പാലക്കാട്: വാവുമലയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന വാവുമല ഇക്കോ ടൂറിസം പദ്ധതിക്ക് റവന്യൂ വകുപ്പിന്റെ അനുമതിയായി. പദ്ധതിക്കാവശ്യമായ ഭൂമി ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നതോടെ പദ്ധതിയുടെ പ്രധാന ഘട്ടം കഴിയും. പ്രകൃതി സംരക്ഷണത്തോടൊപ്പം വികസനവും ലക്ഷ്യമിടുന്നതാണ് പദ്ധതി. ദേശീയപാത പന്നിയങ്കരയില്‍ നിന്ന് വാവുമലയിലേക്ക് 46 ലക്ഷം രൂപ ചിലവഴിച്ചുള്ള റോഡ് നിര്‍മ്മാണവും ഉടനാരംഭിക്കും. സമീപത്തെ തോട്ടം തൊഴിലാളികള്‍ പദ്ധതിക്കായി സൗജന്യമായി ഭൂമി കൈമാറിയിട്ടുണ്ട്. 12 ഭൂവുടമകളില്‍ നിന്നായി 335 മീറ്റര്‍ …
Read More »വിമാനങ്ങളില്‍ ഇനി മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനാവില്ല; പവര്‍ബാങ്ക് ഉപയോഗത്തിനും വിലക്ക്
ന്യൂഡല്‍ഹി: വിമാനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതും പവര്‍ബാങ്ക് ഉപയോഗിക്കുന്നതും നിരോധിച്ച് ഡിജിസിഎ. പവര്‍ബാങ്കില്‍ നിന്ന് തീപടര്‍ന്നുള്ള അപകടങ്ങളെ തുടര്‍ന്നാണ് നിര്‍ണായക നീക്കം. ഇന്‍ഡിഗോ വിമാനത്തില്‍ അടുത്തിടെ പവര്‍ ബാങ്കില്‍ നിന്ന് തീപടര്‍ന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായാണ് പുതിയ ഉത്തരവിറക്കിയത്. വിമാന യാത്രയ്ക്കിടെ ഫോണുകളും മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ചാര്‍ജ് ചെയ്യരുതെന്നും ഉത്തരവിലുണ്ട്. സീറ്റിന് സമീപമുള്ള പവര്‍ ഔട്ട്‌ലെറ്റ് വഴി ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. …
Read More »26മുതല്‍ ട്രെയിന്‍ ടിക്കറ്റുകളുടെ വിലകൂടും; ലക്ഷ്യം 600 കോടി അധിക വരുമാനം
പാലക്കാട്: ട്രെയിന്‍ ടിക്കറ്റുകളില്‍ റെയില്‍വേ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഈ മാസം 26 മുതല്‍ പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി ക്ലാസുകളില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ വീതം അധികമായി നല്‍കണം. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയാണ് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ 215 കിലോമീറ്ററില്‍ താഴെ യാത്ര ചെയ്യുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമല്ല. നോണ്‍ എസി കോച്ചില്‍ 500 കിലോമീറ്ററില്‍ താഴെ ദൂരം യാത്ര ചെയ്യുന്ന വ്യക്തിക്ക് …
Read More »ട്രെയിനുകളില്‍ ഇനി യാത്രചെയ്യുമ്പോള്‍ ലഗേജുകള്‍ രജിസ്റ്റര്‍ ചെയ്യണം; ഭാരപരിധി കഴിഞ്ഞാല്‍ പിഴ
പാലക്കാട്: ട്രെയിനുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ലഗേജുകള്‍ കയറ്റി യാത്ര ചെയ്താല്‍ ഇനി മുതല്‍ അധികതുക നല്‍കേണ്ടി വരും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് പുതിയ പരിഷ്‌കരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇനിമുതല്‍ യാത്ര ചെയ്യുന്നതിന് മുന്‍പ് ലഗേജുകളും രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത ലഗേജുകളുണ്ടെങ്കില്‍ അതിന് പിഴ നല്‍കേണ്ടി വരും. എസി ഫസ്റ്റ് ക്ലാസില്‍ 70 കിലോയും സ്ലീപ്പര്‍ ക്ലാസില്‍ …
Read More »വരുന്നു എസി ലോക്കല്‍ ട്രെയിനുകള്‍; 238 ട്രെയിനുകള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി
മുംബൈ: അടിമുടി മാറ്റത്തിനൊരുങ്ങി റെയില്‍വേ. ലോക്കല്‍ ട്രെയിനുകളെ നവീകരിക്കുന്നതിന്റെ ഭാഗമായി പുതുതായി 238 എ.സി ട്രെയിനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. നിരക്ക് വര്‍ദ്ധനവില്ലാതെ ട്രെയിനുകള്‍ ഓടിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതിനായുള്ള കരാര്‍ നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി 19,293 കോടി രൂപയാണ് മുംബൈ അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് 3 പദ്ധതി പ്രകാരം സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കരാര്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ മധ്യ-പശ്ചിമ റെയില്‍വേകളില്‍ ഓരോ വീതം എസി ട്രെയിനുകള്‍ …
Read More »കെഎസ്ആര്‍ടിസിയില്‍ പാലക്കാട് നിന്ന് അങ്കമാലിക്കൊരു നോണ്‍സ്‌റ്റോപ്പ് യാത്ര; കൂട്ടിന് സൗജന്യ വൈഫൈ, എസി, ടിവി, പാട്ട്…
പാലക്കാട്: പാലക്കാട് നിന്നും അങ്കമാലിക്കൊരു നോണ്‍സ്‌റ്റോപ്പ് യാത്രയായാലോ? അതും കൂട്ടിന് പാട്ടും ടിവിയും എസിയും മ്യൂസിക്കുമെല്ലാമായി? ഇത്തരത്തില്‍ അത്യാധുനിക സൗകര്യമുള്ള എസി സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ നിരത്തിലിറക്കിയിരിക്കയാണ് കെഎസ്ആര്‍ടിസി. പാലക്കാട് ഡിപ്പോയ്ക്കായി 3 ബസ്സുകളും അനുവദിച്ചിട്ടുണ്ട്. രണ്ടു ബസുകള്‍ എറണാകുളത്തേക്കും ഒരെണ്ണം കോഴിക്കോടേക്കും. പാലക്കാട് – എറണാകുളം ബസ് പാലക്കാട് വിട്ടാല്‍ പിന്നെ അങ്കമാലിയില്‍ മാത്രമേ സ്റ്റോപ്പുള്ളൂ. രണ്ടു ബസുകളും ബൈപ്പാസ് റൈഡാണ് നടത്തുന്നത്. സ്റ്റോപ്പുകളുടെ എണ്ണം കുറയുമെന്നതിനാല്‍ കാലതാമസമില്ലാതെ …
Read More »ഷൊര്‍ണൂര്‍-നിലമ്പൂര്‍ മെമുവിന് ഇനി തുവ്വൂരിലും സ്റ്റോപ്പ്
തുവ്വൂര്‍: ഷൊര്‍ണൂര്‍-നിലമ്പൂര്‍ മെമുവിന് തുവ്വൂരിലും സ്റ്റോപ്പ് അനുവദിച്ചു. സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നീളം കൂട്ടി നവീകരിച്ചതോടെയാണ് സ്റ്റോപ്പ് അനുവദിച്ചത്. പ്ലാറ്റ്‌ഫോമിന് നീളം കുറവായതിനാല്‍ അപകട സാധ്യത ചൂണ്ടിക്കാട്ടി നേരത്തേ ഇവിടെ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. 4 മാസംകൊണ്ട് പ്ലാറ്റ് ഫോം നവീകരിച്ചതോടെയാണ് സ്‌റ്റോപ്പ് യാഥാര്‍ത്ഥ്യമാകുന്നത്. തുവ്വൂരില്‍ മെമുവിന് സ്റ്റോപ്പ നല്‍കാത്തതില്‍ യാത്രക്കാരുടെ അടുത്ത് നിന്ന് പ്രതിഷേധമുണ്ടായിരുന്നു. പ്രദേശത്തെ മലയോര മേഖലയിലുള്ളവര്‍ തുവ്വൂരിനെയാണ് പ്രധാനമായും യാത്രകള്‍ക്കായി ആശ്രയിക്കുന്നത്. നാട്ടുകാരുടേയും പഞ്ചായത്തിന്റേയും എംഎല്‍എയുടേയും നിരന്തര ശ്രമഫലമായാണ് …
Read More »വയനാട് തുരങ്കപാത: നിര്‍മാണം തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി; പാതയുടെ ചരിത്രവഴികള്‍ ഇങ്ങനെ
കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ വയനാട് തുരങ്കപാത നിര്‍മാണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. പദ്ധതി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് കോടതിയെ സമീപിച്ചത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. തുരങ്ക പാത നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എല്ലാ അനുമതികളും പൂര്‍ത്തിയാക്കിയാണ് നിര്‍മ്മാണം തുടങ്ങിയതെന്നും കോടതി നിരീക്ഷിച്ചു. 2025 ആഗസ്റ്റിലാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. …
Read More »ലോകത്തെ ആദ്യ ഡ്രൈവ് ത്രൂ മാളുമായി ദുബായ്; കാറില്‍ യാത്ര ചെയ്യാം; പര്‍ച്ചേസ് ചെയ്യാം
ദുബായ് എന്നും അത്ഭുതങ്ങളുടെ കലവറയാണ്. ലോകത്തെ ഏറ്റവും വലിയ കെട്ടിടം മുതല്‍ മരുഭൂമിയില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുകയാണ് ദുബായ്. ഇപ്പോഴിതാ ലോകത്തെ ആദ്യത്തെ ഡ്രൈവ് ത്രൂ മാളുമായി സഞ്ചാരികളേയും ലോകത്തേയും അത്ഭുതപ്പെടുത്തുകയാണ് ദുബായ്. ദുബായ് സ്‌ക്വയര്‍ മാള്‍ എന്ന് പേരിട്ട മാള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.6 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഒരു വലിയ പദ്ധതിയാണിത്. കാറിലിരുന്ന് കൊണ്ട് തന്നെ മാള്‍ ചുറ്റിക്കാണാം. പര്‍ച്ചേസ് നടത്താം എന്നതാണ് …
Read More »കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്: ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുന്നത് തുടരുന്നു
ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാന സര്‍വീസുകള്‍ വ്യാപകമായി തടസ്സപ്പെട്ടതോടെ കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്. ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ രാജ്യത്തെ വ്യോമഗതാഗത മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച മുടങ്ങിയത് 250ലേറെ സര്‍വ്വീസുകളാണ്. ശനിയാഴ്ചയും നിരവധി സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. നിരവധി യാത്രക്കാരാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ മറ്റ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി. മുംബൈ-ഡല്‍ഹി റൂട്ടില്‍ വെള്ളിയാഴ്ച 51,000 രൂപയ്ക്ക് …
Read More »
Prathinidhi Online