കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും വിലയിടിഞ്ഞു

പാലക്കാട്: വെളിച്ചെണ്ണ വില വീണ്ടും കുറഞ്ഞു. കൊപ്രയ്ക്ക് ക്വിന്റലിന് 100 രൂപയാണ് ഇന്ന് കാങ്കയം മാര്‍ക്കറ്റില്‍ കുറഞ്ഞത്. കൊച്ചിയില്‍ 200 രൂപയാണ് ഇടിഞ്ഞത്. കേരളത്തിലും തമിഴ്‌നാട്ടിലും വെളിച്ചെണ്ണ വില 300 രൂപ വീതം കുറഞ്ഞിട്ടുണ്ട്.

അതേസമയം കുരുമുളക് വിലയില്‍ വര്‍ധനയാണുള്ളത്. ഡിമാന്‍ഡ് ദിനംപ്രതി ഉയര്‍ന്നതോടെയാണ് കുരുമുളക് വില വര്‍ധിക്കുന്നത്. ചില ഭാഗങ്ങളില്‍ കിലോയ്ക്ക് 225 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില ഇന്ന് രണ്ട് രൂപ വര്‍ധിച്ച് കിലോ 696 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ മലബാര്‍ മുളക് വില ടണ്ണിന് 8225 ഡോളറാണ്.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …