കോട്ടയം: 30 മത് സംസ്ഥാന സീനിയർ സോഫ്റ്റ്‌ബോള്‍ ചാമ്ബ്യൻഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ പാലക്കാട് ചാമ്പ്യന്മാർ. തൊടുപുഴ ന്യൂമാൻ കോളജ് ഗ്രൗണ്ടില്‍ വച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ തിരുവനന്തപുരത്തെ പരാജയപ്പെടുത്തിയാണ് പാലക്കാട് ജേതാക്കളായത്. തൃശ്ശൂരിനെ പരാജയപ്പെടുത്തി കോഴിക്കോട് മൂന്നാം സ്ഥാനം നേടി. വിജയികള്‍ക്ക് കോതമംഗലം രൂപതാ ജനറല്‍ ഫാ.പയ്സ് മേലേക്കണ്ടത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന സോഫ്റ്റ്‌ബോള്‍ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വിപിൻ ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ , ജില്ലാ സ്‌പോട്സ് …
Read More »സഞ്ജു ചെന്നൈ കിംഗ്‌സിലേക്ക്; ജഡേജ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചേക്കും
ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സ് മുന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വരുന്ന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാകും. ചെന്നൈയുമായിട്ടുള്ള ട്രേഡിന് സഞ്ജു സമ്മതം മൂളുകയും ധാരണാ പത്രത്തില്‍ ഒപ്പിടുകയും ചെയ്തിരുന്നു. താരത്തിന്റെ ക്ലബ് മാറ്റവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഉടനെ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയേയും സാം കറനേയും ചെന്നൈ റോയല്‍സിന് വിട്ടുകൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന ഐപിഎല്ലില്‍ ജഡേജയാകും റോയല്‍സിനെ നയിക്കുക എന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. …
Read More »ലോകകപ്പിലെ കന്നിക്കിരീടത്തില്‍ മുത്തമിട്ട് ടീം ഇന്ത്യ: ചരിത്രം രചിച്ച് ഹര്‍മന്‍പ്രീതും സംഘവും
മുംബൈ: ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമായി. ഐസിസി വനിത ലോകകപ്പ് ക്രിക്കറ്റില്‍ കന്നിക്കിരീടത്തില്‍ മുത്തമിട്ട് ടീം ഇന്ത്യ. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നീലക്കടലിനെ സാക്ഷിയാക്കിയാണ് ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ കപ്പുയര്‍ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 299 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് (101) മുന്നില്‍ നിന്ന് പൊരുതിയെങ്കിലും പ്രതീക്ഷിച്ച പിന്തുണ നല്‍കാന്‍ ടീമംഗങ്ങള്‍ക്കായില്ല. അതേസമയം രണ്ട് …
Read More »ഹോക്കി ഇതിഹാസം മാനുവല്‍ ഫ്രെഡറിക് വിടവാങ്ങി; കേരളത്തില്‍ നിന്നും ഒളിമ്പിക് മെഡല്‍ നേടിയ ആദ്യതാരം
ബെംഗളൂരു: ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസ താരവും ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ആദ്യ മലയാളി താരവുമായ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 8:10ന് ബംഗളുരുവിലായിരുന്നു അന്ത്യം. 1972ലെ മ്യൂണിക് ഒളിംപിക്‌സില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പിച്ച് വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു ഫ്രെഡറിക്. എട്ട് ഗോളുകള്‍ മാത്രമാണ് ഫ്രെഡറിക് ഒളിംപിക്‌സില്‍ വഴങ്ങിയത്. 1971ല്‍ ഇന്ത്യന്‍ ടീമിലെത്തിയ അദ്ദേഹം 7 വര്‍ഷത്തോളം ദേശീയ ടീമിലെ അംഗമായിരുന്നു. ഇന്ത്യന്‍ ഹോക്കിയിലെ ടൈഗര്‍ …
Read More »സംസ്ഥാന സ്‌കൂള്‍ കായികമേള: ഓവറോള്‍ കിരീടം തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സില്‍ പാലക്കാടിനെ തോല്‍പിച്ച് മലപ്പുറം ചാമ്പ്യന്മാര്‍
തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജില്ലയ്ക്ക് ഓവറോള്‍ കിരീടം. ഒന്നാമതെത്തുന്ന ജില്ലയ്ക്കുള്ള മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ജില്ലയ്ക്ക് സമ്മാനിച്ചു. 1825 പോയിന്റാണ് തിരുവനന്തപുരത്തിന്. സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടുന്ന നിര്‍ധനരായ കായിക പ്രതിഭകള്‍ക്ക് 50 വീടുകള്‍ വെച്ചു നല്‍കാനുള്ള പൊതുവിദ്യഭ്യാസ വകുപ്പിന്റെ തീരുമാനത്തെ ഗവര്‍ണര്‍ ചടങ്ങില്‍ അനുമോദിച്ചു. 892 പോയിന്റ് നേടിയ തൃശൂര്‍ രണഅടാമതും 859 പോയിന്റോടെ കണ്ണൂര്‍ മൂന്നാമതുമെത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാടിനെ …
Read More »സംസ്ഥാന സ്‌കൂള്‍ കായികമേള: ഓവറോള്‍ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം; അത്‌ലറ്റിക്‌സില്‍ പാലക്കാട് ഒന്നാമത്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല. 1491 പോയിന്റുമായി മെഡല്‍ പട്ടികയില്‍ ബഹുദൂരം മുന്നിലാണ് തിരുവനന്തപുരം. രണ്ടാംസ്ഥാനത്തുള്ള തൃശൂരിന് 721 പോയിന്റും മൂന്നാം സ്ഥാനത്തുള്ള പാലക്കാടിന് 623 പോയിന്റുമാണുള്ളത്. അത്‌ലറ്റിക്‌സിലെ മികവാണ് പാലക്കാടിനെ മൂന്നാം സ്ഥാനത്തെത്തിച്ചത്. ഗെയിംസിലും അത്‌ലറ്റിക്‌സിലും മിന്നുന്ന പ്രകടനം കാഴ്ച വച്ചതോടെയാണ് തിരുവനന്തപുരം മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ പാലക്കാടും മലപ്പുറവും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 16 സ്വര്‍ണമടക്കം 134 പോയിന്റാണ് …
Read More »ഫിഫ അനുമതി ലഭിച്ചില്ല;മെസ്സിയും സംഘവും ഈ വര്‍ഷം കേരളത്തിലേക്കില്ല
പാലക്കാട്: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ നിരാശയിലാഴ്ത്തി മെസിപ്പട നവംബറില്‍ കേരളത്തിലേക്ക് എത്തില്ലെന്ന് സ്‌പോണ്‍സര്‍ സ്ഥിരീകരിച്ചു. മത്സരം നടത്താന്‍ ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്‌പോണ്‍സര്‍മാരിലൊരാളായ ആന്റോ അഗസ്റ്റിന്‍ സമൂഹ മാധ്യമത്തിലൂടെയാണ് വ്യക്തമാക്കിയത്. നവംബര്‍ 17ന് അര്‍ജന്റീന ടീം കൊച്ചിയില്‍ കളിക്കും എന്നായിരുന്നു സര്‍ക്കാരും സ്‌പോണ്‍സറും നേരത്തേ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കേരളം മത്സരത്തിന് സജ്ജമല്ലെന്നാണ് എഎഫ്എ (അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍) ഭാരവാഹികളെ ഉദ്ധരിച്ച് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരം നടക്കുന്ന കൊച്ചി …
Read More »പാലക്കാട് റവന്യൂജില്ലാ ഖൊഖൊ മത്സരത്തിന് സമാപനമായി; ചിറ്റൂര്‍ ഉപജില്ലയ്ക്ക് തിളക്കമാര്‍ന്ന വിജയം
പാലക്കാട്: പാലക്കാട് റവന്യൂ ജില്ലാ ഖൊഖൊ മത്സരത്തിന് സമാപനമായി. എലപ്പുള്ളി ജി.എ.പി.എച്ച്.എസ്.എസില്‍ ശനിയാഴ്ചയായിരുന്നു മത്സരങ്ങള്‍. സീനിയര്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിഭാഗത്തിലും സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും ചിറ്റൂര്‍ ഉപജില്ല ടീമിനാണ് ഒന്നാംസ്ഥാനം. സബ്ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടേയും ജൂനിയര്‍ വിഭാഗത്തില്‍ പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും മത്സരത്തിലും ചിറ്റൂര്‍ ഉപജില്ല രണ്ടാം സ്ഥാനത്തെത്തി.
Read More »ചാമ്പ്യന്‍സ് ബോട്ട് ലീഗ്; അഴിക്കോടന്‍ അച്ചാംതുരുത്തി ജേതാക്കള്‍
കണ്ണൂര്‍: ഐപിഎല്‍ മാതൃകയില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ (സിബിഎല്‍) അഴിക്കോടന്‍ അച്ചാംതുരുത്തി ബോട്ട് ക്ലബ്ബ് ജേതാക്കളായി. ധര്‍മ്മടം അഞ്ചരക്കണ്ടി പുഴയില്‍ നടന്ന മത്സരത്തില്‍ 15 ചുരുളന്‍ വള്ളങ്ങളാണ് അണിനിരന്നത്. സിബിഎലിന്റെ അഞ്ചാം പതിപ്പിലെ മലബാര്‍ മേഖലാ മത്സരമാണ് നടന്നത്. ടൂറിസം വകുപ്പ് മന്ത്രി എ.മുഹമ്മദ് റിയാസാണ് മത്സരം ഫ്‌ളാഗ് ഓഫ് ചെയ്തത്. അഴീക്കോടന്‍ അച്ചാംതുരുത്ത് 1:54.221 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്തെത്തിയ വയലക്കര …
Read More »14വർഷം മുൻപുള്ള നല്ല ഓർമകളുണ്ട്, ആരാധകരെ കാണാൻ കാത്തിരിക്കുന്നു; വരവ് സ്ഥിരീകരിച്ച് മെസി
14വർഷം മുൻപുള്ള നല്ല ഓർമകൾ പറഞ്ഞ് ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ച് അർജന്റീനിയൻ താരം ലയണൽ മെസി. GOAT ടൂർ ഓഫ് ഇന്ത്യ പരിപാടിയുടെ ഭാഗമായി ഡിസംബർ 13നാണ് മെസി ഇന്ത്യയിൽ എത്തുക. ഇന്ത്യയെയും ആരാധകരെയും പുകഴ്ത്താനും മെസി മറന്നില്ല. 14 വർഷം മുമ്പ് ഇന്ത്യയിൽ എത്തിയപ്പോൾ ലഭിച്ചത് നല്ല ഓർമ്മകളാണ്. മികച്ച ആരാധകരാണ് അവിടെയുള്ളത്. ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി നഗരങ്ങളിലെ …
Read More »
Prathinidhi Online