Travel

ട്രെയിനുകളില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ 3 വര്‍ഷം തടവ്

പാലക്കാട്: തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ദക്ഷിണ റയില്‍വേ. 1000 രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ശിക്ഷ ലഭിക്കുന്ന കുറ്റമാണിതെന്ന് റെയില്‍വേയുടെ മുന്നറിയിപ്പിലുണ്ട്. ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്യുന്നു എന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനിലും കര്‍പ്പൂരം കത്തിച്ചുള്ള പൂജകള്‍ വിലക്കുന്നത്. തീ പിടിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ ട്രെയിനില്‍ …

Read More »

ഹിറ്റായി കെഎസ്ആര്‍ടിസിയുടെ മൂന്നാര്‍ ഡബിള്‍ ഡെക്കര്‍ സവാരി; 9 മാസം കൊണ്ട് വരുമാനം ഒരുകോടി കവിഞ്ഞു

മൂന്നാര്‍: തൊഴിലാളികള്‍ക്ക് ശമ്പളവും പെന്‍ഷനും പോലും നല്‍കാനാവാതെ കിതച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസിയെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു കുറച്ചു നാള്‍ മുന്‍പുവരെ മാധ്യമങ്ങളില്‍. എന്നാലിപ്പോള്‍ അത്തരത്തിലുള്ള വാര്‍ത്തകളല്ല കെഎസ്ആര്‍ടിസിയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്. ഏറ്റവും ഒടുവിലായി മൂന്നാറില്‍ നിന്നും വരുന്ന ശുഭവാര്‍ത്തകള്‍ കെഎസ്ആര്‍ടിസിയുടെ ഭാവിയുടെ ശുഭപ്രതീക്ഷകളാണ് നല്‍കുന്നത്. സഞ്ചാരികള്‍ ഏറെയുള്ള മൂന്നാര്‍ റൂട്ടില്‍ 9 മാസങ്ങള്‍ക്കു മുന്‍പാണ് ഡബിള്‍ ഡെക്കര്‍ ബസ്സിറക്കി ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ പരീക്ഷണ ഓട്ടം നടത്തിയത്. മൂന്നാറിന്റെ പ്രകൃതി ഭംഗിയും …

Read More »

ക്ഷേത്രങ്ങൾ കണ്ടു കണ്ടൊരു യാത്ര;  “ടെമ്പിൾ കണക്ട്” പാക്കേജുമായി കെഎസ്ആർടിസി; ശബരിമലയും 72 ക്ഷേത്രങ്ങളും സന്ദർശിക്കാം

ക്ഷേത്രങ്ങൾ കണ്ടു കണ്ടൊരു യാത്രയായാലോ? അതും ശബരിമലയും കുളത്തൂപ്പുഴയും ആര്യങ്കാവ് ക്ഷേത്രവുമെല്ലാം ഒരൊറ്റ പാക്കേജിൽ കിട്ടിയാലോ? അത്തരമൊരു പാക്കേജുമായി മുന്നോട്ട് വന്നിരിക്കയാണ് കെ എസ് ആർ ടി സി. “ടെമ്പിൾ കണക്ട്” എന്ന് പേരിട്ടിരിക്കുന്ന പാക്കേജിൽ ഗ്രൂപ്പുകളായും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡുമായി ചേര്‍ന്നാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ (ബിടിസി) പാക്കേജ് തയ്യാറാക്കുന്നത്. 72 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര.  ശബരിമല തീര്‍ഥാടനത്തിനു പോകുന്നവര്‍ക്ക് വഴിയിലുള്ള പ്രധാന ക്ഷേത്രങ്ങളില്‍ …

Read More »

‘ഓടുന്ന വാഹനത്തില്‍ ഡ്രൈവറുടെ അടുത്തിരുന്ന് വീഡിയോ ചിത്രീകരിക്കണ്ട’ വിലക്കുമായി ഹൈക്കോടതി

കൊച്ചി: ഓടുന്ന വാഹനങ്ങളില്‍ ഡ്രൈവറുടെ അടുത്തിരുന്ന് റീലുകളും മറ്റും ചിത്രീകരിക്കുന്നതിന് വിലക്കുമായി ഹൈക്കോടതി. ബസുകളുടേയും ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ഡ്രൈവര്‍ കമ്പാര്‍ട്ടുമെന്റില്‍ വെച്ച് വ്‌ലോഗുകള്‍ ചെയ്യുന്നത് തടയണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറോടും സംസ്ഥാന പോലീസ് മേധാവിയോടുമാണ് കോടതി ആവശ്യപ്പെട്ടത്. വ്‌ലോഗര്‍മാര്‍ ഇത്തരത്തില്‍ വീഡിയോ എടുക്കുന്നത് ഡ്രൈവര്‍മാരുടെ ശ്രദ്ധ മാറുന്നതിനും റോഡപകടങ്ങള്‍ക്കും കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. വാഹന ഉടമകളോ വ്‌ലോഗര്‍മാരോ നേരത്തേ ഇത്തരത്തില്‍ യൂട്യൂബിലും മറ്റു പ്ലാറ്റ്‌ഫോമുകളിലും അപ്ലോഡ് ചെയ്ത വീഡിയോകള്‍ …

Read More »

പാലക്കാട്-ഗൂഡല്ലൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങി

പാലക്കാട്: പാലക്കാട്- ഗൂഡല്ലൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ സര്‍വ്വീസിന് തുടക്കമായി. യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ആദ്യ സര്‍വ്വീസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ചൊവ്വാഴ്ച നിര്‍വ്വഹിച്ചു. മണ്ണാര്‍ക്കാട്-വഴിക്കടവ്-നിലമ്പൂര്‍ വഴിയാണ് സര്‍വ്വീസ്. ദിവസവും രാവിലെ 7.45ന് പാലക്കാട് ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് 12.20ന് ഗൂഡല്ലൂരിലെത്തും. ഉച്ചയ്ക്ക് 1.30ന് ഗൂഡല്ലൂരില്‍ നിന്നും പുറപ്പെട്ട് വൈകീട്ട് 6.05ന് പാലക്കാട് തിരിച്ചെത്തുന്ന രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ നിരന്തര …

Read More »

വാല്‍പാറ സന്ദര്‍ശിക്കാന്‍ ഇനി പാസ് നിര്‍ബന്ധം; ഓണ്‍ലൈനായും നേരിട്ടും പാസ് ലഭിക്കും

പാലക്കാട്: സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ വാല്‍പാറയില്‍ പ്രവേശിക്കാന്‍ ഇനി മുതല്‍ പാസ് നിര്‍ബന്ധം. www.trenpass.tn.gov.in/home എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് പാസ് നേടാന്‍ സാധിക്കും. ഇതിന് പുറമെ കേരളത്തില്‍ നിന്നും മലക്കപ്പാറ വഴി വാല്‍പാറയിലേക്ക് വരുന്നവര്‍ക്ക് കോയമ്പത്തൂര്‍ ജില്ല അതിര്‍ത്തിയായ ഷോളയാര്‍ അണക്കെട്ടിന്റെ ഇടതുകരയിലെ ചെക്‌പോസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത് പാസ് ലഭിക്കും. പൊള്ളാച്ചി വഴി പോകുന്നവര്‍ക്ക് ആളിയാര്‍ ചെക്‌പോസ്റ്റിലും രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ട്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് വാല്‍പാറയിലേക്കും വ്യാപിപ്പിച്ചത്. …

Read More »

മൊബൈല്‍ ഫോണ്‍ പുറത്തേക്കുവീണാല്‍ അപായച്ചങ്ങല വലിക്കരുത്; കാത്തിരിക്കുന്നത് തടവും പിഴയും

ഓടുന്ന ട്രെയിനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണു എന്നതിന്റെ പേരില്‍ അപായച്ചങ്ങല വലിക്കരുതെന്ന മുന്നറിയിപ്പുമായി റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്). ഇത്തരം കേസുകള്‍ ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വേയുടെ മുന്നറിയിപ്പ്. അനാവശ്യമായി ഇത്തരത്തില്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 1000 രൂപ പിഴയോ ഒരുവര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടുംകൂടിയ ശിക്ഷയോ ലഭിക്കാന്‍ സാധ്യതയുണ്ട്. മൊബൈല്‍ ഫോണ്‍ പുറത്ത് വീഴുകയാണെങ്കില്‍ വീണസ്ഥലം കൃത്യമായി നോട്ട് …

Read More »

കെ.എസ്.ആര്‍.ടിസി ബഡ്ജറ്റ് ടൂറിസം; നവംബറില്‍ പാലക്കാട് നിന്ന് കൂടുതല്‍ ടൂര്‍ പാക്കേജുകള്‍

പാലക്കാട്: നവംബറില്‍ പാലക്കാട് ഡിപ്പോയില്‍ നിന്ന് കൂടുതല്‍ ഉല്ലാസ യാത്രകള്‍ സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍. നവംബര്‍ 1ന് ഗവി യാത്രയോടെയാണ് ഉല്ലാസ യാത്രകള്‍ക്ക് തുടക്കമാകുക. 1, 9, 15, 22 തീയതികളില്‍ രാത്രി 10 മണിയ്ക്ക് ആരംഭിക്കുന്ന രീതിയില്‍ ഗവി യാത്രകള്‍ സംഘടിപ്പിക്കും. ഒരു പകലും രണ്ട് രാത്രികളും നീണ്ടുനില്‍ക്കുന്ന ട്രിപ്പിന് ഒരാള്‍ക്ക് 2,800 രൂപയാണ് ഈടാക്കുന്നത്. നവംബര്‍ 2, 8, 9, 16, 22, 23, …

Read More »

നിളയോരപാത ഒരുങ്ങുന്നു — ഭാരതപ്പുഴയുടെ കാഴ്ചകൾ ഇനി നടന്ന് ആസ്വദിക്കാം

പാലക്കാട് :പുഴയോര റോഡിൻ്റെ ഭാഗമായി ഇരിപ്പിടങ്ങളും തെരുവുവിളക്കുകളും ഭാരതപ്പുഴയിലേക്ക് ഇറങ്ങാനുള്ള റാംപുകളും ബോട്ട് സര്‍വീസ് പോയിൻ്റുകളും ഒരുക്കും. നിളയുടെ അതിമനോഹര കാഴ്ചകള്‍ കണ്ടു നടക്കാന്‍ കര്‍മ റോഡ് മാതൃകയില്‍ കുറ്റിപ്പുറത്ത് നിളയോരപാത ഒരുങ്ങുന്നു. ഇരിപ്പിടങ്ങളും തെരുവുവിളക്കുകളും ഭാരതപ്പുഴയിലേക്ക് ഇറങ്ങാനുള്ള റാംപുകളും ബോട്ട് സര്‍വീസ് പോയിൻ്റുകളും അടക്കമാണ് നിളയോരപാത വിഭാവനം ചെയ്യുന്നത്.

Read More »

തിരക്ക് നിയന്ത്രിക്കുക ലക്ഷ്യം: 15 സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റുകൾ നൽകുന്നത് താൽക്കാലികമായി നിർത്തി

ന്യൂഡൽഹി: ദീപാവലി ഉൾപ്പെടെയുള്ള ഉത്സവങ്ങൾ പടി വാതിൽക്കൽ എത്തി നിൽക്കേ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികളുമായി റെയിൽവേ. 15 റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പന ഇന്ത്യൻ റെയിൽവേ താൽക്കാലികമായി നിർത്തിവെച്ചു. ദീപാവലി, ഛത് പൂജ ഉത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിത്ത് ഗണ്യമായി വർദ്ധിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ്  നടപടി. തിരക്കേറിയ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുഗമമായ സഞ്ചാരവും സുരക്ഷിതമായ യാത്രയും ഉറപ്പാക്കുകയാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഒക്ടോബർ 28 വരെ നിയന്ത്രണം തുടരും. റെയിൽവേ ബോർഡ് …

Read More »