ബംഗളൂരു: പ്രമുഖ വ്യവസായിയും സിനിമ നിര്‍മ്മാതാവുമായ സി.ജെ റോയ് (56) സ്വയം വെടിവച്ച് മരിച്ചു. പ്രമുഖ ഭവന നിര്‍മ്മാതാക്കളായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. തൃശൂര്‍ സ്വദേശിയാണ്. ബംഗളൂരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പറേറ്റ് ഓഫീസില്‍ വച്ചാണ് സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കമ്പനിയുടെ ഓഫീസുകളില്‍ പോലീസിന്റേയും കേന്ദ്ര ഏജന്‍സികളുടേയും റെയ്ഡ് നടന്നിരുന്നു. ഇന്ന് ബംഗളൂരുവിലെ കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസില്‍ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് നടക്കുന്നതിനിടെ റോയ് സ്വയം വെടിവച്ചു മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
റിയല്‍ എസ്‌റ്റേറ്റ് മേഖലയിലൂടെയാണ് റോയ് വ്യവസായ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് സിനിമ നിര്‍മ്മാണ മേഖലയിലേക്ക് കടന്നു. ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയിന്‍മെന്റ്, റീട്ടെയില്‍ രംഗങ്ങളിലും സംരംഭങ്ങളുണ്ട്. മരണത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഭാര്യ ലിനി റോയ്. മക്കള്‍: രോഹിത്, റിയ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. അത്തരം ചിന്തകളുണ്ടാകുമ്പോള്‍ മാനസികരോഗ വിദഗ്ദരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ്പ് ലൈനില്‍ വിളിക്കാം. ടോള്‍ഫ്രീ നമ്പര്‍: 1056, 0471-2552056)
Prathinidhi Online