ആലത്തൂര്‍: കാലവര്‍ഷത്തിലെ ഏറ്റക്കുറച്ചിലുകള്‍ ഇത്തവണ നെല്ലുല്‍പാദനത്തെ കാര്യമായി ബാധിച്ചതായി കര്‍ഷകര്‍. പലയിടത്തും വിളവെടുത്തപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കനത്ത ഇടിവാണ് നേരിട്ടത്. ഏക്കറിന് 2000-2200 കിലോ നെല്ല് കിട്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ 1000-1200 കിലോ മാത്രമേ കിട്ടുയിട്ടുള്ളൂ. മാത്രമല്ല കീടബാധയും രൂക്ഷമായതായി കര്‍ഷകര്‍ പറയുന്നു.
മുഞ്ഞബാധിച്ച് വിളവെടുക്കാറായ നെല്ലുകള്‍ പോലും കരിഞ്ഞു പോകുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. അസുഖം ബാധിച്ച് നെല്ല് കൊഴിഞ്ഞു വീഴുപോകുന്നതോടെ കൊയ്‌തെടുക്കാന്‍ സാധിക്കില്ല. കൊയ്‌തെടുത്താലും പതിരാണ് കൂടുതലും. ഇതിനു പുറമെ തുലാവര്‍ഷം കൂടി കനത്തതോടെ കൊയ്ത്തും നെല്ല് കാറ്റത്തിടലിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സംഭരണത്തിന് സംവിധാനങ്ങളില്ലാത്ത കര്‍ഷകര്‍ക്കാണ് ബുദ്ധിമുട്ട് കൂടുതല്‍.
Prathinidhi Online