Related Articles
കോഴിക്കോട്: മണിയൂര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ മത്സരിക്കുന്നത് സഹോദരികള്‍, എന്‍.കെ ദീപയും എന്‍.കെ ദിപിഷയും. ഇടതുപക്ഷ മുന്നണിക്കായി സി.പി.എം സി.പി ഐ സ്‌ഥാനാര്‍ത്ഥികളാണിവര്‍. ദീപ മണിയൂര്‍ തെരു വാര്‍ഡില്‍ സിപിഎം സ്‌ഥാനാര്‍ത്ഥിയും, ദിപിഷ മണിയൂര്‍ നോര്‍ത്ത് വാര്‍ഡില്‍ സിപിഐ സ്‌ഥാനാര്‍ത്ഥിയുമാണ്. ഇരുവരും ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഒന്നാംഘട്ട ഗൃഹസന്ദര്‍ശനം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ തന്നെ വിജയപ്രതീക്ഷയിലാണ് ഇരുവരും. വിദ്യാര്‍ഥി രാഷ്ര്‌ടീയത്തിലൂടെ പൊതുരംഗത്ത് എത്തിയ ദീപ പത്ത് വര്‍ഷമായി മണിയൂര്‍ പഞ്ചായത്ത് സിഡിഎസ് അംഗവും കുടുംബശ്രീ മെന്ററുമാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ വില്ലേജ് പ്രസിഡന്റ്, എന്‍ ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ പഞ്ചായത്ത് പ്രസിഡന്റ്‌റ്, മണിയൂര്‍ വനിതാ സഹകരണ സംഘം ഡയറക്‌ടര്‍, പാലിയം മണിയൂര്‍ ട്രസ്‌റ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. അളക വീട്ടില്‍ പ്രദീപന്റെ ഭാര്യയാണ്. മണിയൂര്‍ പുലരി കലാസമിതിക്ക് സമീപം മൊയിലോത്തും കണ്ടി അനീഷിന്റെ ഭാര്യയാണ് ദിപിഷ. തൊഴിലുറപ്പ് തൊഴിലാളിയായ ദിപിഷ മഹിളാ സംഘം മണിയൂര്‍ മണ്ഡലം കമ്മിറ്റി അംഗം, ഗ്രാമീണ സ്വയംസഹായ സംഘം ഡയറക്‌ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കു ന്നുണ്ട്. പരേതരായ നാരായണന്റെയും കമലയുടെയും മക്കളാണ് ഇരുവരും.
comments
152
Prathinidhi Online