തൃശൂര്‍: കേരള പോലീസ് അക്കാദമി ക്യാമ്പസില്‍ മോഷണം. 30 വര്‍ഷം പഴക്കമുള്ള രണ്ട് ചന്ദന മരങ്ങളുടെ ഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഡിസംബര്‍ 25നും ജനുവരി 3നും ഇടയിലാണ് മോഷണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്കാദമി എസ്‌റ്റേറ്റ് ഓഫീസറുടെ പരാതിയില്‍ വിയ്യൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ സംവിധാനമുള്ള പോലീസ് അക്കാദമിയില്‍ നിന്ന് ചന്ദന മരങ്ങള്‍ മോഷ്ടിക്കപ്പെട്ടത് എന്നത് ഏറെ അമ്പരപ്പിക്കുന്നതാണ്. പോലീസിന് ഏറെ നാണക്കേടുണ്ടാക്കുന്ന സംഭവമാണിത്.
Read More »കെഎസ്ആര്‍ടിസിക്ക് ചരിത്ര നേട്ടം; ഒറ്റ ദിവസംകൊണ്ട് നേടിയത് 13.02 കോടി
പാലക്കാട്: പ്രതിദിന വരുമാനത്തില്‍ ചരിത്രം സൃഷ്ടിച്ച് കെഎസ്ആര്‍ടിസി. ഒറ്റദിവസം കൊണ്ട് 13.02 കോടിയെന്ന സുവര്‍ണ്ണ നേട്ടം തിങ്കളാഴ്ച കോര്‍പറേഷന്‍ നേടിയെടുത്തു. ടിക്കറ്റ് ഇനത്തില്‍ 12.18 കോടിയും ടിക്കറ്റിതര വരുമാനമായി 83.49 ലക്ഷം രൂപയുമാണ് തിങ്കളാഴ്ച ലഭിച്ചത്. കഴിഞ്ഞ സെപ്തംബര്‍ 8ന് 10.19 കോടിയായിരുന്നു കളക്ഷന്‍. കെ.ബി ഗണേഷ് കുമാര്‍ മന്ത്രിയായ ശേഷം കെഎസ്ആര്‍ടിസി മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. ജീവനക്കാരുടെ സഹകരണവും പുതിയ പരിഷ്‌കരണങ്ങളും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായി. നിലവില്‍ …
Read More »സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; വെള്ളിയാഴ്ചയോടെ മഴ എത്തിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായും തുടര്‍ന്ന് ശക്തി കൂടിയ ന്യൂനമര്‍ദ്ദമായും മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴം അല്ലെങ്കില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം ശ്രീലങ്ക ഭാഗത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വ്യാഴം/വെള്ളി ദിവസങ്ങളില്‍ തമിഴ്‌നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. തെക്കന്‍ തമിഴ്‌നാട് മേഖലയില്‍ കൂടുതല്‍ മഴ സാധ്യതയുണ്ട്. വെള്ളിയാഴ്ച …
Read More »മലമ്പുഴ ജലസേചന കനാലുകള്‍ നവീകരിക്കുന്നു; 200 കോടിയുടെ പദ്ധതിക്ക് അനുമതി
പാലക്കാട്: മലമ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകള്‍ നവീകരിക്കാന്‍ 200 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായി. കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കേരപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കനാലുകള്‍ നവീകരിക്കുക. ടെന്‍ഡര്‍ നടപടികള്‍ കൂടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവൃത്തികളുള്‍പ്പെടെയുള്ളവ ആരംഭിക്കും. ടൂറിസ്റ്റുകളുടേയും റീല്‍സ് എടുക്കുന്നവരുടേയുമെല്ലാം ഇഷ്ട ലൊക്കേഷനായ പഴയ ബ്രിട്ടീഷ് പാലം ബലപ്പെടുത്തുന്ന നടപടികളും പദ്ധതിയുടെ ഭാഗമായി നടക്കും. ജലസേചന വിഭാഗത്തിനാണ് പദ്ധതിയുടെ നിര്‍മ്മാണച്ചുമതല. മലമ്പുഴ ഡാമില്‍ നിന്ന് ഇടതു, വലതുകര …
Read More »
Prathinidhi Online