കോഴിവില കൂടും; തമിഴ്‌നാട്ടിലെ കോഴി കര്‍ഷകര്‍ സമരത്തിലേക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ കോഴി കര്‍ഷകര്‍ ജനുവരി ഒന്നുമുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ കേരളത്തിലുള്‍പ്പെടെ കോഴി വില കൂടിയേക്കും. പൗള്‍ട്രി ഫാമുകള്‍ക്കു വേണ്ടി കോഴികളെ വളര്‍ത്തി നല്‍കുന്ന കര്‍ഷകരാണ് സമരം പ്രഖ്യാപിച്ചത്. കോഴി വളര്‍ത്തലിനുള്ള പ്രതിഫലം കൂട്ടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

വന്‍കിട ഫാമുകള്‍ക്ക് കോഴികളെ നല്‍കുമ്പോള്‍ കിലോഗ്രാമിന് 6.5 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇത് 20 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.

comments

Check Also

മലമ്പുഴ ജലസേചന കനാലുകള്‍ നവീകരിക്കുന്നു; 200 കോടിയുടെ പദ്ധതിക്ക് അനുമതി

പാലക്കാട്: മലമ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകള്‍ നവീകരിക്കാന്‍ 200 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായി. കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ …