എരുമേലി: പമ്പയിലും പരിസര പ്രദേശങ്ങളിലും രാസ സിന്ദൂരം വില്‍ക്കരുതെന്ന ഹൈക്കോടതി വിധി കാറ്റില്‍ പറത്തി മായം കലര്‍ന്ന സിന്ദൂര വില്‍പ്പന തകൃതിയായി നടക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിന്ദൂരക്കടകളില്‍ ചെറിയ പാക്കറ്റുകളിലാക്കിയാണ് രാസസിന്ദൂരങ്ങള്‍ വില്‍പ്പന നടത്തുന്നത്. ഡ്രഗ്‌സ് ആന്റ് കെമിസ്റ്റ് വിഭാഗത്തിന്റെ പരിശോധനയും ബോധവല്‍ക്കരണവും പ്രദേശത്ത് നടക്കുന്നുണ്ടെങ്കിലും വില്‍പ്പനയ്ക്ക് കുറവൊന്നുമില്ല. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ 900ത്തില്‍ പരം സിന്ദൂര പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്.
കോടതി ഉത്തരവ് വന്നതിന് ശേഷം കടകളുടെ മുന്‍പില്‍ പാത്രങ്ങളില്‍ സിന്ദൂരം വെയ്ക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. പകരം ചെറിയ പാക്കറ്റുകളിലാക്കി സിന്ദൂരം സൂക്ഷിക്കുന്ന രീതിയാണുള്ളത്. രാസസിന്ദൂരം ആരോഗ്യ പ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതിനാലാണ് ഹൈക്കോടതി നിരോധനം കൊണ്ടുവന്നത്. തീര്‍ത്ഥാടന കാലം തുടങ്ങിയപ്പോള്‍ തന്നെ ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ കച്ചവടക്കാര്‍ക്ക് നോട്ടീസും നല്‍കിയിരുന്നു.
Prathinidhi Online