തൃശൂര്‍: നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ യുവാവിന് ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്തിനാണ് (26) കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് മൂലം ജീവന്‍ നഷ്ടമായത്. തിങ്കളാഴ്ച രാത്രി മുംബൈ – എറണാകുളം ഓഖ എക്‌സ്പ്രസിലാണ് സംഭവം. ട്രെയിനില്‍ തൃശ്ശൂരിലേക്ക് വരുന്നതിനിടയില്‍ ഷൊര്‍ണ്ണൂര്‍ പിന്നിട്ടപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീജിത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ടിടിഇയെ അറിയിച്ചെങ്കിലും തൊട്ടടുത്ത വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയില്ല. ശ്രീജിത്തിനെ മുളങ്കുന്നത്തുകാവ് …
Read More »കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം: മണ്ണാര്‍ക്കാട് ഡിപ്പോയ്ക്ക് മൂന്നാംസ്ഥാനം
പാലക്കാട്: കെഎസ്ആര്‍ടിസിയുടെ ജനപ്രിയ പാക്കേജായ ബജറ്റ് ടൂറിസം പദ്ധതിയില്‍ മണ്ണാര്‍ക്കാട് ഡിപ്പോയ്ക്ക് തിളക്കമാര്‍ന്ന നേട്ടം. മികച്ച പ്രവര്‍ത്തനത്തിന് മണ്ണാര്‍ക്കാട് ടൂറിസം സെല്ലിന് സംസ്ഥാന തലത്തില്‍ മൂന്നാംസ്ഥാനം ലഭിച്ചു. 98 ഡിപ്പോകളില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്. സെപ്തംബറില്‍ എട്ടു യാത്രകള്‍ ഡിപ്പോയില്‍ നിന്നും സംഘടിപ്പിച്ചു. ഇതിന് പുറമേ ചാര്‍ട്ടേഡ് യാത്രകളും സംഘടിപ്പിച്ചിരുന്നു. കെ.ഷറഫുദ്ദീന്‍ ആണ് ബജറ്റ് ടൂറിസം സെല്ലിന്റെ കോര്‍ഡിനേറ്റര്‍.
Read More »കോഴിക്കോട് നടുറോഡില്‍ പോത്ത് വിരണ്ടോടി; രണ്ടുപേര്‍ക്ക് കുത്തേറ്റു
കോഴിക്കോട്: നടക്കാവില്‍ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ രണ്ട്‌പേര്‍ക്ക് പരിക്ക്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരിയേയും കാല്‍നട യാത്രക്കാരനുമാണ് പോത്തിന്റെ കുത്തേറ്റത്. നഗരമധ്യേ നടക്കാവ് സിഎച്ച് ക്രോസ് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഏറെ നേരം നഗരത്തില്‍ പരിഭ്രാന്തി പരത്തിയ പോത്തിനെ സാഹസികമായി ഫയര്‍ഫോഴ്‌സ് കീഴ്‌പ്പെടുത്തി. പോത്തിന്റെ ആക്രമണത്തില്‍ വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. റെസ് ക്യു നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചാണ് പോത്തിനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സാഹസികമായി തളച്ചത്.
Read More »ഹമ്പട പൊന്നോ! 90000 കടന്ന് സ്വര്‍ണവില
പാലക്കാട്: സംസ്ഥാനത്ത് 90000 കടന്ന് സ്വര്‍ണവില കുതിക്കുന്നു. ഒരാഴ്ചക്കിടെ 4000 രൂപയിലധികമാണ് വര്‍ധിച്ചത്. ബുധനാഴ്ച ഗ്രാമിന് 105 രൂപയും പവന് 840 രൂപ വര്‍ദ്ധിച്ച് 90320 രൂപയിലെത്തി. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയാണ് സമീപകാലത്തെ വില വര്‍ധനവിന് കാരണമായി വിപണി വിദഗ്ദര്‍ പറയുന്നത്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4020 ഡോളറായി. 2025 തുടക്കത്തില്‍ ഇത് 2500 ഡോളറായിരുന്നു. സ്വര്‍ണവില ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ അടുത്ത് …
Read More »ഭൂട്ടാന്‍ കാര്‍ കടത്ത്: പൃഥ്വിരാജിന്റേയും ദുല്‍ഖറിന്റേയും വീടുകളില്‍ വീണ്ടും പരിശോധന
കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) പരിശോധന നടത്തുന്നു. സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ കസ്റ്റംസിനു പുറമേ ഇഡിയുടെ പരിശോധനയും നടക്കുകയാണ്. മമ്മൂട്ടി ഹൗസ്, മമ്മൂട്ടിയും ദുല്‍ഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുല്‍ഖറിന്റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്റെ വീട്, അമിത് ചക്കാലക്കലിന്റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. …
Read More »മണ്ണാര്‍ക്കാട്ട് കളിക്കുന്നതിനിടെ ഒന്നര വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു
പാലക്കാട്: മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പില്‍ ഒന്നര വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കച്ചേരിപ്പറമ്പ് നെട്ടന്‍ കണ്ടന്‍ മുഫീതയുടേയും മുഹമ്മദ് ഫാസിലിന്റേയും മകന്‍ ഏദന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വീട്ടില്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നു. അടുക്കളയോട് ചേര്‍ന്നുള്ള ചെറിയ ആള്‍മറയുള്ള കിണറ്റിലാണ് വീണത്. ചെറിയ ആള്‍മറയില്‍ പിടിച്ചു കയറിയപ്പോള്‍ കിണറില്‍ വീഴുകയായിരുന്നു. കുട്ടി കിണറ്റില്‍ വീണതറിഞ്ഞ് അമ്മ എടുത്തു ചാടിയാണ് പുറത്തെടുത്തത്. പിന്നീട് നാട്ടുകാര്‍ ഇരുവരെയും കിണറില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും …
Read More »പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. പുതൂര്‍ തേക്കുവട്ട സ്വദേശിയായ ശാന്തകുമാര്‍ ആണ് മരിച്ചത്. ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ താവളം- മുള്ളി റോഡിലാണ് സംഭവം. കാട്ടാനക്കൂട്ടം റോഡില്‍ നില്‍ക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ അടുത്തെത്തിയെങ്കിലും കാട്ടാനക്കൂട്ടം സ്ഥലത്ത് നിലയുറപ്പിച്ചതിനാല്‍ അടുത്തേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ആനക്കൂട്ടം കാടുകയറിയ ശേഷമാണ് ശാന്തകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയത്. വീഴ്ചയില്‍ ശാന്തകുമാറിന്റെ വാരിയെല്ല് പൊട്ടുകയും …
Read More »ആറ്റിങ്ങല്‍ സ്വദേശിക്കും അമീബിക് മസ്തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കാലിന് പരിക്കേറ്റ് ചികിത്സ തേടുന്നതിനിടെ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ആറ്റിങ്ങല്‍ കൊടുമണ്‍ സ്വദേശിയായ 57 വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കാലിന് പരിക്കേറ്റ് ചികിത്സ തേടുന്നതിനിടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ എവിടെ നിന്നാണ് രോഗബാധയെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കാലിന് പരിക്കേറ്റ് വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും രോഗം കണ്ടെത്തുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇയാള്‍ …
Read More »സംസ്ഥാനത്ത് രണ്ട് കമ്പനികളുടെ ചുമയ്ക്കുള്ള മരുന്നുകള്‍ നിരോധിച്ചു; കൈവശമുള്ളവര്‍ ഉപയോഗിക്കരുത്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കമ്പനികളുടെ മരുന്നുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മുഴുവന്‍ മരുന്നുകളും ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റെഡ്‌നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ചുമയ്ക്കുള്ള മരുന്നുമാണ് നിരോധിച്ചത്. ഈ മരുന്നുകളുടെ വില്‍പനയും വിതരണവും ഉപയോഗവും പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് മരവിപ്പിക്കാനുള്ള നടപടികള്‍ തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ എടുത്ത സാഹചര്യത്തിലാണ് കമ്പനിയുടെ എല്ലാ മരുന്നുകളുടേയും വിതരണമുള്‍പ്പെടെ സംസ്ഥാനത്ത് …
Read More »ശബരിമലയിലെ സ്വര്‍ണം പൂശിയ ശില്‍പ്പങ്ങള്‍ ചെമ്പായി മാറിയ സംഭവം; രേഖകള്‍ തിരുത്തിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണം പോയതുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. മുരാരി ബാബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന ദേവസ്വം ബോര്‍ഡിന്റെ യോഗത്തിലാണ് സുപ്രധാന തീരുമാനം. മുരാരി ബാബുവിന് പിഴവ് സംഭവിച്ചു എന്ന് വിലയിരുത്തിയാണ് നടപടി. നിലവില്‍ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷ്ണറാണ്. 2019ല്‍ ദ്വാരപാലക ശില്‍പത്തിലെ പാളി സ്വര്‍ണം ആയിരുന്നെങ്കിലും അത് ചെമ്പാക്കി മാറ്റിയുള്ള രേഖ ഇറക്കിയത് മുരാരി ബാബു അഡ്മിനിസ്‌ട്രേറ്റീവ് …
Read More »
Prathinidhi Online