സ്ഥാനാര്‍ത്ഥികള്‍ പെന്‍ഷനുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യരുത്: തിരഞ്ഞെടുപ്പ് കമ്മീഷന്‍

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായിട്ടുള്ളവര്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജോലിയുടെ ഭാഗമായിട്ടായാലും അല്ലാതെതെയും ഇത്തരം പ്രവൃത്തികൡ നിന്നും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒഴിവാകണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.

ആശാവര്‍ക്കര്‍മാര്‍ സ്ഥാനാര്‍ത്ഥികളായിട്ടുണ്ടെങ്കില്‍ ഇവരും സര്‍ക്കാര്‍ നല്‍കുന്ന മരുന്നും മറ്റ് സാധനങ്ങളും വിതരണം ചെയ്യുന്നതില്‍ നിന്നും മാറിനില്‍ക്കണമെന്നും കമ്മീഷന്‍ അറിയിച്ചു. ആനുകൂല്യ വിതരണങ്ങള്‍ മുടങ്ങാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ പറഞ്ഞു.

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …