ചെര്‍പ്പുളശ്ശേരി: പുത്തനാല്‍ക്കല്‍ ജംക്ഷനില്‍ പുതിയ ബസ് സ്റ്റാന്റിനുള്ള ആര്‍ടിഒയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ നഗരത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ചെര്‍പ്പുളശ്ശേരി പട്ടണത്തിലും ബസ് സ്റ്റാന്‍ിലും ഗതാഗത പരിഷ്‌കരണങ്ങള്‍ നിലവില്‍ വരും. നഗരസഭാധ്യക്ഷന്‍ പി.രാമചന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ചെര്‍പ്പുള്ളശ്ശേരിയില്‍ നിന്നും പട്ടാമ്പി, നെല്ലായ വഴി ഷൊര്‍ണൂര്‍, കൊപ്പം, മാവുണ്ടീരിക്കടവ്, മപ്പാട്ടുകര ഭാഗത്തേക്ക് പോകുന്ന ബസുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടും. ഈ ഭാഗങ്ങളില്‍ നിന്നും വരുന്ന ബസുകള്‍ പുതിയ ബസ് സ്റ്റാന്റേലേക്കാണ് വരേണ്ടത്. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും വരുന്ന ബസുകള്‍ പഴയ സ്റ്റാന്‍ഡിനു പുറത്തുള്ള ബസ് സ്റ്റോപ്പില്‍ നിന്ന് യാത്രക്കാരെ കയറ്റി വേണം സര്‍വീസ് നടത്താന്‍. പട്ടാമ്പി റോഡില്‍ നിന്നും പുതിയ സ്റ്റാന്‍ഡിലേക്ക് വരുന്ന ബസുകള്‍ എകെജി റോഡിനു പടിഞ്ഞാറു ഭാഗത്തുള്ള ബസ് സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കിയ ശേഷം പുതിയ സ്റ്റാന്‍ഡിലെത്തണം. പെരിന്തല്‍മണ്ണ, പാലക്കാട്, മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് കച്ചേരിക്കുന്ന് വഴി വരുന്ന ബസുകള്‍ പുതിയ സ്റ്റാന്‍ഡിന്റെ പുറത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പഴയ സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
പഴയ സ്റ്റാന്‍ഡ് അടയ്ക്കാനുള്ള തീരുമാനത്തിലാണ് നഗരഭരണകൂടം. ഇതിനു പുറമെ അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടികളെടുക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ബസ് സ്റ്റോപ്പ്, നോ പാര്‍ക്കിങ്ങ് ഉള്‍പ്പെടെയുള്ള ബോര്‍ഡുകള്‍ അതാതു സ്ഥലങ്ങളില്‍ സ്ഥാപിക്കും.
Prathinidhi Online