slider

ദീപക്കിന്റെ ആത്മഹത്യയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍; യുവതിക്കായി പോലീസിന്റെ തിരച്ചില്‍

കോഴിക്കോട്: ലൈംഗിക അതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ കേസിലെ പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. വടകര സ്വദേശി ഷഇംജിത മുസ്തഫയെയാണ് പോലീസ് തിരയുന്നത്. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി മെഡിക്കല്‍ കോളജ് പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവിലാണെന്നാണ് സൂചന. അതേസമയം വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്. വിഷയത്തില്‍ ഉത്തരമേഖലാ ഡിഐജി നേരിട്ട് …

Read More »

നെന്മാറ – ഒലിപ്പാറ റോഡില്‍ ഗതാഗത നിയന്ത്രണം

പാലക്കാട്: നെന്മാറ – ഒലിപ്പാറ റോഡില്‍ കണിയമംഗലം മുതല്‍ തിരുവഴിയാട് സ്‌കൂള്‍ വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ നാളെ (ജനുവരി 20) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നെന്മാറ ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങള്‍ നെന്മാറ – നെല്ലിയാമ്പതി റോഡിലെ പേഴംപാറ ജങ്ഷനില്‍ നിന്നും തിരിഞ്ഞ് മരുതഞ്ചേരി വഴി പൂവക്കോട് ജങ്ഷനില്‍ എത്തി ഒലിപ്പാറയിലേക്കോ തിരുവഴിയാടിലേക്കോ പോകാവുന്നതാണ്. തിരിച്ചു പോകുന്നവരും ഇതേ പാത തന്നെ …

Read More »

ജോബ് ഡ്രൈവ് 23ന്

പാലക്കാട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 23 ന് രാവിലെ പത്തിന് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. മൂന്ന് പ്രമുഖ സ്വകാര്യ കമ്പനികള്‍ക്കായി ടെക്നീഷ്യന്‍, ടെലികോളര്‍, ഗ്രോത്ത് മാനേജര്‍, ഏജന്‍സി ലീഡര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ചാണ് ജോബ് ഡ്രൈവ്. എസ്എസ്എല്‍സി, പ്ലസ് ടു, ഏതെങ്കിലും വിഷയത്തില്‍ ബിരുദം, …

Read More »

കൊപ്പത്ത് ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു; യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ ദുരന്തമൊഴിവായി

പാലക്കാട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. ഇന്നലെ രാത്രി ഒന്‍പതരയോടെ കോഴിക്കോട് ബൈപാസ് റോഡില്‍ കൊപ്പം ജംങ്ഷനു സമീപമാണ് അപകടം. കൊപ്പത്ത് താമസിക്കുന്ന പാലക്കാട് സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷ്യന്‍ ഡോ.സഞ്ജീവ് കുമാറിന്റെ കാറാണ് കത്തിനശിച്ചത്. ഡോക്ടറും ഭാര്യയും വീട്ടിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. കൊപ്പം ജംഗ്ഷന്‍ സിഗ്നല്‍ എത്തുന്നതിന് മുന്‍പ് വാഹനത്തിന്റെ മുന്‍വശത്ത് നിന്ന് ചെറിയ തോതില്‍ തീ ഉയരുന്നത് ഇവര്‍ കണ്ടിരുന്നു. ഉടന്‍ വാഹനം റോഡരികില്‍ നിര്‍ത്തി ഡോക്ടറും …

Read More »

തോട്ടക്കരയില്‍ ദമ്പതികളെ വെട്ടിക്കൊന്നു; 4 വയസ്സുകാരന് ഗുരുതര പരിക്ക്

ഒറ്റപ്പാലം: തോട്ടക്കരയില്‍ ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. നാലകത്ത് വീട്ടില്‍ നസീര്‍ ഖാന്‍ (63), ഭാര്യ സുഹറ(60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകളായ സുല്‍ഫിയത്തിന്റെ നാലു വയസ്സുകാരനായ മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സുല്‍ഫിയത്തിന്റെ ഭര്‍ത്താവും പൊന്നാനി സ്വദേശിയുമായ റാഫിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ കുട്ടിയുമായി സുല്‍ഫത്ത് വീടിന് പുറത്തെത്തിയതോടെയാണ് സംഭവത്തെ കുറിച്ച് നാട്ടുകാര്‍ അറിയുന്നത്. അര്‍ദ്ധരാത്രിയോടെ വീട്ടിലെത്തിയ റാഫി കുടുംബത്തെ ആക്രമിച്ചെന്നാണ് പ്രാഥമിക വിവരം. പോലീസെത്തിയപ്പോള്‍ വീട്ടില്‍ നിന്നും …

Read More »

എസ്‌ഐആര്‍: കരട് പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടി

തിരുവനന്തപുരം: എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടിനല്‍കി. ജനുവരി 30 വരെയാണ് സമയം നീട്ടിയത്. നേരത്തേ ഈ മാസം 22നായിരുന്നു രേഖകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുകയും കോടതി സമയം നീട്ടി നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കരട് പട്ടികയില്‍ നിന്ന് പുറത്തായവരുടെ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകള്‍ പോലുള്ള പൊതു ഇടങ്ങളില്‍ ലഭ്യമാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. അര്‍ഹരായവര്‍ പുറത്താക്കപ്പെട്ടിട്ടുണ്ടോ …

Read More »

ജീവിച്ചിരിക്കുന്നയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പഞ്ചായത്ത്; അമ്പരന്ന് കുടുംബം

പത്തനംതിട്ട: ജീവിച്ചിരിക്കുന്നയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍. പ്രമാടം പഞ്ചായത്തിലെ സ്ഥിരതാമസക്കാരനായ ഗോപിനാഥന്‍ നായര്‍ക്കാണ് അസാധാരണമായ കത്ത് ലഭിച്ചത്. സാമൂഹിക സുരക്ഷ പെന്‍ഷന്‍ റദ്ദാക്കുന്നതിന്റെ ഭാഗമായി ഗോപിനാഥന്റെ മരണ സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡുമായി 3 ദിവസത്തിനുള്ളില്‍ പഞ്ചായത്തിലെത്താന്‍ നിര്‍ദേശിച്ചു കൊണ്ട് ഭാര്യയ്ക്കാണ് അധികൃതര്‍ കത്തയച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് കത്ത് ലഭിക്കുന്നത്. സംഭവം വിവാദമായതോടെ ഗോപിനാഥന്‍ നായര്‍ മരിച്ചതായി അറിയിച്ചതിന്റെ ഭാഗമായിട്ടാണ് കത്തയച്ചതെന്നാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള മറുപടി. എന്നാല്‍ …

Read More »

സ്വര്‍ണവില ഉയരത്തില്‍ തന്നെ; പവന് 1,05,440

കൊച്ചി: സ്വര്‍ണവില ഉയരങ്ങള്‍ ഭേദിച്ച് മുന്നോട്ട് തന്നെ. പവന് 1,05,440 രൂപയിലാണ് വില്‍പ്പന നടക്കുന്നത്. ഇന്നലെ ഒരു പവന് 280 രൂപ കൂടി 1,05,440 രൂപയില്‍ എത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 13,180 രൂപയാണ് ഇന്നലത്തെ വിപണി വില. ഇന്നും ഇതേ നിലതന്നെ തുടരുകയാണ്. 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 14,378 രൂപയും, 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 13,180 രൂപയും 18 കാരറ്റ് …

Read More »

റേഷന്‍കടകള്‍ കെ-സ്‌റ്റോറുകളാക്കുന്നു; വരുന്നത് ബാങ്കിങ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍

റേഷന്‍കടകള്‍ കെ-സ്‌റ്റോറുകളാക്കുന്നു; വരുന്നത് ബാങ്കിങ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ റേഷന്‍ കടകളിലെ സേവനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി പുത്തന്‍ സേവനങ്ങള്‍ അവതരിപ്പിക്കുന്നതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. വിവിധ സേവനങ്ങള്‍ ലഭ്യമാക്കിയും അടിസ്ഥാന സൗകര്യങ്ങളുള്ള എല്ലാ റേഷന്‍ കടകളെയും ഘട്ടം ഘട്ടമായി കെ-സ്റ്റോറുകളാക്കി കൂടുതല്‍ ജനസൗഹൃദ കേന്ദ്രങ്ങളാക്കുമെന്നുമാണ് മന്ത്രിയുടെ പ്രഖ്യാപനം. തിരുവനന്തപുരം താലൂക്കിലെ FPS 141ാം നമ്പര്‍ കെ-സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 2188 കെ-സ്റ്റോറുകള്‍ നിലവിലുണ്ട്. എംഎസ്എംഇ ഉല്‍പന്നങ്ങള്‍, …

Read More »

കിഴക്കഞ്ചേരിയിലെ മുനിയറകള്‍ സംരക്ഷിത സ്മാരകമാക്കാനുള്ള നടപടികള്‍ തുടങ്ങി

വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊന്നയ്ക്കലിലെ മുനിയറകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ തുടങ്ങി. പുരാവസ്തു വകുപ്പ് ഫീല്‍ഡ് അസിസ്റ്റന്റ് ബിന്നി കെ.ഈപ്പന്റെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുനിയറകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. കൊന്നയ്ക്കല്‍കടവ് ആനയടിയന്‍ പുതയിലാണ് ചരിത്രപ്രാധാന്യമുള്ള മുനിയറകളുള്ളത്. ഇവ സംരക്ഷിക്കേണ്ടതാണെന്നാണ് വിദഗ്ദ സമിതി റിപ്പോര്‍ട്ട് ചെയ്തത്. സ്മാരകങ്ങളുമായി ബന്ധപ്പെട്ട ഉപരിതല പരിശോധന നടത്തിയതിന് ശേഷമാകും ബാക്കിയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഇതിനായി എസ്‌കവേഷന്‍ അസിസ്റ്റന്റ് വിമല്‍കുമാര്‍, ഫീല്‍ഡ് അസിസ്റ്റന്റ് ബിന്നി.കെ …

Read More »