പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്‍പത് മുതല്‍ 12 വരെയാണ് അവധി. ഇതിന് പുറമെ നിര്‍ദ്ദിഷ്ട പോളിങ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പ് ദിവസത്തിന് പുറമെ തലേദിവസമായ ഡിസംബര്‍ പത്തിനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി അവധി പ്രഖ്യാപിച്ചു.
ജില്ലയിലെ വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 11 ന് എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Prathinidhi Online