Travel

സഞ്ചാരികള്‍ക്ക് ടൂറിസം പാക്കേജുമായി ഇന്ത്യന്‍ ആര്‍മി; ടെന്റ് ഹോംസ്‌റ്റേകള്‍ 1000 രൂപ മുതല്‍

സഞ്ചാരികള്‍ക്ക് ടൂറിസം പാക്കേജുമായി ഇന്ത്യന്‍ ആര്‍മിയും. ടെന്റുകളില്‍ ഹോംസ്‌റ്റേ ഒരുക്കുന്ന പദ്ധതി ഉത്തരാഖണ്ഡിലെ ഗാര്‍ബ്യാങ് ഗ്രാമത്തിലാണ് തുടങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് പ്രദേശത്തിന്റെ സംസ്‌കാരവും പ്രകൃതി സൗന്ദര്യവും അനുഭവിക്കാന്‍ അവസരം ലഭിക്കുന്നതിനോടൊപ്പം പ്രാദേശിക ജനവിഭാഗങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിയുടെ പിന്നിലെന്നാണ് അധികൃതര്‍ പറയുന്നത്. ഓപ്പറേഷന്‍ സദ്ഭാവനയുടെ ഭാഗമായി വികസിപ്പിച്ച ടെന്റ് അധിഷ്ഠിത ഹോംസ്റ്റേ നടപ്പിലാക്കുന്നത് പ്രദേശവാസികള്‍ തന്നെയാണ്. …

Read More »

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം: മണ്ണാര്‍ക്കാട് ഡിപ്പോയ്ക്ക് മൂന്നാംസ്ഥാനം

പാലക്കാട്: കെഎസ്ആര്‍ടിസിയുടെ ജനപ്രിയ പാക്കേജായ ബജറ്റ് ടൂറിസം പദ്ധതിയില്‍ മണ്ണാര്‍ക്കാട് ഡിപ്പോയ്ക്ക് തിളക്കമാര്‍ന്ന നേട്ടം. മികച്ച പ്രവര്‍ത്തനത്തിന് മണ്ണാര്‍ക്കാട് ടൂറിസം സെല്ലിന് സംസ്ഥാന തലത്തില്‍ മൂന്നാംസ്ഥാനം ലഭിച്ചു. 98 ഡിപ്പോകളില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്. സെപ്തംബറില്‍ എട്ടു യാത്രകള്‍ ഡിപ്പോയില്‍ നിന്നും സംഘടിപ്പിച്ചു. ഇതിന് പുറമേ ചാര്‍ട്ടേഡ് യാത്രകളും സംഘടിപ്പിച്ചിരുന്നു. കെ.ഷറഫുദ്ദീന്‍ ആണ് ബജറ്റ് ടൂറിസം സെല്ലിന്റെ കോര്‍ഡിനേറ്റര്‍.

Read More »

ഇരുമ്പകച്ചോലയിൽ കാഴ്ച കാണാൻ പോകാം, കാറ്റു കൊള്ളാനും

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഭാഗമായുള്ള ഇരുമ്പകച്ചോല വിനോദസഞ്ചാരികൾക്ക് കാറ്റും , കാഴ്ചകളുമായി കാത്തിരിക്കുന്നു. കാഞ്ഞിരപ്പുഴഡാമിന്‍റെ ഇടതുവശത്തായി കൊർണക്കുന്നുനിന്നും റിസർവോയറിലേക്കുള്ള കാഴ്ചയാണ് ഏറെ ആനന്ദകരം. കാഞ്ഞിരപ്പുഴ ഡാം, പ്രദേശത്തെ പുൽമേടുകൾ, പാലക്കയം മലനിരകൾ, വാക്കോടൻമല, നീലാകാശം എന്നിവയെല്ലാം ഒത്തുചേരുന്നതാണ് മനോഹര ദൃശ്യങ്ങൾ. കാഞ്ഞിരപ്പുഴഡാം സന്ദർശിക്കാനെത്തുന്ന മിക്ക വിനോദസഞ്ചാരികളും ഇവിടെയെത്താറുണ്ട്. തണുത്ത കാറ്റും ഡാമിൽനിന്നുള്ള കാറ്റുംമൂലമുണ്ടാകുന്ന തിരയിളക്കവും കാഴ്ചക്കാർക്ക് ഏറെ ആസ്വാദ്യകരമാണ്. പെരിന്തൽമണ്ണ, മലപ്പുറം, പാലക്കാട്, ഒറ്റപ്പാലം, നിലമ്പൂർ എന്നിവിടങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളാണ് പതിവായി ഇവിടേയ്ക്കെത്തുന്നത്. …

Read More »

ഒക്ടോബറില്‍ യാത്രപോകാന്‍ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറുകള്‍

പാലക്കാട്: ഒക്ടോബറിലെ വിനോദയാത്രകള്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ ബഡ്ജറ്റ് ടൂറുകള്‍. പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട് ഡിപ്പോകളില്‍ നിന്ന് ഒക്ടോബര്‍ ഒന്നു മുതല്‍ 29 വരെയാണ് യാത്രകള്‍. പാലക്കാട് ഡിപ്പോയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് 1, 2, 3, 4, 5, 11, 12, 18, 19, 20, 26 ദിവസങ്ങളിലും മലക്കപ്പാറയിലേക്ക് 4, 19, 26 ദിവസങ്ങളിലും ഇല്ലിക്കല്‍കല്ലിലേക്ക് 2, 11, 20 ദിവസങ്ങളിലും സൈലന്റ് വാലിയിലേക്ക് 5, 18 ദിവസങ്ങളിലുമാണ് യാത്ര. രണ്ടുദിവസം …

Read More »