മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് ബദൽ വരുന്നു; ലോക്സഭയിൽ ബിൽ അവതരിപ്പിക്കാനൊരുങ്ങി എൻഡിഎ

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പകരമായി പുതിയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി ‘വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)’ അഥവാ ‘വിബി-ഗ്രാം ജി ബിൽ, 2025 ലോക്സഭയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ.

2005-ൽ നിലവിൽ വന്നതാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഗ്രാമീണ മേഖലയിലെ ഓരോ കുടുംബത്തിലെയും പ്രായപൂർത്തിയായ അംഗങ്ങൾക്ക് ഒരു വർഷം കുറഞ്ഞത് 100 ദിവസത്തെ അവിദഗ്ദ്ധ തൊഴിൽ ഉറപ്പാക്കുന്നതാണ് പദ്ധതി. ഇതിന് പകരമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്.  ഗ്രാമീണരുടെ ഉപജീവന മാർഗ്ഗങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും  ഉറപ്പാക്കുകയും ചെയ്യുക, പരിസ്ഥിതി സംരക്ഷിക്കുക, നഗരങ്ങളിലേക്കുള്ള കുടിയേറ്റം തടയുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.  പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നഗരവാസികൾക്കായി അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയും നിലവിലുണ്ട്.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …