slider

മണിക്കൂറില്‍ 700 കിലോമീറ്റര്‍ സ്പീഡിലോടുന്ന ട്രെയിന്‍; റെക്കോര്‍ഡുമായി ചൈന

കണ്ണ് ചിമ്മിത്തുറന്ന വേഗത എന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കുകയാണ് ചൈനക്കാര്‍. രണ്ട് സെക്കന്റു കൊണ്ട് 700 കിലോമീറ്റര്‍ (മണിക്കൂറില്‍) വേഗത കൈവരിക്കാന്‍ കഴിയുന്ന ട്രെയിനെന്ന അത്ഭുത നേട്ടം കൈവരിച്ചിരിക്കയാണ് മാഗ്‌ലേവ് എന്ന് പേരിട്ടിരിക്കുന്ന ട്രെയിന്‍. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പരീക്ഷണമാണ് ഇത്തരമൊരു നേട്ടത്തിലെത്തിച്ചത്. ഏകദേശം 1000 കിലോഗ്രാം (ഒരു ടണ്‍) ഭാരമുള്ള ട്രെയിനാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 400 മീറ്റര്‍ നീളമുള്ള പ്രത്യേക ട്രാക്കിലായിരുന്നു പരീക്ഷണ ഓട്ടം. 700 …

Read More »

അട്ടപ്പള്ളം ആള്‍ക്കൂട്ട കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

വാളയാര്‍: അട്ടപ്പള്ളം ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കിഴക്കേ അട്ടപ്പള്ളം മാകാളിക്കാട് സ്വദേശി എം.ഷാജി (38) ആണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. കേസില്‍ ഇതുവരെ 8 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇനി 7 പേര്‍കൂടി അറസ്റ്റിലാകാനുണ്ടെന്നും മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞതായും അന്വേഷണ സംഘം പറഞ്ഞു. ഡിസംബര്‍ 17ന് ഉച്ചയോടെയാണ് മോഷണക്കുറ്റം ആരോപിച്ച് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണ്‍ ഭാഗേലിനെ ആള്‍ക്കൂട്ടം ആക്രമിക്കുന്നത്. ക്രൂരമായി മര്‍ദ്ദനമേറ്റ …

Read More »

മുഹമ്മദ് സിദാന്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് രണ്ട് കൂട്ടുകാരെ; രാഷ്ട്രീയ ബാല്‍ പുരസ്‌കാരം നല്‍കി രാജ്യത്തിന്റെ ആദരം

പാലക്കാട്: ഈ വര്‍ഷത്തെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും നേടി മുഹമ്മദ് സിദാന്‍ നില്‍ക്കുമ്പോള്‍ അത് കണ്ട് ആഹ്ലാദിക്കുന്നവരില്‍ അവന്റെ രണ്ട് കൊച്ചു കൂട്ടുകാരുമുണ്ട്. തന്റെ രണ്ട് കൂട്ടുകാരുടെ ജീവന്‍ രക്ഷിച്ചതിനാണ് ഇത്തവണ രാജ്യം രാഷ്ട്രീയ ബാല്‍ പുരസ്‌കാരം നല്‍കി സിദാനെ ആദരിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18നായിരുന്നു സിദാന് പുരസ്‌കാരം നേടിക്കൊടുക്കാനിടയായ സംഭവം നടന്നത്. കൂട്ടുകാരുമൊത്ത് സ്‌കൂളിലേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുന്നതിനിടെ സുഹൃത്ത് മുഹമ്മദ് …

Read More »

മണ്ഡലപൂജയോടെ ശബരിമല നടയടച്ചു; നിയന്ത്രണങ്ങളോടെ ദര്‍ശനം നടത്താം

പത്തനംതിട്ട: 41 ദിവസം നീണ്ട മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനമായി. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മ്മികത്വത്തില്‍ മണ്ഡല പൂജയോടെയാണ് നടയടച്ചത്. രാവിലെ 10.10 നും 11.30 നും ഇടയിലായിരുന്നു മണ്ഡല പൂജ. രാത്രി 10 വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് …

Read More »

പുതുശ്ശേരി പഞ്ചായത്തിനെ വി.ബിജോയ് നയിക്കും

പുതുശ്ശേരി: പുതുശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റായി എൽഡിഎഫിൻ്റെ വി. ബിജോയ് തിരഞ്ഞെടുക്കപ്പെട്ടു. കൊളയക്കോട് വാർഡ് 21 ൽ നിന്നുള്ള ജനപ്രതിനിധിയാണ് ബിജോയ്.

Read More »

പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; ആകെ 941 പഞ്ചായത്തുകൾ

പാലക്കാട്: സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലെ അധ്യക്ഷന്മാരെ ഇന്നറിയാം. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നുമാണ് നടക്കുക. ഗ്രാമപഞ്ചായത്തുകൾക്ക് പുറമെ 152 ബ്ലോക്കു പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. പലയിടത്തും വിമത സ്ഥാനാർത്ഥികൾ നിർണായകമാകും. കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നലെ നടന്നിരുന്നു. നഗരസഭകളിൽ മേയറും ഡെപ്യൂട്ടി മേയറും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥിരം സമിതി അംഗങ്ങളെ ജനുവരി അഞ്ച് മുതൽ ഏഴു …

Read More »

171 തസ്തികകളില്‍ പി എസ് സി വിജ്ഞാപനം; ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ 171 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം വന്നു. പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, വിവിധ വിഷയങ്ങളില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍, കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഇപ്പോള്‍ അപേക്ഷിക്കാന്‍ കഴിയുക. ഡിസംബര്‍ 31 മുതല്‍ 2026 ഫെബ്രുവരി 4 വരെ അപേക്ഷിക്കാം. ഡിസംബര്‍ 31-ന്റെ ഗസറ്റില്‍ ഒഴിവുകള്‍ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കും. …

Read More »

പി.സ്മിതേഷ് പാലക്കാട് നഗരസഭ ചെയര്‍മാന്‍

പാലക്കാട്: ബിജെപിയുടെ പി.സ്മിതേഷ് പാലക്കാട് നഗരസഭ ചെയര്‍മാന്‍. നഗരസഭയില്‍ 25 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 18 അംഗ യുഡിഎഫ് കൗണ്‍സിലര്‍മാരില്‍ ഒരാളൊഴികെ 17 പേരാണ് വോട്ട് ചെയ്തത്. വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ വൈകിയെത്തിയെന്ന കാരണത്താല്‍ കൗണ്‍സിലര്‍ പ്രശോഭിനെ വോട്ടെടുപ്പില്‍ നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു. കൗണ്‍സില്‍ യോഗം ചേര്‍ന്ന് മിനിറ്റുകള്‍ വൈകിയാണ് പ്രശോഭ് വോട്ടെടുപ്പിനെത്തിയത്. മരുന്ന് വാങ്ങാന്‍ പുറത്തു പോയതിനാല്‍ വൈകിയെന്നായിരുന്നു പ്രശോഭ് കാരണമായി പറഞ്ഞത്. തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ എതിര്‍പ്പുമായി എത്തിയതോടെ …

Read More »

തിരുവനന്തപുരം മേയറായി വി.വി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു; ലഭിച്ചത് 51 വോട്ടുകള്‍

തിരുവനന്തപുരം: കോര്‍പറേഷന്‍ മേയറായി ബിജെപിയുടെ വി.വി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 50 ബിജെപി അംഗങ്ങളുടേയും ഒരു സ്വതന്ത്രന്റേയും വോട്ടുകള്‍ നേടിയാണ് വിജയം. എം ആര്‍ ഗോപനാണ് വി വി രാജേഷിന്റെ പേര് നിര്‍ദേശിച്ചത്. വി ജി ഗിരികുമാര്‍ പിന്‍താങ്ങി. തിരുവനന്തപുരം തിലകമണിഞ്ഞെന്നാണ് വിജയത്തോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.എസ് ശബരീനാഥന് 17 വോട്ടുകളും എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ആര്‍.പി ശിവജിക്ക് 29 വോട്ടുകളും …

Read More »

വിവാദങ്ങള്‍ക്കിടെ ഡോ. നിജി ജസ്റ്റിന്‍ തൃശൂര്‍ മേയര്‍

തൃശൂര്‍: വിവാദങ്ങള്‍ക്കിടെ തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ ഡോ. നിജി ജസ്റ്റിന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്തു. 35വോട്ടുകള്‍ക്കാണ് നിജി ജസ്റ്റിന്‍ വിജയിച്ചത്. തൃശൂർ ഡിസിസി വൈസ് പ്രസിഡന്റാണ്. യുഡിഎഫിന് പുറത്തു നിന്ന് രണ്ട് വോട്ടുകളും നിജിക്ക് ലഭിച്ചു. കോണ്‍ഗ്രസ് വിമതന്‍, ഒരു സ്വതന്ത്രന്‍ എന്നിവരുടെ വോട്ടുകളുമാണ് നിജിക്ക് ലഭിച്ചത്. രാവിലെ മുതല്‍ തുടങ്ങിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലാണ് നിജി ജസ്റ്റിന്‍ മേയറാകുന്നത്. മൂന്നുപേരുകളാണ് കോണ്‍ഗ്രസ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. ലാലി ജെയിംസ്, നിജി ജസ്റ്റിന്‍, …

Read More »