slider

വയനാട് പുനരധിവാസത്തിന് 260.56 കോടി കേന്ദ്ര സഹായം

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാര്‍ 260.56 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ദേശീയ ദുരന്ത ലഘൂകരണ നിധിയില്‍ നിന്ന് സഹായം അനുവദിച്ചത്. 2221 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. വയനാടിലെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം ആദ്യമായി അനുവദിക്കുന്ന പ്രത്യേക സഹായമാണിത്. ഒമ്പത് സംസ്ഥാനങ്ങള്‍ക്കായി ആകെ 4645.60 കോടിയാണ് അനുവദിച്ചത്. 2022ല്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ അസമിന് 1270.788 കോടി …

Read More »

ഒക്ടോബറില്‍ യാത്രപോകാന്‍ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറുകള്‍

പാലക്കാട്: ഒക്ടോബറിലെ വിനോദയാത്രകള്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ ബഡ്ജറ്റ് ടൂറുകള്‍. പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട് ഡിപ്പോകളില്‍ നിന്ന് ഒക്ടോബര്‍ ഒന്നു മുതല്‍ 29 വരെയാണ് യാത്രകള്‍. പാലക്കാട് ഡിപ്പോയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് 1, 2, 3, 4, 5, 11, 12, 18, 19, 20, 26 ദിവസങ്ങളിലും മലക്കപ്പാറയിലേക്ക് 4, 19, 26 ദിവസങ്ങളിലും ഇല്ലിക്കല്‍കല്ലിലേക്ക് 2, 11, 20 ദിവസങ്ങളിലും സൈലന്റ് വാലിയിലേക്ക് 5, 18 ദിവസങ്ങളിലുമാണ് യാത്ര. രണ്ടുദിവസം …

Read More »

നീലഗിരിയില്‍ കാട്ടാന ആക്രമണം; എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു

ഗൂഡല്ലൂര്‍: തമിഴ്നാട് നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു. രാജേഷ് (52) ആണ് മരിച്ചത്. നെല്ലാകോട്ടയിലെ നെല്ലിമട്ടത്തായിരുന്നു സംഭവം. പന്തലൂരിനടുത്തുള്ള നെല്ലാകോട്ട റോക്ക് വുഡ് എസ്റ്റേറ്റിലെ തൊഴിലാളിയാണ് രാജേഷ്. രാജേഷും ഭാര്യ ഗംഗയും രാത്രി നെല്ലാകോട്ട ബസാറില്‍ നിന്ന് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുന്നതിനിടെ എസ്റ്റേറ്റ് ആശുപത്രിക്ക് സമീപമെത്തിയപ്പോള്‍ കാട്ടാന വരുന്നത് കണ്ട് ഡ്രൈവര്‍ ഓട്ടോറിക്ഷ നിര്‍ത്തി. ഈ സമയം, രാജേഷ് ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങിയോടി. പിന്തുടര്‍ന്നെത്തിയ ആന രാജേഷിനെ …

Read More »

ഇത് തമിഴ്ഗാഥ; ജനപ്രീതിയാര്‍ജ്ജിച്ച് ചെന്നൈ ആസ്ഥാനമായ ടെക് ടീമിന്റെ മെസേജിങ് ആപ്

നാലുകൊല്ലം മുന്‍പ് കുറച്ചു യുവാക്കളുടെ സ്വപ്‌നങ്ങളുടെ ചിറകിലേറി പിറവിയെടുത്തൊരു മെസേജിങ് ആപ്. ഈ നാലു വര്‍ഷക്കാലവും ടെക് ലോകത്ത് അത് പിടിച്ചുനിന്നു. വലിയ ആരവങ്ങളോ വാര്‍ത്തകളിലോ നിറയാതെ സൈലന്റായുള്ള ഒരു വളര്‍ച്ച. അതാണ് ചെന്നൈ ആസ്ഥാനമായ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് സോഹോയുടെ കീഴില്‍ 2021ല്‍ പുറത്തിറങ്ങിയ ‘അറട്ടൈ’ (Arattai). എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നല്ലേ? നാലുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അറട്ടൈക്ക് ഇത് സുവര്‍ണ കാലമാണ്. കഴിഞ്ഞ ദിവസങ്ങളിലായി ആപ്പിനുണ്ടായ ജനപ്രീതിയിലും …

Read More »

വനിത ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യയ്ക്ക് വിജയത്തുടക്കം

ഗുവാഹട്ടി: വനിത ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 59 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യയുടെ ജയം. മഴകാരണം 47 ഓവറായി മത്സരം കുറച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്ക 45.4 ഓവറില്‍ 211 റണ്‍സിന് പുറത്തായി. ദീപ്തി ശര്‍മ്മയാണ് (57) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മത്സരത്തില്‍ ദീപ്തി അര്‍ധ സെഞ്ച്വറി നേടുകയും മൂന്നു വിക്കറ്റെടുക്കുകയും ചെയ്തു. അമന്‍ജോത് …

Read More »

കൊടുന്തിരപ്പുള്ളി മഹാനവമി വിളക്കിന് തുടക്കമായി

പാലക്കാട്: കൊടുന്തിരപ്പുള്ളി ആദികേശവപുരം മഹാനവമി വിളക്കിന് ഭക്തിപൂര്‍വമായ തുടക്കം. പുലര്‍ച്ചെ നാലരയ്ക്ക് നിര്‍മാല്യ ദര്‍ശനവും നെയ് വിളക്കും നടന്നു. ശേഷം ആറരയ്ക്ക് സോപാന സംഗീതം, അയ്യപ്പന്‍ ക്ഷേത്രത്തില്‍ വിശേഷ കുംഭപൂജ, രുദ്രാഭിഷേകം, പുരുഷസൂക്ത ജപാഭിഷേകം, നവാഭിഷേകം എന്നിവയുണ്ട്. രാവിലെ ഏഴിന് ആദികേശവ പെരുമാളുടെ മുന്നില്‍ ആനയൂട്ട് ആരംഭിച്ചു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പ്രഭാത ശീവേലിക്ക് ശേഷം രാവിലെ പത്തരയ്ക്കാണ് എഴുന്നള്ളത്ത്. വൈകുന്നേരം ഗുരുവായൂര്‍ ഇന്ദ്രസേനന്‍ നയിക്കുന്ന 15 ഗജവീരന്മാര്‍ അണിനിരക്കുന്ന കുടമാറ്റം …

Read More »

രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍

കൊച്ചി: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്ന് 88.80 എന്ന നിലയിലെത്തി. ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച. കഴിഞ്ഞയാഴ്ച 88.7975 എന്ന താഴ്ന്ന നിലവാരത്തിലേക്ക് രൂപയുടെ മൂല്യം എത്തിയിരുന്നു. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രഖ്യാപനം നിക്ഷേകരെ സ്വാധീനിച്ചതായാണ് വിപണി റിപ്പോര്‍ട്ടുകള്‍.

Read More »

ശബരിമലയിലെ സ്വര്‍ണപാളികള്‍ ഒക്ടോബര്‍ 17ന് പുനസ്ഥാപിക്കും

ശബരിമല: ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഒക്ടോബര്‍ 17ന് പുനസ്ഥാപിക്കും. ഇതിനുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് പാളികള്‍ പുനഃസ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. അറ്റകുറ്റ പണികള്‍ക്ക് ശേഷം സന്നിധാനത്തെത്തിച്ച സ്വര്‍ണം പൂശിയ പാളികള്‍ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം ദ്വാരപാലക വിഗ്രഹത്തിന്റെ പീഠം സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്ന് …

Read More »

നിലംതൊടാതെ സ്വര്‍ണവില; പവന് 86760 രൂപ

പാലക്കാട്: സര്‍വ്വ റെക്കോര്‍ഡുകളേയും ഭേദിച്ച് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 130 രൂപ വര്‍ദ്ധിച്ച് പവന് 86,760 രൂപയിലേയ്ക്ക് ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 11,831 രൂപയും, 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 10,845 രൂപയും 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 8,873 രൂപയുമാണ്. ഇന്നത്തെ വെള്ളി വില ഗ്രാമിന് ?161 രൂപയും കിലോഗ്രാമിന് ?1,61,000 രൂപയുമാണ്. കഴിഞ്ഞ ദിവസമാണ് …

Read More »

ആലത്തൂരില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു

പാലക്കാട്: ആലത്തൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. കാട്ടുശ്ശേരി നരിയമ്പറമ്പ് കോരറക്കാട് സത്യഭാമയുടെയും മകന്‍ ഷിജുകുമാറിന്റേയും വീടാണ് രാത്രി 9:30 ഓടെയുണ്ടായ അപകടത്തില്‍ പൂര്‍ണ്ണമായും കത്തി നശിച്ചത്. സത്യഭാമയും മകന്‍ ഷിജുകുമാറും ബന്ധു വീട്ടില്‍ പോയതിനാല്‍ വലിയ അപകടം ഒഴിവായി. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒന്നരപ്പവന്‍ ആഭരണവും പണവും റേഷന്‍കാര്‍ഡും ഉള്‍പ്പെടെയുള്ളവയും ഉപകരണങ്ങളും വീടും പൂര്‍ണ്ണമായും കത്തി നശിച്ചു. ആലത്തൂര്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ആലത്തൂര്‍ പൊലീസ്, …

Read More »