ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും. തുടർച്ചയായി ഒന്‍പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടമാണ് നിർമ്മല സീതാരാമനെ കാത്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. പത്ത് ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. ബജറ്റ് നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നത് ഉറപ്പാക്കാനായാണ് 2017 മുതൽ ബജറ്റ് തീയതി ഫെബ്രുവരി 28 ൽ നിന്നും ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. ഇക്കാരണത്താലാണ് ഇത്തവണത്തെ ബജറ്റ് ഞായറാഴ്ച ദിവസം അവതരിപ്പിക്കപ്പെടുന്നത്.
കേരളമടക്കം 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ സംസ്ഥാനത്തിന് ബജറ്റിൽ നേട്ടമുണ്ടാകുമെ ന്നാണ് പ്രതീക്ഷിക്കുന്നത്. എയിംസും അതിവേഗ റെയിൽ പാതയുമടക്കമുള്ള പ്രഖ്യാപനങ്ങൾ സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. പുതിയ സാമ്പത്തിക കാഴ്ചപ്പാടിനും അടിസ്ഥാന സൗകര്യത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാകും ബജറ്റെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
Prathinidhi Online