9 പഞ്ചായത്തുകളിലെ 19 വാർഡുകളിലാണ് സി പി ഐ ഒറ്റയ്ക്ക് മത്സരിക്കുക. മണ്ണൂർ പഞ്ചായത്തിൽ ഇത്തവണയും സി പി എം- സി പി ഐ നേർക്കുനേർ പോരാട്ടമാണ്. ഇവിടെ അഞ്ച് സീറ്റുകളിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനമെടുത്തെന്നും സി പി ഐ വ്യക്തമാക്കി. ചിറ്റൂർ മണ്ഡലത്തിൽ മൂന്ന് പഞ്ചായത്തുകളിലെ 5 സീറ്റുകളിലും സി പി ഐ ഒറ്റയ്ക്ക് മത്സരിക്കും. പെരുവമ്പ് പഞ്ചായത്തിൽ 3 സീറ്റുകളിലും നല്ലേപ്പിള്ളി, വടകരപ്പതി പഞ്ചായത്തുകളിൽ ഓരോ സീറ്റുകളിലും സി പി ഐ മത്സരിക്കും.