എലപ്പുള്ളി: തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും ജയം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.വി പുണ്യകുമാരിക്ക് ഇരട്ടി മധുരമായി. പിറന്നാള്‍ ദിനത്തില്‍ നേടിയ തിരഞ്ഞടുപ്പ് ജയം പിറന്നാള്‍ കേക്ക് മുറിച്ച് കൂടിയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷമാക്കിയത്. പുണ്യകുമാരിയുടെ 62ാം പിറന്നാള്‍ കൂടിയായിരുന്നു ഇന്നലെ.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ പുണ്യകുമാരി ഇത് രണ്ടാം തവണയാണ് എലപ്പുള്ളി പഞ്ചായത്ത് മെമ്പറാകുന്നത്. ഇത്തവണ എലപ്പുള്ളിയിലെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ 13ാം വാര്‍ഡാണ് കോണ്‍ഗ്രസ് പുണ്യകുമാരിയിലൂടെ പിടിച്ചെടുത്തത്. നേരത്തേ നോമ്പിക്കോട് വാര്‍ഡിലെ മെമ്പറായിരുന്നു. ആ വാര്‍ഡും കോണ്‍ഗ്രസ് നിലനിര്‍ത്തിയിട്ടുണ്ട്.

ബ്രൂവറി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സമരസമിതിയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ആളാണ് പുണ്യകുമാരി. അതേസമയം എലപ്പുള്ളിയില്‍ ഭരണത്തിലുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ ഭരണം നില നിര്‍ത്താനായില്ല. 23ല്‍ 14 വാര്‍ഡുകള്‍ പിടിച്ചെടുത്താണ് എല്‍ഡിഎഫ് പഞ്ചായത്ത് ഭരണത്തിലേക്ക് എത്തുന്നത്.
Prathinidhi Online