‘ലവ് യൂ ടു മൂണ്‍ ആന്റ് ബാക്ക്’: അതിജീവിതയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി?

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരായ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സത്യാഗ്രഹ സമരവേദിയില്‍ മുഖ്യമന്ത്രി ഉപയോഗിച്ച കപ്പിലെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിത കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റിലെഴുതിയ വാക്കുകളാണ് മുഖ്യമന്ത്രി ഉപയോഗിച്ച കപ്പില്‍ എഴുതിയിരുന്നത്. ‘ലവ് യു ടു മൂണ്‍ ആന്റ് ബാക്ക്’ എന്ന വാചകം വെളുത്ത കപ്പില്‍ കറുത്ത അക്ഷരങ്ങളിലെഴുതിയ കപ്പാണ് മുഖ്യമന്ത്രി വെള്ളം കുടിക്കാനായി ഉപയോഗിച്ചത്. അതിജീവതയോടുള്ള ഐക്യദാര്‍ഢ്യമാണ് ഇതെന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

അതേസമയം ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ ഹാജരാക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ രാഹുലിനെ നേരിട്ട് ഹാജരാക്കാനാണ് കോടതി നിര്‍ദേശം നല്‍കിയത്. 7 ദിവസം തെളിവെടുപ്പിനായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിടണമെന്നാണ് പോലീസിന്റെ ആവശ്യം. രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗവും വാദിച്ചു.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …