പാലക്കാട്: സർവകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില. ഒരു പവൻ സ്വര്‍ണത്തിന് 1,01,600 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 12,700 രൂപ നൽകണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വര്‍ണ വില മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് സ്വര്‍ണത്തിന് 40000 രൂപയായിരുന്നു വില. ഇത് 5 വര്‍ഷം കൊണ്ട് ഒരു ലക്ഷത്തിനപ്പുറം കടന്നിരിക്കുകയാണ്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ …
Read More »കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും വിലയിടിഞ്ഞു
പാലക്കാട്: വെളിച്ചെണ്ണ വില വീണ്ടും കുറഞ്ഞു. കൊപ്രയ്ക്ക് ക്വിന്റലിന് 100 രൂപയാണ് ഇന്ന് കാങ്കയം മാര്‍ക്കറ്റില്‍ കുറഞ്ഞത്. കൊച്ചിയില്‍ 200 രൂപയാണ് ഇടിഞ്ഞത്. കേരളത്തിലും തമിഴ്‌നാട്ടിലും വെളിച്ചെണ്ണ വില 300 രൂപ വീതം കുറഞ്ഞിട്ടുണ്ട്. അതേസമയം കുരുമുളക് വിലയില്‍ വര്‍ധനയാണുള്ളത്. ഡിമാന്‍ഡ് ദിനംപ്രതി ഉയര്‍ന്നതോടെയാണ് കുരുമുളക് വില വര്‍ധിക്കുന്നത്. ചില ഭാഗങ്ങളില്‍ കിലോയ്ക്ക് 225 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില ഇന്ന് രണ്ട് രൂപ …
Read More »പി.വി അന്‍വറും സി.കെ ജാനുവും യുഡിഎഫില്‍
കൊച്ചി: പി.വി അന്‍വറും സി.കെ ജാനുവും യുഡിഎഫിലേക്ക്. രണ്ടുപേരേയും അസോസിയേറ്റ് അംഗങ്ങളാക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. നിയമസഭ തിരഞ്ഞെടുപ്പില്‍ നേരത്തേ ഒരുങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. സീറ്റ് വിഭജനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാനാണ് മുന്നണി ഒരുങ്ങുന്നത്. പി.വി അന്‍വറിലൂടെ തൃണമൂല്‍ കോണ്‍ഗ്രസും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയും ഇനി യുഡിഎഫിന്റെ ഭാഗമാകും. വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോണ്‍ഗ്രസിനേയും യുഡിഎഫില്‍ ഉള്‍പ്പെടുത്തിയേക്കും. അതേസമയം വരും ദിവസങ്ങളില്‍ ഇടതുപക്ഷ സഹയാത്രികര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ …
Read More »പുതുശ്ശേരിയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിനു നേരെ ആക്രമണം;പിന്നില്‍ സംഘപരിവാര്‍ സംഘടനകളെന്ന് ആരോപണം
പാലക്കാട്: പുതുശ്ശേരി കുരുടിക്കാട് കുട്ടികളുടെ കരോള്‍ സംഘത്തിനു നേരെ സംഘം ചേര്‍ന്ന് ആക്രമണം. ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പത്തംഗ സംഘമാണ് പുതുശ്ശേരി കുരുടിക്കാട് ഭാഗത്ത് കരോളുമായി പോയത്. കുട്ടികളുടെ ബാന്റുകളും സംഘം തല്ലിത്തകര്‍ത്തു. പ്രദേശത്ത് കരോള്‍ സംഘം വരരുതെന്ന് ആക്രോശിച്ച് ഒരു കൂട്ടം ആളുകള്‍ തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് കുട്ടികള്‍ പറയുന്നു. കുട്ടികളുടെ ബാന്റുകളും സംഘം തകര്‍ത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 5 …
Read More »ഒറ്റപ്പാലത്ത് ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു
പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാര്‍ക്കോട് സ്വദേശി ശരണ്യ, 5 വയസ്സുകാരിയായ മകള്‍ ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധു മോഹന്‍ദാസിന് ഗുരുതരമായി പരിക്കേറ്റു. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറും ടിപ്പറുമാണ് അപകടത്തില്‍ പെട്ടത്. ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയും ഇരുവരുടേയും ദേഹത്തുകൂടെ കയറിയിറങ്ങിയതായും ദൃസാക്ഷികള്‍ പറഞ്ഞു. തിരുവില്വാമലയിലെ വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും കുഞ്ഞും. …
Read More »രാംനാരായണിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ ഭരണകൂടം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് കോണ്‍ഗ്രസ് വഹിക്കും
പാലക്കാട്: അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭയ്യ(31)യുടെ കുടുംബത്തിന് 10 ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ ഭരണകൂടം. രാംനാരായണിന്റെ കുടുംബവുമായി പാലക്കാട് ആര്‍ഡിഒ നടത്തിയ ചര്‍ച്ചയിലാണ് നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയത്. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കുടുംബത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്. കുടുംബത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം മൃതദേഹം ഏറ്റെടുക്കില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. ഈ ആവശ്യവും ജില്ലാ …
Read More »ആള്‍ക്കൂട്ട കൊലപാതകം: രാംനാരായണിന്റെ മൃതദേഹം ഏറ്റെടുക്കില്ല; 25 ലക്ഷം നഷ്ടപരിഹാരം വേണം- കുടുംബം
പാലക്കാട്: അട്ടപ്പള്ളത്തെ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ ഛത്തീസ്ഗഡ് സ്വദേശി രാം നാരായണന്റെ (31) മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. എസ്.സി, എസ്.ടി നിയമപ്രകാരം കേസെടുക്കണമെന്നും കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ലഭ്യമാകുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്നും അതുവരെ കേരളത്തില്‍ തുടരുമെന്നും കുടുംബം വ്യക്തമാക്കി. ഡിസംബര്‍ 18നാണ് രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് സംഘം ചേര്‍ന്ന് ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ ഇദ്ദേഹം ചോരതുപ്പി …
Read More »അട്ടപ്പള്ളത്തേത് ക്രൂരമായ കൊലപാതകം; ഉത്തരവാദികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം’: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: പാലക്കാട് അട്ടപ്പള്ളത്തെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ക്രൂരമായ കൊലപാതകമാണ് ഉണ്ടായിരിക്കുന്നതെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ കത്തില്‍. പ്രതിപക്ഷ നേതാവിന്റെ കത്തിന്റെ പൂര്‍ണരൂപം കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്നു നാം കരുതിയ ആള്‍ക്കൂട്ട കൊലപാതകം വീണ്ടും ഉണ്ടായിരിക്കുകയാണ്. അതും മധുവിന് ജീവന്‍ നഷ്ടമായ അട്ടപ്പാടിയില്‍ നിന്നും ഏറെ അകലെയല്ലാത്ത അട്ടപ്പള്ളത്ത്. മോഷ്ടാവെന്ന് ആരോപിച്ചാണ് അതിഥി തൊഴിലാളിയായ ഛത്തീസ്ഗഡ് ബിലാസ്പൂര്‍ സ്വദേശി രാം …
Read More »26മുതല്‍ ട്രെയിന്‍ ടിക്കറ്റുകളുടെ വിലകൂടും; ലക്ഷ്യം 600 കോടി അധിക വരുമാനം
പാലക്കാട്: ട്രെയിന്‍ ടിക്കറ്റുകളില്‍ റെയില്‍വേ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഈ മാസം 26 മുതല്‍ പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി ക്ലാസുകളില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ വീതം അധികമായി നല്‍കണം. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയാണ് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ 215 കിലോമീറ്ററില്‍ താഴെ യാത്ര ചെയ്യുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമല്ല. നോണ്‍ എസി കോച്ചില്‍ 500 കിലോമീറ്ററില്‍ താഴെ ദൂരം യാത്ര ചെയ്യുന്ന വ്യക്തിക്ക് …
Read More »ശ്രീനിവാസന് വിടനല്‍കി കേരളം; മുഷ്ടി ചുരുട്ടി അന്ത്യാഭിവാദ്യം നല്‍കി മകന്‍ ധ്യാന്‍
കൊച്ചി: മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ ശ്രീനിവാസന് നാട് വിടനല്‍കി. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലായിരുന്നു ചടങ്ങുകള്‍. മകന്‍ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്. എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം ഉണ്ടാകട്ടെ എന്നെഴുതിയ പേപ്പറും പേനയും ഭൗതികദേഹത്തില്‍ വച്ചാണ് ചിതയ്ക്ക് തീകൊളുത്തിയത്. അദ്ദേഹത്തിന്റ പ്രിയ സുഹൃത്തും സംവിധായകനുമായ സത്യന്‍ അന്തിക്കാടാണ് ഒരുവരി മാത്രം കുറിച്ച കുറിപ്പ് ശ്രീനിയുടെ ഭൗതിക …
Read More »
Prathinidhi Online