പാലക്കാട്: കുരുമുളക് കര്‍ഷകര്‍ക്ക് ആശ്വാസമായി കുരുമുളക് വില വീണ്ടും ഉയര്‍ന്നു. രണ്ടാഴ്ചയിലേറെയായി ഉയര്‍ന്നു തന്നെയാണ് കുരുമുളക് വില. ഉത്തരേന്ത്യയില്‍ ഉത്സവ സീസണിന് തുടക്കം കുറിക്കാനിരിക്കെ വിലയില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് കണക്കു കൂട്ടല്‍. അണ്‍ ഗാര്‍ബിള്‍ഡ് മുളകിന് ഇന്ന് 100 രൂപ ഉയര്‍ന്ന് 66,700 രൂപയിലെത്തി.
അതേസമയം കേരളത്തിലും തമിഴ്‌നാട്ടിലും വെളിച്ചെണ്ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയില്‍ വെളിച്ചെണ്ണ വില ക്വിന്റലിന് 300 രൂപയും തമിഴ്‌നാട്ടില്‍ 675 രൂപയും ഇടിഞ്ഞു. കേരളത്തില്‍ കൊപ്രയ്ക്ക് 300 രൂപയും കാങ്കയം വിപണിയില്‍ 500 രൂപയുമാണ് ഇടിഞ്ഞത്.
comments
Prathinidhi Online