ നിയന്ത്രണം തുടരും. റെയിൽവേ ബോർഡ് …
Read More »താമരശ്ശേരിയിലെ ഒന്‍പതുകാരിയുടെ മരണം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: താമരശ്ശേരിയില്‍ പനിബാധിച്ച് മരിച്ച ഒന്‍പതുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം കാരണമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്‍ഫ്‌ളുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യൂമോണിയയാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് കുട്ടിയുടെ അച്ഛന്‍ സനൂപ് കഴിഞ്ഞ ദിവസം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. ഈ കേസില്‍ സനൂപ് ജയിലില്‍ തുടരുന്നതിനിടെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരം മൂലമാണെന്നായിരുന്നു …
Read More »14കാരന്റെ ആത്മഹത്യ; പ്രധാനാധ്യാപിക ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍
പാലക്കാട്: പല്ലന്‍ചാത്തന്നൂരില്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടിയുമായി സ്‌കൂള്‍ മാനേജ്‌മെന്റ്. പ്രധാന അധ്യാപിക ലിസി, അധ്യാപകയായ ആശ എന്നിവരെ അന്വേഷണവിധേയമായി സ്‌കൂള്‍ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കണ്ണാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന അര്‍ജുനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ജുന്റെ മരണത്തില്‍ അധ്യാപികയായ ആശയ്ക്ക് പങ്കുണ്ടെന്നും അധ്യാപികയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടും വ്യാഴാഴ്ച രാവിലെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നു. മരണത്തില്‍ അധ്യാപികയ്‌ക്കെതിരെ …
Read More »സ്വര്‍ണവില മുകളിലോട്ട് തന്നെ; പവന് 94920
പാലക്കാട്: പിടിതരാതെ സ്വര്‍ണവില മുന്നോട്ട് തന്നെ. ചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് സ്വര്‍ണ വില 94,920 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,865 രൂപ നല്‍കണം. ബുധനാഴ്ച രണ്ട് തവണയാണ് വിലകൂടിയത്. ബുധനാഴ്ചത്തെ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില പവന് ഒരു ലക്ഷത്തിലേക്ക് എത്താന്‍ അധികം വൈകില്ലെന്നാണ് വിലയിരുത്തല്‍. രണ്ട് ദിവസം മുമ്പ് ഒറ്റയടിക്ക് പവന് 2400 രൂപ കൂടിയിരുന്നു. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് …
Read More »ശക്തമായി വരവറിയിച്ച് തുലാവര്‍ഷം; വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം
പാലക്കാട്: തുലാവര്‍ഷം തുടക്കത്തില്‍ തന്നെ അതിശക്തമായതോടെ കേരളത്തില്‍ 5 ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. രാജ്യത്ത് നിന്ന് കാലവര്‍ഷം പൂര്‍ണമായും പിന്മാറിയതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അറബിക്കടലിലെ ചക്രവാതച്ചുഴി വൈകാതെ ന്യൂനമര്‍ദ്ദമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് …
Read More »ശാസ്ത്രമേളയില്‍ തിളങ്ങി മുഹമ്മദ് അസീല്‍
പാലക്കാട്: കുഞ്ഞു പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള വേദികളാണ് ശാസ്ത്ര മേളകളും പ്രവൃത്തി മേളകളുമെല്ലാം. മുതിര്‍ന്നവരെപ്പോലും ഞെട്ടിച്ചു കൊണ്ടുള്ള കുട്ടികളുടെ പ്രകടനങ്ങള്‍ ഇത്തരം മേളകളുടെ ആകര്‍ഷണവുമാണ്. അത്തരത്തിലൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം സബ് ജില്ലാ ശാസ്‌ത്രോത്സവത്തില്‍ മുഹമ്മദ് അസീല്‍, എസ്. എന്ന കൊച്ചു മിടുക്കന്‍ കാഴ്ച വച്ചത്. തല്‍സമയ പ്രവൃര്‍ത്തി പരിചയ മേളയിലെ മത്സരാര്‍ത്ഥിയായിരുന്നു മുഹമ്മദ് അസീല്‍. ഫാബ്രിക്കേഷന്‍ വിഭാഗത്തില്‍ നിമിഷ നേരങ്ങള്‍ കൊണ്ട് മനോഹരമായ ഡോര്‍ നിര്‍മ്മിച്ചാണ് അസീല്‍ കയ്യടി …
Read More »14 കാരന്റെ ആത്മഹത്യ അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് ആരോപണം; സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു
പാലക്കാട്: പല്ലന്‍ചാത്തൂരില്‍ 14 കാരന്‍ അര്‍ജുന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികക്കെതിരെ ആരോപണവുമായി കുടുംബവും വിദ്യാര്‍ത്ഥികളും. കണ്ണാടി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജ്ജുനെ കഴിഞ്ഞ ദിവസം രാത്രി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ യൂണിഫോം പോലും മാറ്റാതെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തെ തുടര്‍ന്ന് സ്‌കൂളിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന ആരോപണവുമായി കുടുംബവും ഒരുപറ്റം വിദ്യാര്‍ത്ഥികളും രംഗത്തെത്തുകയായിരുന്നു. അധ്യാപികക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സ്‌കൂളില്‍ …
Read More »കല്ലടിക്കോട് മരണം: ബന്ധുക്കളെ ഇന്ന് ചോദ്യം ചെയ്യും; ലൈസന്‍സില്ലാത്ത തോക്ക് ലഭിച്ചതിനെ കുറിച്ചും അന്വേഷണം
പാലക്കാട്: കല്ലടിക്കോട് 2 യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ച ബിനുവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. മൂന്നേക്കര്‍ മരുതുംകാട് സ്വദേശികളായ ബിനുവിന്റെ ബന്ധുക്കളെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇവര്‍ക്കു പുറമേ സുഹൃത്തുക്കളെയും ചോദ്യം ചെയ്യലിനെ വിളിച്ചുവരുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൃത്യത്തിനായി ബിനു ഉപയോഗിച്ച തോക്കുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തും. ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് ബിനുവിന് എവിടെ നിന്നും ലഭിച്ചു എന്നതാണ് പോലീസ് പരിശോധിക്കുന്നത്. …
Read More »മഴ ചതിച്ചോ? മഹാരാഷ്ട്രയില്‍ 80ശതമാനം ഉള്ളി കൃഷിയും നശിച്ചു; വരും മാസങ്ങളില്‍ ഉള്ളി വില വര്‍ദ്ധിച്ചേക്കും
നാസിക്ക്: മഹാരാഷ്ട്രയില്‍ ഇത്തവണ പെയ്ത കനത്ത മഴയില്‍ 80 ശതമാനം ഉള്ളികൃഷിയും നശിച്ചത് ആശങ്കയാകുന്നു. രൂക്ഷമായ ഉള്ളിക്ഷാമമാണ് അടുത്ത മാസങ്ങളെ കാത്തിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. മഴ കുറഞ്ഞതിനാല്‍ കൃഷിയിറക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കര്‍ഷകര്‍ ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത് എന്നതും പ്രതിസന്ധി കൂട്ടുന്നുണ്ട്. കൃഷിയിറക്കാനുള്ള ഭാരിച്ച ചിലവും ഉള്ളിവിലയിലെ കുറവും കര്‍ഷകരെ കൃഷിയിറക്കുന്നതില്‍ നിന്ന് പിന്നോട്ടടിക്കുന്നുണ്ട്. കഴിഞ്ഞ തവണ ഈ സമയത്ത് ക്വിന്റ്‌ലിന് നാലായിരവും അയ്യായിരവും വിലയുണ്ടായിരുന്നു. എന്നാല്‍ …
Read More »
Prathinidhi Online