വാളയാറിലേത് ഹീനമായ കൊലപാതകം; കുടുംബത്തിന് 30 ലക്ഷം നഷ്ടപരിഹാരം നല്‍കും- മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാറിലേത് ഹീനമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആള്‍ക്കൂട്ട ആക്രമണത്തില്‍ മരിച്ച ഛത്തീസ്ഗഡ് സ്വദേശി രാമനാരായണന്‍ ഭാഗേലിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 30 ലക്ഷം രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 10 ലക്ഷം രൂപവീതം കുട്ടികള്‍ക്കും 5 ലക്ഷം വീതം ഭാര്യയ്ക്കും മാതാവിനും നല്‍കും. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അതേസമയം സംഘപരിവാറിനെതിരെ ശക്തമായ ആരോപണങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉയര്‍ത്തി. ക്രിസ്തുമസ് ആഘോഷങ്ങളെപ്പോലും കടന്നാക്രമിക്കുന്ന അവസ്ഥ നമ്മെ അസ്വസ്ഥരാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മധ്യപ്രദേശ്, യുപി, കര്‍ണാടക, ഛത്തീസ്ഗഡ്, ഒഡീഷ, ഹരിയാന, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായി ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടക്കുന്നതിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കയാണ്. സംഘപരിവാറാണ് എല്ലാ ആക്രമണങ്ങള്‍ക്കും പിന്നില്‍. ഉത്തര്‍പ്രദേശില്‍ ക്രിസ്തുമസ് അവധി തന്നെ റദ്ദാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …