എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയില്‍ പഞ്ചായത്ത് പിടിച്ചു; പിന്നാലെ രാജിവയ്ക്കാന്‍ വിസമ്മതിച്ച പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും കോണ്‍ഗ്രസ് പുറത്താക്കി

തൃശൂര്‍: ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചതിനു പിന്നാലെ നാടകീയ രംഗങ്ങള്‍ തുടരുന്നു. 2 എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയില്‍ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ് പിടിച്ചിരുന്നു. പിന്നാലെ പ്രസിഡന്റിനോടും വൈസ് പ്രസിഡന്റിനോടും രാജി വയ്ക്കാന്‍ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിവയ്ക്കാന്‍ ഇരുവരും തയ്യാറായില്ല. തുടര്‍ന്നാണ് പ്രസിഡന്റ് നിധീഷിനെയും വൈസ് പ്രസിഡന്റായ സബേറ്റ വര്‍ഗീസിനേയും കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.

ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റിന്റേതാണ് നടപടി. ആകെ 14 അംഗങ്ങളുള്ള ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ്- 6, യുഡിഎഫ്- 5, എസ്ഡിപിഐ- 2 ബിജെപി- ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …