slider

ദ്വരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശലില്‍ തിരിമറി നടന്നു; 2019ല്‍ 474.9 ഗ്രാം സ്വര്‍ണം കാണാതായി: ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശിയതില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. 2019ല്‍ സ്വര്‍ണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വര്‍ണം കാണാതായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം വിജിലന്‍സ് ചീഫ് ഓഫീസറുടെ കണ്ടെത്തലുകളില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് പറഞ്ഞ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. ദേവസ്വം കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. മഹസറില്‍ രേഖപെടുത്തിയത് ചെമ്പു പാളി എന്നാണ്, …

Read More »

മംഗള എക്‌സ്പ്രസിന് എഞ്ചിന്‍ തകരാര്‍; തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

ഷൊര്‍ണൂര്‍: എഞ്ചിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മംഗള എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ പിടിച്ചിട്ടു. ഷൊര്‍ണൂരിന് സമീപം മുള്ളൂര്‍ക്കരയില്‍ വച്ച് പുലര്‍ച്ചെ 6 മണിയോടെയാണ് എഞ്ചിന്‍ തകരാര്‍ മൂലം ട്രെയിന്‍ പ്രവര്‍ത്തനം നിലച്ചത്. പിന്നീട് ഷൊര്‍ണൂരില്‍ നിന്ന് എഞ്ചിന്‍ എത്തിച്ച് ട്രെയിന്‍ വള്ളത്തോള്‍ നഗറിലേക്ക് മാറ്റി ട്രെയിനുകള്‍ കടത്തി വിടുകയായിരുന്നു. ഇതേത്തുടര്‍ന്ന ട്രെയിനുകള്‍ 3 മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. തകരാര്‍ പരിഹരിച്ചതിനു ശേഷം മംഗള എക്‌സ്പ്രസ് യാത്ര തുടര്‍ന്നിട്ടുണ്ട്. രാവിലെ 8 മണിക്ക് …

Read More »

അടിമുടി ഹൈടെക്ക് ആകാന്‍ റെയില്‍വേ; സ്‌റ്റേഷനോട് ചേര്‍ന്ന് പലചരക്കു കടകളും ഫാന്‍സി കടകളും തുറക്കും

പാലക്കാട്: അടിമുടി മാറ്റത്തിന്റെ പാതയിലാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും റെയില്‍വേയ്ക്ക് കൂടുതല്‍ വരുമാനവും ലഭിക്കുന്ന പദ്ധതികള്‍ കൂടുതലായി ആവിഷ്‌കരിക്കുന്ന തിടുക്കത്തിലാണ് റെയില്‍വേ ഇപ്പോള്‍. ഇപ്പോഴിതാ സ്‌റ്റേഷനോട് ചേര്‍ന്നുള്ള ഒഴുവുള്ള സ്ഥലങ്ങള്‍ കച്ചവടത്തിന് നല്‍കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ട്രെയിനിറങ്ങി വീട്ടിലേക്കു പോകുന്നതിന് മുന്‍പ് പലചരക്കു സാധനങ്ങളും പച്ചക്കറികളുമെല്ലാം റെയില്‍വേ സ്റ്റേഷനില്‍ തന്നെ കിട്ടും. സ്‌റ്റേഷനുകളില്‍ കൂടുതലുള്ള സ്ഥലങ്ങള്‍ ഇത്തരത്തില്‍ കച്ചവടത്തിന് നല്‍കി വരുമാനം വര്‍ദ്ധിപ്പിക്കാനാണ് പുതിയ നടപടി. …

Read More »

ഷൊര്‍ണൂരില്‍ എട്ടാം ക്ലാസുകാരി ഗര്‍ഭിണി; സഹപാഠി അറസ്റ്റില്‍

ഷൊര്‍ണൂര്‍: എട്ടാം ക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 13കാരനായ സഹപാഠി അറസ്റ്റില്‍. പെണ്‍കുട്ടിക്കും 13വയസാണ് പ്രായം. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പിന്നാലെ രക്ഷിതാക്കള്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാര്‍ കേസന്വേഷിക്കുകയും ആണ്‍കുട്ടിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയുമായിരുന്നു. ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി.

Read More »

എ ബ്ലഡ് ഗ്രൂപ്പുകാര്‍ക്ക് പക്ഷാഘാത സാധ്യത അധികമെന്ന് പഠനം; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

മറ്റു രക്ത ഗ്രൂപ്പില്‍ പെട്ടവരെ അപേക്ഷിച്ച് എ ഗ്രൂപ്പ് രക്ത ഗ്രൂപ്പുകാര്‍ക്ക് പക്ഷാഘാതം (സ്‌ട്രോക്ക്) വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്റ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പക്ഷാഘാതം സംഭവിച്ച 60 വയസ്സിന് താഴെയുള്ള 17,000 രോഗികളിലായി 48 ജനിതക പഠനങ്ങളാണ് സംഘം നടത്തിയത്. എ ഗ്രൂപ്പുകാര്‍ക്ക് 60 വയസ്സിന് മുന്‍പേ തന്നെ പക്ഷാഘാതം വരാനുള്ള സാധ്യത 16 ശതമാനം അധികമാണെന്ന് …

Read More »

കഫ് സിറപ്പ് ദുരന്തം: 2 കുട്ടികള്‍ കൂടി മരിച്ചു; ഫാര്‍മ ഉടമ അറസ്റ്റില്‍

ഭോപ്പാല്‍: ചുമയ്ക്കുള്ള മരുന്ന് കഴിച്ച് മധ്യപ്രദേശില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശിലെ കഫ് സിറപ്പ് ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം 21 ആയി ഉയര്‍ന്നു. ചിന്ദ്വാര ജില്ലയില്‍ മാത്രം 18 കുട്ടികളാണ് മരിച്ചത്. കഫ് സിറപ്പ് കഴിച്ച് നാഗ്പൂരില്‍ ചികിത്സയില്‍ കഴിയുന്ന 5 കുട്ടികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അതേസമയം ശ്രീശന്‍ ഫാര്‍മ ഉടമ രംഗനാഥനെ മധ്യപ്രദേശ് പോലീസ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തു. കുട്ടികള്‍ മരിച്ചതിന് …

Read More »

കല്‍പാത്തി രഥോത്സവം: സുരക്ഷാ പരിശോധന തുടങ്ങി; വഴിയോര കച്ചവടങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും

കല്‍പാത്തി: രഥോത്സവത്തിന്റെ ഭാഗമായി സുരക്ഷ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം. ജനങ്ങളുടെ സുരക്ഷയും കൂടുതല്‍ സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്. പോലീസ്, നഗരസഭ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അഗ്രഹാരങ്ങളില്‍ പരിശോധന നടത്തി. രഥപ്രയാണം സുഗമമാക്കുന്നതിന്റെ ഭാഗമായി ചില ഭാഗങ്ങളില്‍ വഴിയോര കച്ചവടം നിയന്ത്രിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. സ്റ്റൗ ഉള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള വഴിയോരക്കച്ചവടങ്ങള്‍ നിയന്ത്രിക്കും. പ്രദേശവാസികളുടെ കൂടെ അപേക്ഷ പരിഗണിച്ചാണ് നിയന്ത്രണം കൊണ്ടുവരുന്നത്. …

Read More »

ഒറ്റപ്പാലത്ത് ആഭരണ നിര്‍മ്മാണ ശാലയിലെ കവര്‍ച്ച: ബംഗാള്‍ സ്വദേശി പിടിയില്‍

ഒറ്റപ്പാലം: അമ്പലപ്പാറ കടമ്പൂരിലെ ആഭരണ നിര്‍മ്മാണ ശാലയില്‍ കവര്‍ച്ച നടത്തിയ കേസില്‍ ബംഗാള്‍ സ്വദേശി പിടിയില്‍. ഹൂഗ്ലി നിജാംപൂര്‍ സ്വദേശി എസ്.കെ ജിയാവുളിനെ അന്വേഷണ സംഘം ബംഗാളിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മൂന്നിന് കടമ്പൂര്‍ ആര്‍.ജെ ജുവല്‍സില്‍ ആഭരണ നിര്‍മ്മാണത്തിന് എത്തിച്ച സ്വര്‍ണവും വെള്ളിയും തങ്കവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മോഷ്ടിക്കപ്പെട്ട ഉരുപ്പടികളുടെ ഒരുഭാഗം പോലീസ് കണ്ടെടുത്തിട്ടുണ്ട്. 5 പവന്‍ സ്വര്‍ണവും മൂന്നര ഗ്രാം തങ്കവും 200 ഗ്രാം വെള്ളിയും നഷ്ടപ്പെട്ടെന്നാണ് പരാതി. …

Read More »

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. വൃക്ക രോഗിയായ കരകുളം സ്വദേശി ജയന്തിയെയാണ് ഭര്‍ത്താവ് ഭാസുരന്‍ കൊലപ്പെടുത്തിയത്. ജയന്തി പട്ടം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച അര്‍ദ്ധ രാത്രിയാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭാസുരന്‍ ആശുപത്രിയുടെ മുകള്‍ നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. ഇയാള്‍ എസ്.യു.ടി ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. ഒക്ടോബര്‍ 1നാണ് ജയന്തിയെ ഡയാലിസിസ് ഉള്‍പ്പെടെയുള്ള …

Read More »

താമരശ്ശേരിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു; ആക്രമിച്ചത് അമീബിക് രോഗബാധമൂലം മരിച്ച കുട്ടിയുടെ പിതാവ്

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം. അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. ഡോക്ടര്‍ വിപിന്റെ തലക്കാണ് വെട്ടേറ്റത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാല്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടറുടെ ആരോഗ്യനില ഗുരുതരമല്ലെന്നും തൃപ്തികരമാണെന്നും താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡിഎംഒ ഡോ.കെ.രാജാറാം പറഞ്ഞു. തലയോട്ടിക്ക് പൊട്ടലുള്ളതിനാല്‍ മൈനര്‍ സര്‍ജറി വേണമെന്നാണ് ആശുപത്രി അധികൃതര്‍ …

Read More »