ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. 334 പേര്‍ക്കാണ് ദുരന്തത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. 370 പേരെ കാണാതായതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് 1 ലക്ഷം ദുരന്തബാധിതരുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഡിസംബര്‍ 8 വരെ രാജ്യത്തെ സര്‍വകലാശാലകളും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിട്ടുണ്ട്. അതേസമയം ഡിറ്റ് വാ ദുര്‍ബലമായതായതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച വൈകിട്ടോടെ തീവ്ര ന്യൂനമര്‍ദ്ദമായി ചുഴലിക്കാറ്റ് മാറിയിരുന്നു.
ചുഴലിക്കാറ്റിന്റെ ഭാഗമായി വടക്കന്‍ തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലും ആന്ധ്രയുടെ തെക്കന്‍ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ അടക്കമുള്ള നഗരങ്ങളിലും പുതുച്ചേരിയിലും ഇടവിട്ട് മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പുതുച്ചേരിയിലും വിഴുപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ആകെ 3 മരണമാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
Prathinidhi Online