ഭൂട്ടാന്‍ വഴി വാഹനക്കടത്ത് തടയല്‍: ഓപറേഷന്‍ നുംകൂറിന്റെ ഭാഗമായി പൃഥ്വിരാജിന്റേയും ദുല്‍ഖറിന്റേയും വീടുകളില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: സിനിമാ താരങ്ങളായ പൃഥ്വിരാജിന്റേയും ദുല്‍ഖര്‍ സല്‍മാന്റേയും വീടുകളില്‍ കസ്റ്റംസ് പരിശോധന. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാന്‍ രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ നുംകൂറിന്റെ ഭാഗമായാണ് റെയ്ഡ്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി. പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും ദുല്‍ഖറിന്റെ പനമ്പിള്ളി നഗറിലെ വീട്ടിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്.

കേരളത്തിലെ അഞ്ച് ജില്ലകളിലായി 30 ഇടങ്ങളില്‍ പരിശോധന നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ റെയ്ഡ് നടക്കുന്നുണ്ട്. ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നികുതിയില്‍ ചെറിയ തോതില്‍ ഇളവുകള്‍ ലഭിക്കുന്നുണ്ട്. വിദേശത്തു നിന്നുള്ള വാഹനങ്ങള്‍ ഭൂട്ടാനിലെത്തിക്കുകയും അവിടെ വ്യാജ അഡ്രസുണ്ടാക്കി കേരളത്തിലേക്ക് എത്തിക്കുകയും ചെയ്‌തെന്ന സംശയത്തിലാണ് നടന്മാരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നത്. വിവിധ കാര്‍ ഷോറൂമുകളിലും പരിശോധനകള്‍ നടക്കുന്നുണ്ട്.

comments

Check Also

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

പൂണൈ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി പൂണൈയില്‍ …

Leave a Reply

Your email address will not be published. Required fields are marked *