വിമാനങ്ങളില്‍ ഇനി മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനാവില്ല; പവര്‍ബാങ്ക് ഉപയോഗത്തിനും വിലക്ക്

ന്യൂഡല്‍ഹി: വിമാനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതും പവര്‍ബാങ്ക് ഉപയോഗിക്കുന്നതും നിരോധിച്ച് ഡിജിസിഎ. പവര്‍ബാങ്കില്‍ നിന്ന് തീപടര്‍ന്നുള്ള അപകടങ്ങളെ തുടര്‍ന്നാണ് നിര്‍ണായക നീക്കം. ഇന്‍ഡിഗോ വിമാനത്തില്‍ അടുത്തിടെ പവര്‍ ബാങ്കില്‍ നിന്ന് തീപടര്‍ന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായാണ് പുതിയ ഉത്തരവിറക്കിയത്.

വിമാന യാത്രയ്ക്കിടെ ഫോണുകളും മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ചാര്‍ജ് ചെയ്യരുതെന്നും ഉത്തരവിലുണ്ട്. സീറ്റിന് സമീപമുള്ള പവര്‍ ഔട്ട്‌ലെറ്റ് വഴി ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

പവര്‍ ബാങ്കുകളും മറ്റു ലിഥിയം ബാറ്ററിയടക്കമുള്ളവയും അടങ്ങിയ ഹാന്‍ഡ് ബാഗ് സീറ്റിന് മുകളിലെ ക്യാബിനുള്ളില്‍ വെക്കാന്‍ പാടില്ല. ക്യാമറകളുടെ ബാറ്ററികളുള്‍പ്പെടെയുള്ളവയും ക്യാബിന് മുകളില്‍ വെയ്ക്കാന്‍ പാടില്ല. പവര്‍ ബാങ്കുകള്‍ കൈവശം വെക്കാമെങ്കിലും അവ ഉപയോഗിക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശമുണ്ട്. പവര്‍ ബാങ്കും ബാറ്ററികളുമടക്കം യാത്രക്കാര്‍ ഇരിക്കുന്നതിന് സമീപം തന്നെ സൂക്ഷിക്കണം. വിമാനത്താവളങ്ങളില്‍ ഇതുസംബന്ധിച്ച നിര്‍ദേശം പരസ്യപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …