അതിജീവിതയെ അപമാനിച്ച കേസ്: രാഹുല്‍ ഈശ്വറിനെ 14 ദിവസം റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗക്കേസ് നല്‍കിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. രാഹുലിനെ 14 ദിവസം കോടതി റിമാന്‍ഡ് ചെയ്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് രാഹുലിനെ മാറ്റിയിട്ടുണ്ട്.

അതിജീവിതകളെ സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരമായി അധിക്ഷേപിക്കുന്ന ആളാണ് രാഹുലെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് രാഹുല്‍ ഈശ്വര്‍. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ കേസില്‍ നാലാം പ്രതിയാണ്. മഹിള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി രഞ്ജിത പുളിക്കനാണ് കേസില്‍ ഒന്നാംപ്രതി. അതിജീവിതയെ തിരിച്ചറിയുന്ന വിധത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തി, സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു തുടങ്ങിയ പരാതികളില്‍ ഐടി ആക്ട് 43, 66, ബിഎന്‍എസ് 72,79 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. യുവതിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എംഎല്‍എക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് അതിജീവിതയ്ക്ക് നേരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്. ഇവയ്‌ക്കെതിരെയും അതിജീവിത പരാതി നല്‍കിയിട്ടുണ്ട്. സൈബര്‍ അധിക്ഷേപ പരാതിയില്‍ ഓരോ ജില്ലകളിലും കേസെടുക്കാന്‍ എഡിജിപി വെങ്കിടേഷ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …